This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാക്സോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ടാക്സോണ്‍ ഠമീിഃ ജൈവ-വര്‍ഗീകരണ ക്രമത്തിലെ ഏതെങ്കിലും ശ്രേണി അഥവാ പ്ര...)
അടുത്ത വ്യത്യാസം →

05:57, 26 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടാക്സോണ്‍

ഠമീിഃ

ജൈവ-വര്‍ഗീകരണ ക്രമത്തിലെ ഏതെങ്കിലും ശ്രേണി അഥവാ പ്രയുക്തമാക്കാവുന്ന ഏതെങ്കിലും ജീവികളുടെ സംഘം. ജീവികളുടെ ശാസ്ത്രീയ വര്‍ഗീകരണ നിയമമാണ് ടാക്സോണമി എന്ന പേരിലറിയപ്പെടുന്നത്. വര്‍ഗീകരണ സ്ഥാനാനുക്രമത്തിലെ ഏതെങ്കിലും നിലയിലുള്ള ഏകസ്രോതോല്‍ഭവജീവികളുടെ സംഘമാണ് ടാക്സോണ്‍ എന്ന പദംകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇത് ഒരു പ്രത്യേക സ്പീഷീസോ കുടുംബമോ വര്‍ഗമോ ആവാം. ഒരു ലാറ്റിന്‍ നാമമോ അക്ഷരമോ അക്കമോ മറ്റെന്തെങ്കിലും പ്രതീകമോ ഉപയോഗിച്ച് ഇതിനെ നിര്‍ദേശിക്കുകയും ചെയ്യാം. ടാക്സോണിന്റെ ബഹുവചനം ടാക്സ എന്നാണ്.

  ടാക്സ അഥവാ വര്‍ഗീകരണ സംഘങ്ങള്‍ തിരിച്ചറിയപ്പെടുന്നത് അതിര്‍ത്തി നിര്‍ണയിക്കപ്പെടാവുന്നതും വിവരിക്കപ്പെടാവുന്നതുമായ നൈസര്‍ഗിക അസ്തിത്വങ്ങളായാണ്. ഒരു ടാക്സോണിലെ അംഗങ്ങളെ സദൃശസവിശേഷതകളുടെ പരസ്പര പങ്കുവയ്ക്കലിലൂടെ തിരിച്ചറിയാനാവും. സ്വഭാവവിശേഷങ്ങളുടെ വ്യത്യാസം വഴി ഒരു ടാക്സോണിനെ മറ്റൊരു ടാക്സോണില്‍ നിന്നും തിരിച്ചറിയാനും കഴിയും. രണ്ട് ടാക്സയുടെ പരിണാമബന്ധങ്ങള്‍ക്കിടയിലുണ്ടെന്ന് കരുതപ്പെടുന്ന വിടവിനെയാണ്് സ്വഭാവവിശേഷങ്ങളുടെ ഈ വ്യത്യാസം പ്രതിനിധാനം ചെയ്യുന്നത്. ഒരു ടാക്സോണിലെ അംഗങ്ങള്‍ തമ്മില്‍ ഏകസ്രോതോത്പത്തി പങ്കുവയ്ക്കുന്നുമുണ്ട്. 
  സ്പീഷീസിന്റെ ടാക്സ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. ഇവയ്ക്കു തനതു പ്രത്യേകതകളുണ്ട്. ഒരു സ്പീഷീസിലെ അംഗ ങ്ങള്‍ തമ്മില്‍ സങ്കരണം നടക്കുമെങ്കിലും ഇവ മറ്റു സ്പീഷീസില്‍ നിന്നും പ്രത്യുത്പാദന വിയോജനം കാത്തു സൂക്ഷിക്കുന്നു.
  ടാക്സോണും കാറ്റഗറി അഥവാ സംവര്‍ഗവും എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിനെപ്പറ്റി ചില തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. സംവര്‍ഗം ചില സങ്കല്പനങ്ങളെ കുറിക്കാനുപയോഗിക്കുന്ന പദമാണ്. ഇതിനെ ശരിയായി നിര്‍വചിക്കാനുമാവും. അതേസമയം ടാക്സ എന്നത് പ്രകൃതിയിലുള്ള ജീവജാലങ്ങളുടെ സംഘങ്ങളാണ്. എങ്കിലും ഒരു ടാക്സോണിനെ തിരിച്ചറിയാനും മറ്റൊരു ടാക്സോണില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്താനും വര്‍ഗീകരണ സ്ഥാനക്രമത്തില്‍ ഒരു പ്രത്യേക സ്ഥാനം നല്‍കാനും ഉള്ള സരളരീതികളൊന്നും നിലവിലില്ല. നോ: വര്‍ഗീകരണനിയമം
  (ഡോ. ആറന്മുള ഹരിഹരപുത്രന്‍)
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍