This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിയര്‍ ഗ്യാസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ടിയര്‍ ഗ്യാസ് ഠലമൃ ഏമ കണ്ണില്‍ നീരും നീറ്റലും സൃഷ്ടിക്കാന്‍ കഴിയുന്...)
അടുത്ത വ്യത്യാസം →

06:14, 2 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടിയര്‍ ഗ്യാസ്

ഠലമൃ ഏമ

കണ്ണില്‍ നീരും നീറ്റലും സൃഷ്ടിക്കാന്‍ കഴിയുന്ന രാസപദാര്‍ഥങ്ങള്‍. ഗ്രനേഡുകളിലും ഷെല്ലുകളിലും ടിയര്‍ ഗ്യാസ് (കണ്ണീര്‍വാതകം) നിറയ്ക്കാറുണ്ട്. പേരു സൂചിപ്പിക്കുന്നതു പോലെ ഇതൊരു വാതകമാകണമെന്നില്ല. കണ്ണീര്‍ഗ്രന്ഥികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഖരമോ ദ്രവമോ ആയ രാസപദാര്‍ഥങ്ങള്‍ ഉള്‍ക്കൊണ്ട വെടിയുണ്ടകള്‍ ഉതിര്‍ക്കുമ്പോള്‍ അവ പൊട്ടിത്തെറിച്ച് തീരെ ചെറുകണിക കളായി വ്യാപിച്ച് ആകാശത്ത് പുകപടലം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അധിശോഷണക്ഷമതയുള്ള കാര്‍ബണ്‍ അടങ്ങുന്ന ശ്വസന മറകളുപയോഗിച്ച് ടിയര്‍ ഗ്യാസിനെ പ്രതിരോധിക്കാനാവും.

  ഒന്നാം ലോകയുദ്ധകാലത്ത് ജര്‍മന്‍കാരാണ് ഒരു രാസായുധമായി ടിയര്‍ ഗ്യാസ് ആദ്യമുപയോഗിച്ചത്. ഡൈ അനിസിഡീന്‍ ക്ളോറോ സള്‍ഫോണേറ്റാണ് അന്ന് ഉപയോഗപ്പെടുത്തിയിരുന്നത്. പ്രഭാവം ദീര്‍ഘസമയത്തേക്കുണ്ടാവില്ല എന്നതും വളരെ ചെറിയ തോതിലുള്ള ശാരീരികാസ്വാസ്ഥ്യമേ സൃഷ്ടിക്കുന്നുള്ളു എന്നതും ഒരു രാസായുധം എന്ന നിലയില്‍ ടിയര്‍ ഗ്യാസിന്റെ പോരായ്മകളായിപ്പറയാം. അക്രമാസക്തമായ ആള്‍ക്കൂട്ടത്തെ പിരിച്ചു വിടാനും അക്രമികളെ ഒളിത്താവളങ്ങളില്‍ നിന്നു പുറത്തു ചാടിക്കാനും പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കാറുണ്ട്.
  ആസിഡ് ഹാലൈഡുകള്‍, അന്‍ഹൈഡ്രൈഡുകള്‍, അലൈല്‍ ഗ്രൂപ്പും (ഇഒ2 = ഇഒ–) ഒരു ഹാലജനുമടങ്ങുന്ന സംയുക്തങ്ങള്‍ എന്നിവയൊക്കെ കണ്ണുനീര്‍ഗ്രന്ഥിയെ പ്രകോപിപ്പിക്കാനുതകുന്നവയാണ്. പക്ഷേ അക്രമങ്ങള്‍ നിയന്ത്രിക്കുന്നതിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയണമെങ്കില്‍ ഒരു ടിയര്‍ ഗ്യാസിനു താഴെ പറയുന്ന സവിശേഷ ഗുണങ്ങള്‍ ഉണ്ടായിരിക്കണം. (1) വളരെ ചെറിയ അളവില്‍ തന്നെ പ്രഭാവം ഉളവാക്കാനാകണം. (2) പ്രയോഗിച്ച് അധികം വൈകാതെ തന്നെ ലക്ഷണങ്ങള്‍ പ്രകടമാകണം (3) കണ്ണ്, ത്വക്ക്, ശ്വാസനാളം എന്നീ വ്യത്യസ്ത പഥങ്ങളിലൂടെയുള്ള ആഗിരണം ഒരുപോലെ പ്രഭാവം ഉളവാക്കണം, (4) ദീര്‍ഘകാലം സംഭരിച്ചു വയ്ക്കാന്‍ സാധിക്കുന്നതാവണം, (5) ഗ്രനേഡുകളിലും ഷെല്ലുകളിലും എളുപ്പത്തില്‍ നിറയ്ക്കാന്‍ സാധിക്കുന്നതാവണം.
  ഓര്‍ത്തോക്ളോറോ ബന്‍സിലിഡീന്‍ മലാനോനൈട്രൈല്‍, ഈതൈല്‍ ബ്രോമോ അസറ്റോണ്‍, ബ്രോമോഅസറ്റോണ്‍, ബെന്‍സൈല്‍ ബ്രോമൈഡ്, ? ബ്രേമോ ബെന്‍സൈല്‍ സയനൈഡ് എന്നിവ പ്രധാന ടിയര്‍ ഗ്യാസുകളാണ്.
  ഇന്നു വ്യാപകമായി ഉപയോഗിക്കുന്ന ടിയര്‍ ഗ്യാസ് ? ക്ളോറോ അസറ്റോ ഫിനോണ്‍ (ഇ6ഒ5ഇഛഇഒ2ഇഹ) ആണ്. 1 മീ.3 വായുവില്‍ 10 മി. ഗ്രാം എന്ന അളവില്‍ത്തന്നെ ഇതു കാര്യക്ഷമമായി പ്രവര്‍ത്തിക്കും. 5 മി. ഗ്രാം/സെ. മീ3 എന്ന അളവില്‍ ? - ബ്രോമോ ബെന്‍സൈല്‍ സയനൈഡും സാധാരണ ഉപയോഗിക്കാറുണ്ട്. ടിയര്‍ ഗ്യാസുകള്‍ ശ്വസിച്ചാലുടന്‍ നെഞ്ചെരിച്ചിലും കണ്ണുവേദനയും ഉണ്ടാവുന്നു. കണ്ണു തുറക്കാന്‍ സാധിക്കുകയില്ല. മൂക്കിലും വായിലും എരിച്ചിലും നീറ്റലും അനുഭവപ്പെടും. ശുദ്ധവായു ശ്വസിച്ചാല്‍ 5 - 10 മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ അപ്രത്യക്ഷമാകും. എല്ലാ ടിയര്‍ ഗ്യാസുകളുടേയും പ്രഭാവം താത്കാലികമാണ്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍