This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാലദീഗ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ടാലദീഗ ഠമഹഹമറലഴമ യു. എസ്സില്‍ കിഴക്കന്‍ അലബാമയിലെ ഒരു നഗരവും ഇതേ പേര...)
അടുത്ത വ്യത്യാസം →

10:05, 26 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടാലദീഗ

ഠമഹഹമറലഴമ

യു. എസ്സില്‍ കിഴക്കന്‍ അലബാമയിലെ ഒരു നഗരവും ഇതേ പേരിലുള്ള കൌണ്ടിയുടെ ആസ്ഥാനവും. ബിര്‍മിങ്ഹാമിന്

64 കി. മീ. കിഴക്കുമാറി സ്ഥിതിചെയ്യുന്നു.

  പരുത്തി, ചോളം, വയ്ക്കോല്‍ എന്നിവയുടെ ഒരു പ്രധാന 

വാണിജ്യ-സംസ്കരണ കേന്ദ്രമാണ് ടാലദീഗ. പരുത്തി-ഇലാസ്റ്റിക് നൂലുകള്‍, പൈപ്പ് ഫിറ്റിങ്ങുകള്‍, തടിമില്ലുപകരണങ്ങള്‍, തുണി, മെഷിനറി ഭാഗങ്ങള്‍, തടിസാമഗ്രികള്‍ തുടങ്ങിയവ ഇവിടത്തെ പ്രധാന ഉത്പന്നങ്ങളില്‍പ്പെടുന്നു. ടാലദീഗയുടെ സമീപപ്രദേശങ്ങളില്‍ നിന്ന് മാര്‍ബിള്‍ ഖനനം ചെയ്യുന്നുണ്ട്. ചില ഇരുമ്പയിര്-ടാല്‍ക് ഖനികളും ഇതിനടുത്തായി കാണാം. ‘ദി അലബാമ ഇന്റര്‍നാഷണല്‍ സ്പീഡ് വേ' (ഠവല അഹമയമാമ കിലൃിേമശീിേമഹ ുലലറ ംമ്യ) ടാലദീഗയിലാണ്.

  ടാലദീഗ ദേശീയ കോളജ്, അന്ധര്‍ക്കും ബധിരര്‍ക്കും ഉള്ള ഒരു സംസ്ഥാന സ്കൂള്‍ എന്നിവ ടാലദീഗയില്‍ പ്രവര്‍ത്തിക്കുന്നു. ടാലദീഗ നാഷണല്‍ ഫോറസ്റ്റ്ു ഇതിനടുത്തുതന്നെയാണ് സ്ഥിതിചെയ്യുന്നത്. മുമ്പ് അമേരിന്ത്യരുടെ ഒരു ഗ്രാമം സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് 1830-കളില്‍ ടാലദീഗ നഗരം സ്ഥാപിതമായത്. ‘അതിര്‍ത്തി നഗരം' എന്നര്‍ഥം വരുന്ന ‘ടാലാ (മേഹഹമ)', ‘ദീഗാ (റലഴമ)' എന്നീ രണ്ടു പദങ്ങളില്‍ (ഇന്ത്യരുടെ) നിന്നുമാണ് ‘ടാലദീഗ' എന്ന പേര് നിഷ്പന്നമായിട്ടുള്ളത്. ആന്‍ഡ്രൂ ജാക്സന്റെ നേതൃത്വത്തിലള്ള  ഒരു വിഭാഗം ടെന്നസി വോളന്റിയര്‍മാര്‍ 1813-ല്‍ ക്രീക്ക് ഇന്ത്യരുടെ ഒരു വന്‍പടയെ ഇവിടെവച്ച് തോല്‍പ്പിച്ചിരുന്നു. 1832-ല്‍ ഇത് ഒരു കൌണ്ടിയായി. 1835-ല്‍ ടാലദീഗയെ അമേരിക്കന്‍ യൂണിയനില്‍ ചേര്‍ത്തു.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%BE%E0%B4%B2%E0%B4%A6%E0%B5%80%E0%B4%97" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍