This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാക്കിയോണ്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Technoworld (സംവാദം | സംഭാവനകള്‍)
(New page: ടാക്കിയോണ്‍ ഠമരവ്യീി പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നത...)
അടുത്ത വ്യത്യാസം →
05:51, 26 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടാക്കിയോണ്‍
ഠമരവ്യീി
പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നതായി സങ്കല്പിക്കപ്പെടുന്ന കണം. ഇ. സി. ജി. സുദര്‍ശനാണ് ഈ പരികല്പനയുടെ ഉപജ്ഞാതാവ്. അസ്തിത്വം സൈദ്ധാന്തികമായി പ്രവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഇതിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ടാക്കിയോണ്‍ എന്ന പേര് ശീഘ്രഗാമി എന്നര്‍ഥം വരുന്ന 'ടാക്കിസ്' (മേരവ്യ) എന്ന ഗ്രീക്കുപദത്തില്‍ നിന്നു രൂപം കൊണ്ടതാണ്.
ശൂന്യതയിലെ പ്രകാശവേഗത 30,000 കി. മീ./സെ. ആണ്. ഇതിലധികം വേഗതയില്‍ സഞ്ചരിക്കുന്ന യാതൊന്നിനേയും ഇന്നോളം രേഖപ്പെടുത്തിയിട്ടില്ല. ഐന്‍സ്റ്റൈന്റെ ആപേക്ഷികതാസിദ്ധാന്തപ്രകാരം ശൂന്യതയിലെ പ്രകാശവേഗതയാണ് വേഗതയുടെ പരമമായ പരിധി; ഭൌതിക പ്രപഞ്ചത്തിലെ ഒരു വസ്തുവിനോ വികിരണത്തിനോ ഈ പരിധി ലംഘിക്കാന്‍ കഴിയില്ല. ഈ സിദ്ധാന്തമനുസരിച്ച് ഒരു വസ്തുവിന്റെ ദ്രവ്യമാനം വേഗതയ്ക്കൊപ്പം വര്‍ധിക്കണം. വേഗത പ്രകാശവേഗതയെ സമീപിക്കുമ്പോള്‍ ദ്രവ്യമാനം അനന്തമായി വര്‍ധിക്കുന്നു. വേഗത പ്രകാശവേഗതയെ മറികടന്നാല്‍ ദ്രവ്യമാനം അയഥാര്‍ഥം (ശാമഴശിമ്യൃ) ആയിത്തീരും. ദ്രവ്യമാനം മാത്രമല്ല, ഊര്‍ജവും സംവേഗവും (ാീാലിൌാ) വലുപ്പവുമെല്ലാം ഈ നിയമത്തിനു വിധേയമാണ്. ഈ പ്രതിഭാസം തീര്‍ത്തും അലൌകികം അഥവാ അഭൌതികം ആയതിനാല്‍ ഭൌതിക പ്രപഞ്ചത്തില്‍ സംഭവ്യമല്ല.
എന്നാല്‍ ആപേക്ഷികതാസിദ്ധാന്തത്തെ നിഷേധിക്കാതെതന്നെ ഈ നിഗമനം ശരിയല്ലെന്ന് ലോകപ്രശസ്ത മലയാളി ശാസ്ത്രജ്ഞനായ ജോര്‍ജ് സുദര്‍ശന്‍ (ഋ. ഇ. ഏ. ടൌറമൃവെമി) വാദിക്കുന്നു. പ്രകാശവേഗതയുടെ അതിര്‍വരമ്പിനപ്പുറമുള്ള ലോകത്തു സഞ്ചരിക്കുന്ന കണങ്ങളുണ്ടായിക്കൂടെന്നില്ല എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. അവയുടെ ഏറ്റവും കുറഞ്ഞ വേഗത പ്രകാശവേഗതയായിരിക്കും; ഏറ്റവും കൂടിയത് അനന്തവും.
1956-ലാണ് ഇ. സി. ജി. സുദര്‍ശന്‍ തന്റെ സിദ്ധാന്തമവതരിപ്പിച്ചത്. 1967-ല്‍ ഫെയ്ന്‍ബെര്‍ഗും (എലശിയലൃഴ), 1974-ല്‍ റികാമി (ഞലരമാശ), മിഗ്നാനി (ങശഴിമിശ) എന്നിവരും ഈ സങ്കല്പത്തെ സാധൂകരിക്കുന്ന പഠനങ്ങള്‍ നടത്തുകയുണ്ടായി. തുടര്‍ന്ന് പല സൈദ്ധാന്തിക പഠനങ്ങളും ഈ വിഷയത്തിലുണ്ടായി.
ഈ കണത്തിന്റെ സവിശേഷ ഗുണങ്ങള്‍ താഴെപ്പറയുന്നു:
ഭൌതികലോകത്തിലെ വസ്തുക്കള്‍ക്കും പ്രതിഭാസങ്ങള്‍ക്കും ബാധകമായ കാര്യകാരണബന്ധം (രമൌമെഹശ്യ) ടാക്കിയോണിനു ബാധകമല്ല.
ഈ കണത്തിന് സമയത്തില്‍ പുറകോട്ടു സഞ്ചരിക്കാന്‍ കഴിയും. 10 മണിക്കു പുറപ്പെട്ട് ഒരു മണിക്കൂര്‍ സഞ്ചരിച്ച് 9 മണിക്കു ലക്ഷ്യസ്ഥാനത്തെത്തുമെന്നാണിതിനര്‍ഥം. ഇതിന്റെ ഏറ്റവും കുറഞ്ഞ വേഗത പ്രകാശവേഗതയ്ക്കു തുല്യമായതിനാല്‍ ഇതിന് വിരാമാവസ്ഥയേ ഇല്ല.
സാധാരണഗതിയില്‍ ഒരു വസ്തുവിന്റെ വേഗത വര്‍ധിപ്പിച്ച് പ്രകാശവേഗതയ്ക്കു മുകളിലെത്തിക്കാന്‍ കഴിയില്ലെന്നാണ് ആപേക്ഷികതാസിദ്ധാന്തം അനുശാസിക്കുന്നത്. ടാക്കിയോണ്‍ എല്ലായ് പ്പോഴും പ്രകാശവേഗതയ്ക്കു മുകളിലാണ് സഞ്ചരിക്കുന്നത്. അതിനാല്‍ വേഗതയുടെ പരിധി ലംഘിക്കുന്ന അവസ്ഥ ഉണ്ടാകുന്നില്ല.
ഗതികോര്‍ജം കൂടുമ്പോള്‍ ചലനവേഗത കുറയുകയും ഊര്‍ജം കുറയുമ്പോള്‍ ഗതിവേഗം വര്‍ധിക്കുകയും ചെയ്യുന്നു എന്നത് ഈ കണത്തിന്റെ അസാധാരണ സ്വഭാവങ്ങളിലൊന്നാണ്. സാധാരണ കണങ്ങളില്‍നിന്നു വ്യത്യസ്തമായി ടാക്കിയോണിന്റെ വേഗത ഊര്‍ജപ്രസരണത്തെത്തുടര്‍ന്ന് വര്‍ധിച്ചുകൊണ്ടിരിക്കണം. ഊര്‍ജം നിശ്ശേഷം ഇല്ലാതാകുന്നതോടെ വേഗത അനന്തമായി ഉയരും. പുറമേനിന്ന് ഊര്‍ജം ലഭിച്ചാല്‍ കണത്തിന്റെ വേഗത കുറയും. കുറഞ്ഞു കുറഞ്ഞ് പ്രകാശവേഗതയോളമെത്തും. അതിനേക്കാള്‍ കുറയുകയില്ല.
ടാക്കിയോണിന് അസ്തിത്വമുണ്ടെങ്കില്‍, അതിന്റെ ദ്രവ്യമാനം, സംവേഗം തുടങ്ങിയ ഗുണധര്‍മങ്ങള്‍ അളക്കാന്‍ കഴിയണം. സാധാരണ കണങ്ങളുമായുള്ള പ്രതിപ്രവര്‍ത്തനങ്ങളിലൂടെ അതിനെ സൃഷ്ടിക്കാനും കഴിയണം. പ്രകാശത്തേക്കാള്‍ കൂടിയ വേഗതയില്‍ ഒരു പദാര്‍ഥത്തിലൂടെ കടന്നു പോകുന്ന കണം 'ചെരങ്കോഫ് വികിരണം' (ഇവലൃലിസ്ീ ൃമറശമശീിേ) എന്ന പ്രത്യേകതരം വികിരണം പുറപ്പെടുവിക്കണം. ഈ നിഗമനങ്ങളെ അടിസ്ഥാനമാക്കി ടാക്കിയോണിനെ കണ്ടെത്താന്‍ നടത്തിയിട്ടുള്ള പരീക്ഷണങ്ങളൊന്നും തന്നെ വിജയിച്ചിട്ടില്ല.
(ഡോ. എം. എന്‍. ശ്രീധരന്‍ നായര്‍)