This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടില്‍ട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ടില്‍ട്ട് ഠശഹ മൂവി ക്യാമറയുടെ ലംബതലത്തിലുള്ള ചലനം. ഒരു ദൃശ്യം മുകളില...)
അടുത്ത വ്യത്യാസം →

05:45, 3 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടില്‍ട്ട്

ഠശഹ

മൂവി ക്യാമറയുടെ ലംബതലത്തിലുള്ള ചലനം. ഒരു ദൃശ്യം മുകളില്‍നിന്നു താഴേക്ക് എന്ന മട്ടിലോ മറിച്ചോ പകര്‍ത്തുന്നതിനുവേണ്ടിയാണ് ക്യാമറ ഇങ്ങനെ ചലിപ്പിക്കുന്നത്. ക്യാമറയുടെ താഴേക്കുള്ള ചലനത്തെ ‘ടില്‍ട്ട് - ഡൌണ്‍' എന്നും താഴെനിന്നും മുകളിലേക്കുള്ള ചലനത്തെ ‘ടില്‍ട്ട്-അപ്' എന്നുമാണ് വിളിക്കുന്നത്. ഇവ കൂടാതെ ‘പാന്‍' എന്നറിയപ്പെടുന്ന തിരശ്ചീന തലത്തിലുള്ള ക്യാമറ ചലനവുമുണ്ട്. ഇടത്തുനിന്നും വലത്തേക്കുള്ള അത്തരം ചലനം ‘പാന്‍ റൈറ്റ്' എന്നും തിരിച്ചുള്ളത് ‘പാന്‍ ലെഫ്റ്റ്' എന്നുമാണറിയപ്പെടുന്നത്. പാന്‍, ടില്‍ട്ട് എന്നീ ചലനങ്ങള്‍ ക്യാമറ കുലുങ്ങാതെയും അതീവ സൂക്ഷ്മതയോടെയും ചെയ്യുന്നതിന് ‘പാന്‍ ആന്‍ഡ് ടില്‍ട്ട് ഹെഡ്' എന്ന ഭാഗം സഹാ യിക്കുന്നു. ഇത് ക്യാമറ ഉറപ്പിച്ചു നിര്‍ത്താനുപയോഗിക്കുന്ന ട്രൈപ്പോഡിനു മുകളിലായാണുള്ളത്. ഘര്‍ഷണം നന്നേ കുറയ് ക്കുംവിധം സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളവ ആയതിനാല്‍ പാന്‍ ആന്‍ഡ് ടില്‍ട്ട് ഹെഡ് ‘ഫ്രിക്ഷന്‍ ഹെഡ്' ‘ഫ്രീഹെഡ്' എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ ഹെഡിനുപുറമേ ടില്‍ട്ട്, പാന്‍ എന്നിവ നടത്താനായി ഒരു കൈപ്പിടിയും ട്രൈപ്പോഡിനോടൊപ്പമുണ്ട്. താരതമ്യേന ചെറിയ ലംബതലചലനങ്ങള്‍ മാത്രമേ ടില്‍ട്ടിലൂടെ സാധ്യമാവൂ. നല്ല ഉയരത്തില്‍ നിന്നും താഴേക്കും തിരിച്ചും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് ക്യാമറ ക്രെയിനിലുറപ്പിക്കുകയാണ് പതിവ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍