This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാങ്ഷാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ടാങ്ഷാന്‍ ഠമിഴവെമി വടക്കുകിഴക്കന്‍ ചൈനയിലെ ഹോപെ (ഒീുലവ) പ്രവിശ്യയില...)
അടുത്ത വ്യത്യാസം →

06:49, 26 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടാങ്ഷാന്‍

ഠമിഴവെമി

വടക്കുകിഴക്കന്‍ ചൈനയിലെ ഹോപെ (ഒീുലവ) പ്രവിശ്യയിലുള്ള ഒരു നഗരം. ബീജിങ്ങിനു 160 കി. മീ. തെ. കിഴക്കായി സ്ഥിതി ചെയ്യുന്നു. ഒരു ഖനന-ഘന വ്യവസായ കേന്ദ്രമാണിത്. ജനസംഖ്യ: 15 ലക്ഷം (1990).

  ചൈനയില്‍ ആദ്യമായി റെയില്‍പ്പാത നിര്‍മിക്കപ്പെട്ടത് ടാങ്ഷാന്‍ നഗരത്തിലായിരുന്നു (1882). ടിയെന്‍സിനിലേക്ക് (ഠശലിശിേെ) കല്‍ക്കരി കൊണ്ടു പോകാനായിരുന്നു ഈ പാത നിര്‍മിക്കപ്പെട്ടത്. 
  കയ്ലാന്‍ (ഗമശഹമി) കല്‍ക്കരി ഖനന പ്രദേശത്തിലുള്‍പ്പെട്ടതാണ് ടാങ്ഷാന്‍ നഗരം. കയ്ലാന്‍ നിക്ഷേപങ്ങളുടെ ഖനനം ആരംഭിച്ചതോടെ (1878) ഒരു ഖനന കേന്ദ്രമെന്ന നിലയില്‍ ടാങ്ഷാന്‍ വികസിച്ചു തുടങ്ങി. ഇരുമ്പുരുക്കു വ്യവസായങ്ങള്‍, താപോര്‍ജ പ്ളാന്റുകള്‍, യന്ത്രസാമഗ്രികളും തുണിത്തരങ്ങളും ഉത്പ്പാദിപ്പിക്കുന്ന വ്യവസായ ശാലകള്‍ തുടങ്ങിയവ ഇവിടെ പിന്നീട് സ്ഥാപിക്കപ്പെട്ടു. കല്‍ക്കരി-ഇരുമ്പുരുക്കു-ഖനന വ്യവസായങ്ങള്‍ വികസിച്ചതും ആധുനികവത്കരിക്കപ്പെട്ടതും 1949-നുശേഷമാണ്. 
  വാണിജ്യ ജീവിതശൈലിയുടെ എല്ലാ ഘടകങ്ങളും സമന്വ യിക്കുന്ന രീതിയില്‍ ആസൂത്രണം ചെയ്യപ്പെട്ട ഒരു പരീക്ഷണാര്‍ഥ സാമ്പത്തിക പ്രദേശത്തിന്റെ കേന്ദ്രമായി 1964-ല്‍ ടാങ്ഷാന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 1977 ജൂല. -യില്‍ ഇവിടെ ഉണ്ടായ വന്‍ ഭൂകമ്പങ്ങള്‍ നഗരത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍