This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാനര്‍, ഹെന്റി ഒസാവ (1859 - 1937)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Technoworld (സംവാദം | സംഭാവനകള്‍)
(New page: ടാനര്‍, ഹെന്റി ഒസാവ (1859 - 1937) ഠമിിലൃ, ഒല്യിൃ ഛമ്ൈമ ആഫ്രിക്കന്‍-അമേരിക്കന്...)
അടുത്ത വ്യത്യാസം →
09:24, 26 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടാനര്‍, ഹെന്റി ഒസാവ (1859 - 1937)
ഠമിിലൃ, ഒല്യിൃ ഛമ്ൈമ
ആഫ്രിക്കന്‍-അമേരിക്കന്‍ ചിത്രകാരന്‍. 1859 ജൂണ്‍ 21-ന് പിറ്റ്സ്ബര്‍ഗില്‍ ജനിച്ചു. 1858 മുതല്‍ 1908 വരെ ആഫ്രിക്കന്‍ മെഥെഡിസ്റ്റ് എപ്പിസ്കോപ്പല്‍ ചര്‍ച്ച് ബിഷപ്പായിരുന്ന ബഞ്ചമിന്‍ ടക്കര്‍ ടാനര്‍ ആണ് പിതാവ്. ഇതു ഹെന്റിക്ക് ബാല്യത്തിലേ തന്നെ ബൈബിള്‍ ലോകവുമായി ഗാഢമായ ബന്ധമുണ്ടാകുന്നതിനു കാരണമായി. ഇദ്ദേഹത്തിന്റെ രചനകളില്‍ ബൈബിള്‍ സ്വാധീനം ഗണ്യമായി കാണുന്നതിനുള്ള കാരണവും ഇതു തന്നെയാണ്.
ഹെന്റി ടാനര്‍, ഫിലാഡല്‍ഫിയയിലെ തോമസ് ഈക്കിന്‍സിനോടും, പാരീസിലെ ജെ. വി. ലോറന്‍സ്, ബെഞ്ചമിന്‍ കോണ്‍സ്റ്റന്റ് എന്നിവരോടുമൊപ്പമാണ് ചിത്രകലാഭ്യസനം നടത്തിയത്. 1895-ല്‍ സാലനിലായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ ചിത്രപ്രദര്‍ശനം. എങ്കിലും ഫോണ (1878-79) എന്ന ചിത്രത്തിലൂടെ ഇദ്ദേഹം ശ്രദ്ധേയനായിക്കഴിഞ്ഞിരുന്നു. സമ്മോഹനമായൊരു പ്രകൃതി പശ്ചാത്തലത്തിലെ മാന്‍ ആണ് അതില്‍ ചിത്രീകരിച്ചിരുന്നത്. പ്രകൃതിയും ജന്തുജാലങ്ങളും തമ്മിലുള്ള ഇഴുകിച്ചേരലിന്റെ ഈ ഭാവം പില്‍ക്കാല ചിത്രങ്ങളിലെല്ലാം ശൈലീഭേദത്തോടെയാണെങ്കിലും പ്രകടമായിട്ടുണ്ട്. ലയണ്‍സ് ഒഫ് ദ് ഡെസര്‍ട്ട് (1897-98) ഇതിനു മികച്ച ഉദാഹരണമാണ്. നാച്വറലിസ്റ്റ് ചിത്രകലയുടെ ഉള്‍ക്കാമ്പുള്ള മാതൃകകള്‍ ചമച്ച ഇദ്ദേഹം 20-ാം ശ. ആയപ്പോഴേക്കും ലോകശ്രദ്ധ പിടിച്ചുപറ്റി. ആദരണീയമായൊരു പദവി കൈവരിക്കുന്ന പ്രഥമ നീഗ്രോ ചിത്രകാരന്‍ കൂടിയാണ് ഇദ്ദേഹം. ബൈബിള്‍ ആധാരമാക്കിയുള്ള ചിത്രങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ വിഖ്യാതമായ രചനകളേറെയും. ഗുഡ് ഷെപ്പേഡാണ് (1922) ഏറെ ശ്രദ്ധേയമായത്. മറ്റുള്ളവയില്‍ ദ് ബഞ്ചോലെസന്‍ പ്രസിദ്ധമാണ്. ബൈബിളിതര രചനകളില്‍ ഛായാചിത്രങ്ങളും പ്രകൃതിദൃശ്യങ്ങളും മൃഗചിത്രങ്ങളുമാണ് മുഖ്യം. 1900 മുതല്‍ ബൈബിള്‍ ചിത്രങ്ങള്‍ മാത്രമായിരുന്നു രചിച്ചിരുന്നത്. ഇവയില്‍ പ്രധാനപ്പെട്ടവ ടു ഡിസൈപ്പിള്‍സ് അറ്റ് ദ് ടൂംബ് (1905-06), മിറാക്യുലസ് ഫാള്‍ ഒഫ് ഫിഷസ് (1913-14), റിട്ടേണ്‍ ഫ്രം ക്രൂസിഫിക്ഷന്‍ (1936) എന്നിവയാണ്. ഇദ്ദേഹം വരച്ച ബുക്കര്‍.ടി. വാഷിങ്ടന്റെയും (1917) സ്വമാതാവിന്റെയും ഛായാചിത്രങ്ങളാണ് ഏറെ ശ്രദ്ധേയം. 1930-ല്‍ രചിച്ച ഡിസൈപ്പിള്‍സ് ഹീലിംഗ് ദ് സിക് അതിന്റെ പരീക്ഷണാത്മകതയാല്‍ പ്രശംസിക്കപ്പെട്ടിട്ടുള്ള ഒന്നാണ്.
നിരവധി പുരസ്കാരങ്ങള്‍ ഹെന്റിയെ തേടിയെത്തിയിട്ടുണ്ട്. 1915-ല്‍ ഫ്രഞ്ച് സാലന്‍ പദവി ലഭിച്ചു. 1923-ല്‍ ക്രോസ് ഒഫ് ദ് ലീജിയന്‍ എന്ന ബഹുമതിക്കും ഇദ്ദേഹം അര്‍ഹനായി.
തിളക്കമാര്‍ന്നതും കരുത്തുറ്റതുമായ രചനാശൈലിയായിരുന്നു ഇദ്ദേഹത്തിന്റേത്. നിരവധി സ്രോതസ്സുകളില്‍ നിന്നെന്ന മാതിരിയുള്ള വെളിച്ചത്തിന്റെ വിന്യാസം രചനകളിലെ മറ്റൊരു സവിശേഷതയാണ്. മിക്ക രചനകളിലും നീലയുടെയും ഹരിത നീലയുടെയും പ്രയോഗം ധാരാളമായിക്കാണുന്നു. ഇദ്ദേഹത്തിന്റെ പ്രമുഖ രചനകള്‍ ഫിലാഡല്‍ഫിയ മ്യൂസിയം ഒഫ് ആര്‍ട്ട്, ലോസ് ആഞ്ചലസ് കൌണ്ടി മ്യൂസിയങ്ങള്‍, ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ചിക്കാഗോ, മെട്രോപ്പോളിയന്‍ മ്യൂസിയം ഒഫ് ആര്‍ട്ട് (ന്യൂയോര്‍ക്ക്) എന്നിവിടങ്ങളിലുണ്ട്.
ചിത്രരചനയിലൂടെ എന്നതു പോലെതന്നെ നിരവധി കലാസാംസ്കാരിക സംഘങ്ങളിലൂടെയും ഇദ്ദേഹം കലാരംഗത്തെ പരിപോഷിപ്പിച്ചിട്ടുണ്ട്. 1937 മേയ് 25-ന് പാരീസില്‍ അന്തരിച്ചു.