This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാസ്മേനിയന്‍ ഡെവിള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ടാസ്മേനിയന്‍ ഡെവിള്‍ ഠമാമിശമി റല്ശഹ ടാസ്മേനിയയില്‍ മാത്രം കണ്ടുവരു...)
അടുത്ത വ്യത്യാസം →

10:25, 26 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടാസ്മേനിയന്‍ ഡെവിള്‍

ഠമാമിശമി റല്ശഹ

ടാസ്മേനിയയില്‍ മാത്രം കണ്ടുവരുന്ന മാംസഭോജിയായ സസ്തനി സഞ്ചിമൃഗം. ഡേസിയുറിഡെ (ഉമ്യൌൃശറമല) കുടുംബത്തില്‍പ്പെടുന്നു. ഈ കുടുംബത്തിലെ ഏറ്റവും വലുപ്പം കൂടിയ ഇനവും ഇതുതന്നെ. ശാ.നാ.: സാര്‍കോസെഫൈലസ് ഹരീസ്സിയൈ (ടമൃരീരലുവശഹൌ വമൃൃശശൈശ).

  ടാസ്മേനിയന്‍ ഡെവിളിന് കറുപ്പുനിറമാണ്. മാറിടത്തിലും 

പൃഷ്ഠഭാഗത്തും വെളുത്ത ചെറിയ പുള്ളികളുണ്ട്. ഇതിന്റെ തല വലുപ്പം കൂടിയതും കരുത്തുള്ളതുമാണ്. തോളെല്ല് ദൃഢവും ബലമുള്ളതുമായിരിക്കും. കട്ടികൂടിയ താടിയെല്ലും പല്ലുകളും ഉപയോഗിച്ച് ഇരയുടെ എല്ലുകള്‍ പോലും കടിച്ചു പൊട്ടിച്ചു ഭക്ഷിക്കാന്‍ ഇവയ്ക്കു സാധിക്കും. പ്രായപൂര്‍ത്തിയെത്തിയ ആണ്‍മൃഗത്തിന്റെ ശരീരത്തിന് 60 സെ. മീ. നീളം വരും; ഭാരം 12 കി.ഗ്രാമും. വാലിന് 30 സെ. മീറ്ററോളം നീളമുണ്ടാകാറുണ്ട്. പെണ്‍മൃഗം ആണ്‍മൃഗത്തേക്കാള്‍ അല്പം ചെറുതാണ്.

  കാഴ്ചയില്‍ ഭീതിജനിപ്പിക്കുന്ന ഈ ജീവി ഇരയെ ചാടി വീണ് ആക്രമിക്കാറില്ല. പതുക്കെ നടന്നെത്തി ഇരയെ കടിച്ചു മുറിവേല്പിച്ചു കീഴ്പ്പെടുത്തുകയാണ് പതിവ്. തറയില്‍ ജീവിക്കുന്നവയാണെങ്കിലും ഇവയ്ക്ക് വളരെ വേഗം ഉയരത്തില്‍ ചാടിക്കയറാന്‍ സാധിക്കും. പകല്‍ സമയം ഒളിജീവിതം നടത്തുന്ന ജീവി ഇരതേടുന്നത് രാത്രികാലങ്ങളിലാണ്.
  ചെറുസസ്തനികളും പക്ഷികളും ആണ് പ്രധാന ഇരകള്‍. പ്രധാനമായും ആട്ടിന്‍കുഞ്ഞുങ്ങളേയും കോഴികളെയുമാണ് ഇവ ഇരയാക്കാറുള്ളത്. ഇരയുടെ തൊലിയും എല്ലും ഉള്‍പ്പെടെ എല്ലാം ഭക്ഷിക്കുന്നു. ഏ. മാസമാണ് പ്രജനനകാലം. ഒരു പ്രസവത്തില്‍ നാലു കുഞ്ഞുങ്ങള്‍ വരെ ഉണ്ടാകാറുണ്ട്. കുഞ്ഞുങ്ങളെ മൂന്നര മാസത്തോളം പെണ്‍മൃഗങ്ങള്‍ അവയുടെ സഞ്ചികളില്‍ വഹിക്കുന്നു. 8-9 മാസം വരെ കുഞ്ഞുങ്ങള്‍ തള്ളയുടെ പാല്‍ കുടിച്ചാണ് വളരുന്നത്. രണ്ടു വര്‍ഷം കൊണ്ട് ഇവയ്ക്ക് ലൈംഗിക വളര്‍ച്ചയെത്തുന്നു. ടാസ്മേനിയന്‍ ഡെവിളിന് ആറു വയസ്സുവരെ ആയുസ്സുണ്ട്. ഇതേവരെ കണ്ടെത്തിയിട്ടുള്ള ഫോസില്‍ രേഖകള്‍ ഒരു കാലത്ത് ഈ ജീവി ആസ്റ്റ്രേലിയന്‍ ഭൂഖണ്ഡത്തില്‍ ധാരാളമായുണ്ടായിരുന്നു എന്ന് തെളിയിക്കുന്നു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍