This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാനിംബാര്‍ ദ്വീപുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ടാനിംബാര്‍ ദ്വീപുകള്‍ ഠമിശായമൃ കഹെമിറ കിഴക്കന്‍ ഇന്തോനേഷ്യയിലെ ഒര...)
അടുത്ത വ്യത്യാസം →

09:35, 26 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടാനിംബാര്‍ ദ്വീപുകള്‍

ഠമിശായമൃ കഹെമിറ

കിഴക്കന്‍ ഇന്തോനേഷ്യയിലെ ഒരു ദ്വീപസമൂഹം. 66-ഓളം ദ്വീപുകളുള്‍ക്കൊള്ളുന്ന ഈ ദ്വീപസമൂഹം ബന്‍ദ-അറാഫുറ (ആമിറമഅൃമളൌൃമ) കടലുകള്‍ക്കിടയിലായി സ്ഥിതി ചെയ്യുന്നു. മുമ്പു ടിമോര്‍ ലോത് ദ്വീപുകള്‍ (ഠശാീൃ ഹമൌ) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ ദ്വീപസമൂഹം മാലുകു (ങമഹൌസൌ) അഥവാ മൊലൂകസ് (ങീഹൌരൌ) പ്രവിശ്യയുടെ ഭാഗമാണ്. ജനസംഖ്യ: 588000 (1970).

  ജംദേന (ഖമാറലിമ) ആണ് ഈ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ്. ഇതിനു 110 കി. മീ. നീളവും 45 കി. മീ. വീതിയുമുണ്ട്. വനനിബിഡമായ ടാനിംബാര്‍ ദ്വീപുകളില്‍ സാവന്നാ പുല്‍മേടുകളും, ചതുപ്പുനിലങ്ങളും ധാരാളമായി കാണപ്പെടുന്നു. കൃഷിയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗം. ചോളം, നെല്ല്, ചൌവ്വരി, കിഴങ്ങിനങ്ങള്‍, തേങ്ങ, പഴവര്‍ഗങ്ങള്‍ എന്നിവയാണ് പ്രധാന വിളകള്‍. മത്സ്യബന്ധനവും പന്നി വളര്‍ത്തലുമാണ് ദ്വീപുവാസികളുടെ മറ്റ് ഉപജീവനമാര്‍ഗങ്ങള്‍. ആമത്തോടും, ട്രിപ്പാങ് എന്ന ഒരിനം കക്കാപ്രാണിയും ഇവിടെ ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ട്. 
  'ആല്‍ഫേഴ്സ്' (അഹളൌൃ) വിഭാഗത്തില്‍പ്പെടുന്ന ജനങ്ങളില്‍ ഭൂരിഭാഗവും ജഡാത്മവാദ (അിശാശാ) വിശ്വാസികളാകുന്നു; ശേഷിക്കുന്നവര്‍ ക്രൈസ്തവ, ഇസ്ളാം മതവിശ്വാസികളും.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍