This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിയോപോളോ, ജിയോവന്നി ബാറ്റിസ്റ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ടിയോപോളോ, ജിയോവന്നി ബാറ്റിസ്റ്റ (1696 - 1770) ഠശലുീഹീ, ഏശ്ീമിിശ ആമശേേമെേ പ്ര...)
അടുത്ത വ്യത്യാസം →

06:18, 2 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടിയോപോളോ, ജിയോവന്നി ബാറ്റിസ്റ്റ

(1696 - 1770)

ഠശലുീഹീ, ഏശ്ീമിിശ ആമശേേമെേ

പ്രസിദ്ധ ഇറ്റാലിയന്‍ ചിത്രകാരന്‍. 1696-ലാണ് ഇദ്ദേഹം ജനിച്ചത്. ഫ്രെസ്കോ പാരമ്പര്യത്തിലധിഷ്ഠിതമായ ആലങ്കാരികചിത്രരചനയ്ക്ക് ആഗോളപ്രശസ്തി നേടിയ ടിയോപോളോ ഈ പാരമ്പര്യത്തിലെ അവസാനകണ്ണിയായിട്ടാണ് കരുതപ്പെടുന്നത്. വെനീഷ്യന്‍ സ്കൂളിന്റെ നേട്ടങ്ങളെ പുനരുജ്ജീവിപ്പിക്കുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു.

  പ്രസിദ്ധ ചിത്രകാരനായ ഗ്രിഗോറിയോ ലസാറിനിയുടെ ശിക്ഷണമാണ് ആദ്യകാലത്ത് ടിയോപോളോയ്ക്ക് ലഭിച്ചത്. ലസാറിനിയുടെ കര്‍മനിഷ്ഠമായ ശൈലി ഉപേക്ഷിച്ച് കൂടുതല്‍ സ്വതന്ത്രവും ഊര്‍ജസ്വലവുമായ ഒരു രീതിയാണ് പില്‍ക്കാലത്ത് ടിയോപോളോ സ്വീകരിച്ചത്. വെനീസില്‍ പ്രസിദ്ധനായശേഷം ഇദ്ദേഹം ആര്‍ച്ച് ബിഷപ്പിന്റെ കൊട്ടാരത്തില്‍ ചിത്രരചന നടത്തി. ഓയില്‍ പെയിന്റിങ്ങില്‍ നിന്ന് ചുവര്‍ചിത്രരചനയിലേക്കുമാറിയ ടിയോപോളാ ഇരുണ്ടചിത്രങ്ങളുടെ സ്ഥാനത്ത് തെളിച്ചമേറിയ ചിത്രരചനയാണ് നടത്തിയത്.
  1730-കളില്‍ വിദേശങ്ങളിലും പ്രസിദ്ധി നേടിയെടുത്ത ടിയോപോളോ സ്റ്റോക്ഹോമിലെ റോയല്‍ പാലസ് അലങ്കരിക്കാന്‍ 

നിയോഗിക്കപ്പെട്ടു. പ്രതിഫലം കുറഞ്ഞുപോയതു കാരണം ഈ ജോലി ഇദ്ദേഹം ഏറ്റെടുത്തില്ല. 1740-കളില്‍ പാലസോലാബിയ അലങ്കരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഗ്രാന്‍സലോണിന്റെ ചുവരുകളില്‍ ഇദ്ദേഹം ക്ളിയോപാട്രയുടെ ജീവിതത്തില്‍

നിന്നുള്ള രണ്ട് ഏടുകളാണ് ചിത്രീകരിച്ചത്. ആന്റണിയും ക്ളിയോപാട്രയും ജീവനോടെ മുറിയിലേക്ക് ഇറങ്ങിവരുന്ന പ്രതീതി ജനിപ്പിക്കുന്ന ഒരു ചിത്രവും ഇവിടെ കാണാം.

  1750-കളിലാണ് ടിയോപോളോയുടെ ചിത്രരചന അതിന്റെ 

മൂര്‍ദ്ധന്യതയിലെത്തിയത്. വൂഡ്ബര്‍ഗിലെ കൈസര്‍സാലിന്റെയും ആര്‍ച്ച് ബിഷപ്പിന്റെ കൊട്ടാരത്തിലെ കോണിപ്പടികളുടെയും അലങ്കരണത്തിലൂടെ ഇദ്ദേഹം ജനശ്രദ്ധ ഏറെ ആകര്‍ഷിച്ചു. 1757-ല്‍ വില്ലാവല്‍മറാനയിലെ ഏതാനും മുറികള്‍ ടിയോപോളോ ചിത്രപ്പണികളാല്‍ അലങ്കരിക്കുകയുണ്ടായി. ഹോമറുടെയും വിര്‍ജിലിന്റെയും മറ്റും കൃതികളിലെ രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ടിയോപോളോ ചിത്രങ്ങളുടെ ഗാംഭീര്യവും വര്‍ണപ്പകിട്ടുമെല്ലാം ഇവിടെയാണ് ഏറ്റവുമധികം പ്രകടമാകുന്നത്.

  ഇറ്റലിയിലെ വില്ലാവിസാനിയുടെ ബാള്‍റൂം ചിത്രപ്പണികളാല്‍ അലങ്കരിക്കുന്ന ദൌത്യവും ടിയോപോളോ ഏറ്റെടുക്കുകയുണ്ടായി. പിന്നീട് ചാള്‍സ് മൂന്നാമന്റെ ക്ഷണപ്രകാരം മാഡ്രിഡിലെത്തിയ ടിയോപോളോ അവസാനത്തെ എട്ടുവര്‍ഷക്കാലം അവിടെയാണ് ചെലവഴിച്ചത്. രാജകൊട്ടാരത്തിലെ കിരീടമുറിയുടെ മേല്‍ക്കൂര അലങ്കരിക്കുന്ന ജോലിയാണ് മുഖ്യമായും ഇദ്ദേഹം ഏറ്റെടുത്തത്. 1770-ല്‍ ഇദ്ദേഹം നിര്യാതനായി. ടിയോപോളോയുടെ രണ്ടുപുത്രന്മാരും പില്ക്കാലത്ത് ചിത്രകാരന്മാരായി പ്രസിദ്ധിനേടിയിരുന്നു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍