This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിറാക്, പോള്‍ അഡ്രിയന്‍ മോറിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ഡിറാക്, പോള്‍ അഡ്രിയന്‍ മോറിസ് (1902 - 84) ഉശൃമര, ജമൌഹ അറൃശലി ങമൌൃശരല ബ്രിട്...)
അടുത്ത വ്യത്യാസം →

09:00, 6 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡിറാക്, പോള്‍ അഡ്രിയന്‍ മോറിസ്

(1902 - 84)

ഉശൃമര, ജമൌഹ അറൃശലി ങമൌൃശരല

ബ്രിട്ടിഷ് ഭൌതികശാസ്ത്രജ്ഞന്‍. 1933-ലെ ഭൌതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ഷ്റോഡിംഗറുമായി പങ്കുവച്ചു.

  ഡിറാക് 1902 ആഗ. 8-ന് ഇംഗ്ളണ്ടിലെ ബ്രിസ്റ്റളില്‍ ജനിച്ചു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം കേംബ്രിഡ്ജിലെ സെയ്ന്റ് ജോണ്‍സ് കോളജില്‍ നിന്ന് 1926-ല്‍ ഗണിതശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടി. പിന്നീട് വിസ്കോണ്‍സിന്‍, മിഷിഗണ്‍, പ്രിന്‍സ്റ്റന്‍, ഫ്ളോറിഡ, കേംബ്രിഡ്ജ് എന്നീ സര്‍വകലാശാലകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു.
  ഡിറാക് 31-ാം വയസ്സില്‍ ഇര്‍വിന്‍ ഷ്റോഡിംഗര്‍ എന്ന ശാസ്ത്രജ്ഞനോടൊത്ത് ക്വാണ്ടം മെക്കാനിക്സ് എന്ന ഭൌതികശാസ്ത്രശാഖയില്‍ 'ഇലക്ട്രോണിന്റെ ചംക്രണസിദ്ധാന്തം' (വേല്യീൃ ീള ുശിിശിഴ ലഹലരൃീി) ആവിഷ്ക്കരിച്ചു. ഇതിനുള്ള അംഗീകാരമായി 1933-ലെ നോബല്‍ സമ്മാനം ഇരുവരും പങ്കുവയ്ക്കുകയും ചെയ്തു. ഡിറാക് സിദ്ധാന്തം പില്ക്കാലത്ത് ഇലക്ട്രോണിനു സമാനവും എന്നാല്‍ ധനചാര്‍ജ് ഉള്ളതുമായ പോസിട്രോണിന്റെ കണ്ടുപിടിത്തത്തിനു വഴിതെളിച്ചു. ഇതേ സിദ്ധാന്തം കാലക്രമത്തില്‍ പ്രതിപ്രോട്ടോണ്‍ (മിശുൃീേീി), മറ്റു പ്രതികണങ്ങള്‍ (മിശുേമൃശേരഹല), പ്രതിദ്രവ്യം (മിശോമലൃേേ) എന്നിവയുടെ കണ്ടുപിടിത്തത്തിലൂടെ 'പാര്‍ട്ടിക്കിള്‍ ഫിസിക്സ്' എന്ന ശാഖയുടെ വികാസത്തിനു കാരണമായി. 'ഫെര്‍മി-ഡിറാക് സാംഖ്യിക'ത്തിന്റെ ആവിഷ്ക്കര്‍ത്താക്കളില്‍ പങ്കാളിയായ ഡിറാക് പിന്നീട് 'വികിരണത്തിന്റെ ക്വാണ്ടം സിദ്ധാന്ത' (ഝൌമിൌാ വേല്യീൃ ീള ൃമറശമശീിേ)ത്തിനും രൂപം നല്‍കി. ഈ സംഭാവനകള്‍ പരിഗണിച്ച് ഡിറാക്കിനെ ആധുനിക ക്വാണ്ടം ഇലക്ട്രോഡൈനമിക്സിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായിട്ടാണ് ഇന്നു ലോകം കണക്കാക്കുന്നത്. 
  1932-ല്‍ റോയല്‍ സൊസൈറ്റിയുടെ ഫെലോ ആയും 1949-ല്‍ യു. എസ്. നാഷണല്‍ അക്കാദമി ഒഫ് സയന്‍സസിന്റെ ഫോറിന്‍ അസ്സോസിയേറ്റ് ആയും ഡിറാക് തിരഞ്ഞെടുക്കപ്പെട്ടു. 1939-ല്‍ റോയല്‍ മെഡലും 1952-ല്‍ റോയല്‍ സൊസൈറ്റി ഒഫ് ലണ്ടന്‍ വക കോപ്ളെ (ഇീുഹല്യ) മെഡലും നല്‍കി ഇദ്ദേഹത്തെ ആദരിച്ചു. 1973-ല്‍ ഇദ്ദേഹത്തിന് 'ഓര്‍ഡര്‍ ഒഫ് മെറിറ്റ്' പദവി ലഭിച്ചു. 
  പ്രിന്‍സിപ്പിള്‍സ് ഒഫ് ക്വാണ്ടം മെക്കാനിക്സ് (1930) എന്ന കൃതി ഡിറാക്കിന്റെ ക്ളാസിക് രചനയായി അംഗീകരിക്കപ്പെട്ടു. ഇതിനുപുറമേ, ലക്ചേഴ്സ് ഓണ്‍ ക്വാണ്ടം മെക്കാനിക്സ് (1966), ദ ഡെവലപ്മെന്റ് ഒഫ് ക്വാണ്ടം തിയറി (1971), സ്പൈനോഴ്സ് ഇന്‍ ഹില്‍ബെര്‍ട്ട് സ്പേയ്സ് (1974), ജനറല്‍ തിയറി ഒഫ് റിലേറ്റിവിറ്റി (1975) എന്നീ കൃതികളും ഇദ്ദേഹത്തിന്റെ മുഖ്യ രചനകളില്‍പ്പെടുന്നു.
  ഡിറാക് 1984 ഒ. 21-ന് യു. എസ്. എ. യില്‍ അന്തരിച്ചു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍