This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബ്ദുല്‍ ഹമീദ് ലാഹോറി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: = അബ്ദുല്‍ ഹമീദ് ലാഹോറി (? - 1654) = ഇന്തോ-പേര്‍ഷ്യന്‍ ചരിത്രകാരന്‍. യഥാര്‍ഥ...)
അടുത്ത വ്യത്യാസം →
04:44, 9 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അബ്ദുല്‍ ഹമീദ് ലാഹോറി (? - 1654)
ഇന്തോ-പേര്‍ഷ്യന്‍ ചരിത്രകാരന്‍. യഥാര്‍ഥനാമം അബ്ദുല്‍ ഹമീദ് ലാഹാവ്രി എന്നായിരുന്നു. മുഗള്‍ചക്രവര്‍ത്തി ഷാജഹാന്റെ ആസ്ഥാന ചരിത്രകാരനായിരുന്ന ഇദ്ദേഹം ഷാജഹാന്റെ ഭരണകാലത്തെ(1628-58)ക്കുറിച്ച് ഏറ്റവും വിശദവും ആധികാരികവുമായ വിവരണം നല്കുന്ന പാദ്ഷാനാമ എന്ന ചരിത്രഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയാണ്. ഷാജഹാന്റെ ആദ്യത്തെ ഇരുപത് വര്‍ഷത്തെ ഭരണകാലത്തിന്റെ സമ്പൂര്‍ണ ചരിത്രമാണ് പാദ്ഷാനാമ. അബ്ദുല്‍ഹമീദിന്റെ ജിവിതത്തെക്കുറിച്ച് വിശദവിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല. അമാലിസാലിഹ് എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ മുഹമ്മദു സാലിഹ്, അബ്ദുല്‍ഹമീദ് വിഖ്യാതനായ എഴുത്തുകാരനാണെന്നും ഇദ്ദേഹം എ.ഡി. 1654-ല്‍ നിര്യാതനായെന്നും പ്രസ്താവിക്കുന്നു. അക്ബര്‍നാമയുടെ കര്‍ത്താവായ അബുല്‍ഫസലിന്റെ ശൈലിയില്‍ തന്റെ ഭരണകാലചരിത്രം രചിക്കപ്പെടണമെന്ന് ഷാജഹാന്‍ ആഗ്രഹിക്കുകയും അതിനേറ്റവും അനുയോജ്യനെന്നു കണ്ട് അക്കാലത്ത് പാറ്റ്നയില്‍ വിശ്രമാര്‍ഥം താമസിച്ചിരുന്ന അബ്ദുല്‍ഹമീദ് ലാഹോറിയെ വിളിപ്പിക്കുകയും പ്രസ്തുത ചുമതല ഏല്പിക്കുകയും ചെയ്തു. ഷാജഹാന്റെ മന്ത്രിയായിരുന്ന അല്ലാമാ സാദുല്ലാ ഖാനായിരുന്നു അബ്ദുല്‍ഹമീദിന്റെ രക്ഷാധികാരി. അബ്ദുല്‍ഹമീദ് തനിക്കാദരണീയനായ അബുല്‍ഫസലിന്റെ രചനാരീതി വശമാക്കിയിരുന്നു. വാര്‍ധക്യം മൂലം പരിക്ഷീണനായപ്പോള്‍ ഇദ്ദേഹത്തിന്റെ ശിഷ്യനും സഹായിയുമായ മുഹമ്മദ്വാരിസ് ഷാജഹാന്റെ അവശേഷിച്ച ഭരണകാലത്തിന്റെ ചരിത്രം രചിക്കുകയുണ്ടായി. അബ്ദുല്‍ ഹമീദിന്റെ പാദ്ഷാനാമയുടെ ചരിത്രത്തിന്റെ മൂല്യം നിര്‍വിവാദമാണ്. അക്കാലത്തിന്റെ ഏറ്റവു സമഗ്രവും സൂക്ഷ്മവുമായ ചരിത്രം ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാഫിഖാനെപ്പോലുള്ള പില്ക്കാല ചരിത്രകാരന്‍മാര്‍കൂടി ഈ ഗ്രന്ഥത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
(പ്രൊഫ. കെ. കുഞ്ഞിപ്പക്കി)