This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടിലിക്, പോള്‍ (1886 - 1965)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: ടിലിക്, പോള്‍ (1886 - 1965) ഠശഹഹശരവ, ജമൌഹ ജര്‍മന്‍-അമേരിക്കന്‍ ദൈവശാസ്ത്രജ്ഞ...)
അടുത്ത വ്യത്യാസം →
05:44, 3 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടിലിക്, പോള്‍ (1886 - 1965)
ഠശഹഹശരവ, ജമൌഹ
ജര്‍മന്‍-അമേരിക്കന്‍ ദൈവശാസ്ത്രജ്ഞന്‍. ഒരു ലൂഥറന്‍
പുരോഹിതന്റെ പുത്രനായി 1886-ല്‍ പ്രഷ്യയിലെ സ്റ്റാര്‍ത്സെഡ്ഡ ലില്‍ ജനിച്ചു. തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ഇദ്ദേഹം അഗാധപാണ്ഡിത്യം നേടി.1912-ല്‍ ഇവാഞ്ജലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് ഇദ്ദേഹത്തിനു വൈദിക പട്ടം നല്‍കി. ഒന്നാം ലോകയുദ്ധകാലത്ത് പട്ടാളത്തില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. പിന്നീട് ബര്‍ലിന്‍, മര്‍ഗ്ബര്‍ഗ്, ഡ്രെസ്ഡെന്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നീ സര്‍വകലാശാലകളില്‍ ദൈവശാസ്ത്രത്തിന്റെയും തത്ത്വശാസ്ത്രത്തിന്റെയും അധ്യാപകനായി. ജര്‍മനിയില്‍ ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് ടിലിക് അമേരിക്കയിലേക്ക് പോയി (1933). 1956 വരെ യു. എസ്സിലെ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ സേവനം അനുഷ്ഠിച്ചു. 1956 മുതല്‍ ജീവിതാന്ത്യം വരെയും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും ചിക്കാഗോ സര്‍വകലാശാലയിലും പ്രൊഫസ്സറായിരുന്നു.
അസ്തിത്വവാദത്തിന്റെ സ്വാധീനം പ്രകടമാകുന്ന ടിലികിന്റെ
മതപരമായ സിദ്ധാന്തങ്ങള്‍ക്ക് പാശ്ചാത്യലോകത്ത് വ്യാപകമായ
അംഗീകാരം ലഭിച്ചിരുന്നു. മനുഷ്യാവസ്ഥയുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം എന്ന നിലയിലാണ് മതപരമായ ആശയങ്ങളും സങ്കല്പങ്ങളും ഉടലെടുക്കുന്നതെന്നും പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങളാണ് ക്രൈസ്തവ ദര്‍ശനങ്ങളില്‍ അടങ്ങിയിട്ടുള്ളതെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. ആധുനിക മനുഷ്യന്റെ ഉത്കണ്ഠയേയും അതു പരിഹരിക്കുന്നതിനു ക്രൈസ്തവമതസിദ്ധാന്തങ്ങള്‍ വഹിക്കുന്ന പങ്കിനെയും ഇദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. മരണം, ജീവിതത്തിന്റെ അര്‍ഥശൂന്യത, കുറ്റബോധം എന്നീ മൂന്നുതരം ഉത്കണ്ഠ കള്‍ അസ്തിത്വത്തിനു നേരിടുന്ന ഭീഷണിയില്‍നിന്ന് ഉടലെടുക്കുന്നുവെന്നും ഇതിനു പരിഹാരം എന്ന നിലയിലാണ് ദൈവശാസ്ത്രം ദൈവത്തെ അവതരിപ്പിക്കുന്നതെന്നും ടിലിക് പ്രസ്താവിച്ചു.
അസ്തിത്വമില്ലായ്മയില്‍നിന്നു മോചനം നേടുന്നതിനും ഉത്കണ്ഠകളെ അതിജീവിക്കാനുള്ള കരുത്താര്‍ജിക്കുന്നതിനും ഈശ്വരവിശ്വാസം കൊണ്ടു കഴിയുന്നു എന്നും പ്രപഞ്ചത്തിന്റെ ആധുനിക നിലനില്പിനെക്കുറിച്ചുള്ള അസ്വസ്ഥചിന്തയ്ക്ക് ഒരു പരിഹാരം എന്ന നിലയിലാണ് ദൈവരാജ്യം എന്ന ആശയം ക്രിസ്തുമതം അവതരിപ്പിക്കുന്നതെന്നും ടിലിക് ചൂണ്ടിക്കാട്ടി. ദൈവത്തെ ഒരു വ്യക്തിയായല്ല, പരമമായ യാഥാര്‍ഥ്യമായാണ് ടിലിക് കാണുന്നത്. ദൈവത്തെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പം കാലഹരണപ്പെട്ടിരിക്കുന്നു എന്നും ദൈവരാജ്യം എന്ന ആശയത്തിന് പുനര്‍നിര്‍വചനം ആവശ്യമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യനെ ദൈവത്തിനും അതീതനായ ദൈവ'ത്തിലേക്ക് നയിക്കുവാനാണ് ഇദ്ദേഹം ശ്രമിച്ചത്. സിസ്റ്റമാറ്റിക് തിയോളജി (1951-63), ദ് പ്രൊട്ടസ്റ്റന്റ് ഇറ (1948), ദ് കറെജ് റ്റു ബി (1952), ദ് ഷേക്കിങ് ഒഫ് ദ് ഫൌണ്ടേഷന്‍സ് (1948), ദ് ന്യൂ ബീയിങ് (1955), ദി എറ്റര്‍ണല്‍ നൌ (1963) എന്നിവയാണ് ഇദ്ദേഹത്തിന്റെ
പ്രധാന കൃതികള്‍. 1965 ഒക്. 22-ന് ചിക്കാഗോയില്‍ നിര്യാതനായി.