This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്‍ ഹലീം ശരര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: = അബ്ദുല്‍ ഹലീം ശരര്‍ (1860 - 1926) = ഉര്‍ദു നോവലിസ്റ്റും പത്രപ്രവര്‍ത്തകനും. 18...)
അടുത്ത വ്യത്യാസം →

04:45, 9 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അബ്ദുല്‍ ഹലീം ശരര്‍ (1860 - 1926)

ഉര്‍ദു നോവലിസ്റ്റും പത്രപ്രവര്‍ത്തകനും. 1860-ല്‍ ലക്നൌവില്‍ ജനിച്ചു. പ്രാരംഭവിദ്യാഭ്യാസം ലക്നൌവിലും ഉപരിവിദ്യാഭ്യാസം കൊല്‍ക്കത്തയിലും നിര്‍വഹിച്ചു. ഇദ്ദേഹം ഉര്‍ദു, പേര്‍ഷ്യന്‍, അറബി എന്നീ ഭാഷകളില്‍ പാണ്ഡിത്യം നേടി. ആദ്യകാലങ്ങളില്‍ ഉര്‍ദുവിലും പേര്‍ഷ്യനിലും കവിതകളെഴുതിക്കൊണ്ടിരുന്നു. ലഖ്നൌവിലെ അവധ് അഖ്ബാര്‍ എന്ന ഉര്‍ദു ദിനപത്രത്തിന്റെ പത്രാധിപസമിതിയില്‍ അംഗമായതോടെ ധാരാളം ഗദ്യലേഖനങ്ങള്‍ എഴുതാനും പ്രസിദ്ധീകരിക്കാനും സന്ദര്‍ഭം ലഭിച്ചു. ആകര്‍ഷകമായ ശൈലീവൈദഗ്ധ്യം നേടിയ ഗദ്യകാരന്‍ എന്ന യശസ്സ് പത്രപ്രവര്‍ത്തനകാലത്ത് ആര്‍ജിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. ഗദ്യലേഖനങ്ങളോടൊപ്പം തന്നെ ധാരാളം ചെറുകഥകളും നോവലുകളും ഇദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി.


ഉര്‍ദു നോവല്‍സാഹിത്യശാഖയ്ക്ക് ആധുനിക രൂപം നല്കിയ ശില്പികളില്‍ ഒരാള്‍ കൂടിയാണ് ശരര്‍. നോവല്‍ രചനയുടെ നൂതന സാങ്കേതിക മാര്‍ഗങ്ങള്‍ ഉര്‍ദുസാഹിത്യത്തില്‍ അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തികളില്‍ പ്രമുഖന്‍ എന്ന സ്ഥാനം സാഹിത്യചരിത്രത്തില്‍ ഇദ്ദേഹത്തിനുണ്ട്. ഉത്തരേന്ത്യന്‍ മുസ്ളിംസമുദായത്തില്‍ അടിഞ്ഞുകിടക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മിഥ്യാബോധങ്ങളും തന്റെ നോവലുകളിലൂടെ ഇദ്ദേഹം മറനീക്കിക്കാണിച്ചു. പാത്രപ്രധാനവും സംഭവ പ്രധാനവുമായ നോവലുകള്‍ ശരര്‍ രചിച്ചിട്ടുണ്ട്. അവയെല്ലാംതന്നെ പുരോഗമനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന യഥാര്‍ഥ നോവലുകളാണ്. ശരറിന്റെ ഫിര്‍ ദൌസേ ബരീ എന്ന നോവല്‍ ഹിന്ദി, ബംഗാളി, മറാഠി, ഗുജറാത്തി തുടങ്ങിയ പല ഭാരതീയ ഭാഷകളിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1926-ല്‍ ലക്നൌവില്‍ അന്തരിച്ചു.


(കെ.പി. സിങ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍