This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിയവ്നാകൊ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ടിയവ്നാകൊ ഠശമവൌമിമരീ തെക്കേ അമേരിക്കയില്‍ ബൊളീവിയയിലും പെറുവിലുമാ...)
അടുത്ത വ്യത്യാസം →

06:14, 2 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടിയവ്നാകൊ

ഠശമവൌമിമരീ

തെക്കേ അമേരിക്കയില്‍ ബൊളീവിയയിലും പെറുവിലുമായി വ്യാപിച്ചു കിടന്നിരുന്നു എന്നു കരുതപ്പെടുന്ന പ്രാചീന രാജ്യത്തിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രസ്ഥാനം. ടിറ്റിക്കാക്ക തടാകത്തിനു സമീപത്തായാണ് ടിയവ്നാകൊയുടെ അവശിഷ്ടങ്ങളുടെ പ്രധാന ശേഖരം കണ്ടെത്തിയിട്ടുള്ളത്. പെറു, ബൊളീവിയ, ഇക്വഡോര്‍, കൊളംബിയ തുടങ്ങിയ രാജ്യങ്ങളുള്‍പ്പെടുന്ന വിശാലമായ ആന്‍ഡീസ് മേഖലയില്‍ പ്രാചീനകാലത്ത് നിലവില്‍വന്ന പല രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. ആന്‍ഡീസ് പ്രദേശത്ത് ഒരു പ്രമുഖ ശക്തിയായിരുന്നു ഇതെന്ന് പല ഗവേഷകരും കരുതുന്നുണ്ട്. ഇങ്കാ സാമ്രാജ്യം ശക്തി പ്രാപിക്കുന്നതിനു (15-ാം ശ.) മുമ്പുതന്നെ ഇതിന്റെ രാഷ്ട്രീയപ്രാധാന്യം നഷ്ടപ്പെട്ടിരുന്നു. ബി.സി. 600-നു മുമ്പുമുതല്‍ ടിയവ്നാകൊ നിലനിന്നിരുന്നതായി അഭിപ്രായമുണ്ട്. ആദ്യകാല നിവാസികളെപ്പറ്റി വ്യക്തമായ ധാരണയില്ല; ചരിത്രവും വ്യക്തമല്ല. എങ്കിലും അയ്മാറ (അ്യാമൃമ) വിഭാഗക്കാരാണ് ഇതു സ്ഥാപിച്ചതെന്നാണ് ഒരഭിപ്രായം. ഇരുനൂറു വര്‍ഷക്കാലത്തോളം (എ.ഡി. 400-നും 600-നും മധ്യേ) ടിയവ്നാകൊ അഭിവൃദ്ധിയുടെ പാരമ്യതയില്‍ എത്തിയിരുന്നു എന്നാണ് വിശ്വസിക്കുന്നത്. ഈ രാജ്യവും സംസ്കാരവും 1100 വരെ നിലനിന്നതായി കരുതപ്പെടുന്നു. മെച്ചപ്പെട്ട സാങ്കേതിക വൈദഗ്ധ്യവും ആസൂത്രണവും ധാരാളം മനുഷ്യപ്രയത്നവും അക്കാലത്തെ നിര്‍മിതികള്‍ക്കു പിന്നിലുണ്ടായിരുന്നു എന്ന സൂചനയാണ് അവശിഷ്ടങ്ങള്‍ നല്കുന്നത്. 100 ടണ്ണോളം ഭാരമുള്ള കല്ലിന്‍ കഷണങ്ങള്‍ ഉപയോഗിച്ചുള്ള കൂറ്റന്‍ നിര്‍മിതികളുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വശങ്ങള്‍ ചെത്തിമിനുക്കി, കുമ്മായം ചേര്‍ക്കാതെയാണ് നിര്‍മാണം നടത്തിയിട്ടുള്ളത്. ഇവയുടെ പല ഭാഗങ്ങളും പില്ക്കാലത്ത് പൊളിച്ചുനീക്കി മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുള്ളതായി കാണുന്നു. അക്കാലത്തുള്ള നിര്‍മിതികളില്‍ പ്രധാനമായി ശേഷിക്കുന്നത് ഒറ്റക്കല്ലില്‍ തീര്‍ത്ത സൂര്യകവാടമാണ്. ഇതിന് മൂന്നു മീറ്റര്‍ ഉയരമുണ്ട്. സൌരവര്‍ഷം നിരീക്ഷിക്കാനുള്ളതായിരുന്നു ഇതെന്ന് ചില ഗവേഷകര്‍ കരുതുന്നു. കളിമണ്‍ നിര്‍മിതിയിലും ഇവര്‍ വിദഗ്ധരായിരുന്നു. സമകാലിക പുരാവസ്തു പഠനങ്ങളിലൂടെ വെളിച്ചത്തു വന്ന അക്കാലത്തെ കാര്‍ഷിക രീതികള്‍ ഇപ്പോള്‍ ഇവിടെയുള്ള ജനങ്ങള്‍ ലാഭകരമായി സ്വീകരിച്ചുവരുന്നുമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍