This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിയഡിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ഡിയഡിയ ഉശമഉശമ റോമന്‍ കൃഷി ദേവത. വിതയ്ക്കും കൊയ്ത്തിനും ഇടയ്ക്കുള്ള ക...)
അടുത്ത വ്യത്യാസം →

08:55, 6 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡിയഡിയ

ഉശമഉശമ

റോമന്‍ കൃഷി ദേവത. വിതയ്ക്കും കൊയ്ത്തിനും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് 'ഡിയഡിയ'യുടെ ശക്തി പ്രകടമാകുന്നത്. വിത്ത് മുളപൊട്ടി ചെടി പൂര്‍ണവളര്‍ച്ചയെത്തുന്നതു വരെ 'ഡിയഡിയ' പ്രഭാവം ചെലുത്തുന്നു എന്നാണ് പൊതുവേയുള്ള വിശ്വാസം. മേയ് മാസത്തിലാണ് ഡിയഡിയയെ ആരാധിക്കുവാനുള്ള ചടങ്ങുകള്‍ നടത്തുന്നത്. മധ്യ ഇറ്റലിയില്‍ വിളവെടുപ്പ് ആരംഭിക്കുന്നതിനും ഏകദേശം ഒരു മാസം മുമ്പാണ് ഈ ആരാധനാപരിപാടി. ആഘോഷം നടത്തുന്ന കൃത്യമായ ദിവസം എന്നായിരിക്കുമെന്ന് ജനുവരിയില്‍ മാത്രമേ അറിയിക്കുകയുള്ളൂ. വിത്തു വിതയ്ക്കല്‍ കഴിഞ്ഞതിനുശേഷമാണ് ആഘോഷം. പോയ വര്‍ഷത്തെ ധാന്യങ്ങളും പുതിയ ധാന്യങ്ങളും ആഘോഷത്തിനുപയോഗിക്കുന്നു.

  അര്‍വല്‍ സഹോദരന്മാര്‍ (അൃ്മഹ ആൃീവേലൃ) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പന്ത്രണ്ട് വ്യക്തികള്‍ ഡിയഡിയയുടെ ആരാധന നടത്തിയിരുന്നു എന്നാണ് ഐതിഹ്യം. റോമിനു പുറത്ത് ഒരു തോട്ടത്തില്‍ ഡിയഡിയയ്ക്ക് ഒരു ആരാധനാലയമുണ്ടായിരുന്നു. അഗസ്റ്റ്സ് (അൌഴൌൌ) ചക്രവര്‍ത്തി 'ഡിയഡിയ' ആരാധനയില്‍ നിരവധി പരിഷ്കാരങ്ങള്‍ വരുത്തി. പ്രശസ്ത കുടുംബങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പന്ത്രണ്ട് വ്യക്തികളെ പുരോഹിതരായി നിയമിച്ചു. ചക്രവര്‍ത്തിയും പുരോഹിതസമിതിയിലെ ഒരു അംഗമായിരുന്നു. തന്റെ വ്യക്തിത്വത്തിനും നയങ്ങള്‍ക്കും പുരാതന മതവിഭാഗങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിനുള്ള ഒരു മാര്‍ഗമായിട്ടാണ് അഗസ്റ്റ്സ് ഈ ആരാധാനാസമിതിയെ ഉപയോഗിച്ചത്. ചക്രവര്‍ത്തിയുടേയും കുടുംബത്തിന്റേയും ക്ഷേമത്തിനായി പുരോഹിതന്മാര്‍ വ്യത്യസ്ത ദൈവങ്ങള്‍ക്ക് പ്രത്യേകം പൂജ നടത്തിയിരുന്നു. ഈ പൂജയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വെണ്ണക്കല്ലില്‍ കൊത്തിവച്ചിട്ടുണ്ട്. ഈ ശിലാരേഖകള്‍ പുരാതന റോമന്‍ മതാചാരങ്ങളിലേക്ക് വെളിച്ചം വീശുവാന്‍ സഹായിക്കുന്നു. 304 വരെ ഈ ആരാധാനാസമ്പ്രദായം നില നിന്നിരുന്നതായി കരുതാവുന്ന തെളിവുകളുണ്ട്.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%A1%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍