This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാര്‍.
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: ടാര്‍ ഠമവൃ ആര്‍ട്ടിയോഡാക്ടില (അൃശീേറമര്യഹമ) സസ്തനി ഗോത്രത്തിന്റെ ഉപ...)
അടുത്ത വ്യത്യാസം →
09:47, 26 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടാര്‍
ഠമവൃ
ആര്‍ട്ടിയോഡാക്ടില (അൃശീേറമര്യഹമ) സസ്തനി ഗോത്രത്തിന്റെ ഉപകുടുംബമായ കാപ്രിനിഡെ(ഇമുൃശിശറമല)യില്‍പ്പെടുന്നതും കോലാടിന്റെ ബാഹ്യലക്ഷണങ്ങളുള്ളതുമായ ഒരിനം ഏഷ്യന്‍ മാന്‍. ഇവ ഹെമിട്രാഗസ് (ഒലാശൃമഴൌ) ജീനസ്സില്‍പ്പെടുന്നു. പര്‍വതനിരകളിലും വൃക്ഷങ്ങള്‍ തിങ്ങി വളരുന്ന കുന്നിന്‍ചരിവുകളിലുമാണ് ഇവ ജീവിക്കുന്നത്. തോളറ്റം വരെ ഒരു മീറ്ററോളം ഉയരവും 90 കി. ഗ്രാം. വരെ ഭാരവും വരും. ആണ്‍-പെണ്‍ മൃഗങ്ങള്‍ക്ക് ചെറിയ പരന്ന കൊമ്പുകളുണ്ട്. ആണ്‍മൃഗങ്ങള്‍ വലുപ്പം കൂടിയവയാണ്. ഇവയുടെ കൊമ്പുകളില്‍ വാര്‍ഷിക വളര്‍ച്ചാവലയങ്ങള്‍ വളരെ വ്യക്തമായി കാണാന്‍ കഴിയും. ആണ്‍മൃഗങ്ങളെയപേക്ഷിച്ച് പെണ്‍മൃഗങ്ങളുടെ ശരീരരോമങ്ങള്‍ നീളം കുറഞ്ഞവയാണ്. ഗര്‍ഭകാലം 180 ദിവസമായിരിക്കും.
ഹിമാലയന്‍ ടാറുകളെ (ഒ. ഷലാഹമവശരൌ) ഭൂട്ടാന്‍ മുതല്‍ കാശ്മീര്‍ വരെയുള്ള ഭൂപ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. ഇതിന്റെ ശരീരം നീളംകൂടി, ജടപിടിച്ച കടുംചുവപ്പു കലര്‍ന്ന തവിട്ടുനിറത്തിലുള്ള രോമങ്ങളാല്‍ ആവൃതമാണ്. കുഞ്ചിരോമങ്ങള്‍ക്കു സദൃശമായ നീണ്ട രോമങ്ങള്‍ കഴുത്തിലും തോളിലും കാണപ്പെടുന്നുമുണ്ട്. തലയിലും കാല്‍മുട്ടിനു താഴെയും വളരെച്ചെറിയ രോമങ്ങളാണുള്ളത്.
നീലഗിരി ടാറുകള്‍ (ഒ. വ്യഹീരൃശൌ) തെ. ഇന്ത്യയിലാണ്
ധാരാളമായി കണ്ടുവരുന്നത്. ഇവയ്ക്ക് കടും മഞ്ഞയോ തവിട്ടോ നിറത്തിലുള്ള വളരെ ചെറിയ രോമങ്ങളാണുള്ളത്. കുഞ്ചിരോമങ്ങള്‍ ചെറുതും മുള്ളുപോലുള്ളതുമായിരിക്കും.
ടാറുകളില്‍ വച്ചേറ്റവും വലുപ്പം കുറഞ്ഞ ഇനം ഒമാനില്‍ കണ്ടുവരുന്ന അറേബ്യന്‍ ടാറുകള്‍ (ഒ. ഷമ്യമസമൃശ) ആണ്. ഇവയുടെ ശരീരത്തെ പൊതിഞ്ഞ് നീളം കുറഞ്ഞ രോമങ്ങളാണുള്ളത്. രോമങ്ങള്‍ക്ക് മഞ്ഞ കലര്‍ന്ന തവിട്ടുനിറവുമാണ്. എങ്കിലും കാലുകളിലേയും വയറിനടിഭാഗത്തേയും രോമങ്ങള്‍ക്ക് വെള്ളനിറമാണുള്ളത്.