This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡിമേഡസ് (സു. ബി. സി. 380 - 319)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: ഡിമേഡസ് (സു. ബി. സി. 380 - 319) ഉലാമറല ഏഥന്‍സിലെ മുന്‍ രാജ്യതന്ത്രജ്ഞന്‍. ഇദ്ദ...)
അടുത്ത വ്യത്യാസം →
08:54, 6 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഡിമേഡസ് (സു. ബി. സി. 380 - 319)
ഉലാമറല
ഏഥന്‍സിലെ മുന്‍ രാജ്യതന്ത്രജ്ഞന്‍. ഇദ്ദേഹത്തിന്റെ വാഗ്മിത്വശേഷിയും പൊതുജനാഭിപ്രായം നിര്‍ണയിക്കാനുള്ള കഴിവും ഉന്നത രാഷ്ട്രീയപദവികളിലെത്തുന്നതിനു സഹായകമായി. മാസിഡോണിയയിലെ ഫിലിപ്പ് രണ്ടാമനെതിരായി ഏഥന്‍സുകാരെ അണിനിരത്താന്‍ പ്രമുഖ ഗ്രീക്ക് വാഗ്മിയും രാജ്യതന്ത്രജ്ഞനുമായിരുന്ന ഡെമോസ്തനിസ് നടത്തിയ നീക്കത്തെ ഇദ്ദേഹം എതിര്‍ത്തു. പിന്നീട് മാസിഡോണിയക്കാര്‍ക്കെതിരായി നടത്തിയ യുദ്ധത്തില്‍ തടവുകാരനായി പിടിക്കപ്പെട്ടു. മോചിതനായശേഷം ഏഥന്‍സും മാസിഡോണിയയും തമ്മില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു. ഫിലിപ്പിനെ പിന്തുടര്‍ന്നുവന്ന അലക്സാണ്ടറുടെ പ്രീതിയാര്‍ജിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. ഏഥന്‍സിനോട് ദ്രോഹപൂര്‍വമായ സമീപനം കൈക്കൊള്ളുന്നതില്‍നിന്ന് അലക്സാണ്ടറെ പിന്തിരിപ്പിക്കാന്‍ ഇതുമൂലം ഡിമേഡസിനു കഴിഞ്ഞു. അലക്സാണ്ടര്‍ക്ക് ശ്രേഷ്ഠപദവികള്‍ നല്‍കുന്നതിനെ ഇദ്ദേഹം സര്‍വാത്മനാ അനുകൂലിച്ചു. എങ്കിലും ഡിമേഡസ് അലക്സാണ്ടറുടെ ചില എതിരാളികളുമായി രഹസ്യബന്ധം നടത്തുന്നതായി ബോധ്യമായതോടെ പിഴ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ഇത് പൌരാവകാശനഷ്ടത്തിനും ഇടവരുത്തി. അലക്സാണ്ടര്‍ മരണമടഞ്ഞശേഷം ബി. സി. 322-ലാണ് ഇദ്ദേഹത്തിന് നഷ്ടപ്പെട്ട അവകാശങ്ങള്‍ വീണ്ടെടുക്കാന്‍ സാധിച്ചത്. തുടര്‍ന്ന് ഏഥന്‍സും മാസിഡോണിയയും തമ്മിലുള്ള യുദ്ധം സന്ധിയിലെത്തിക്കുന്നതിന് മാസിഡോണിയയിലെ ഭരണാധിപനായ ആന്റിപേറ്ററുടെ അരികിലേക്ക് സമാധാനദൌത്യവുമായി പോയി. ഇത് ഏഥന്‍സുകാര്‍ക്ക് ഗുണകരമായിത്തീര്‍ന്നില്ല. ബി. സി. 319-ല്‍ ഇദ്ദേഹം വീണ്ടും ആന്റിപേറ്ററെ സമീപിച്ചുവെങ്കിലും ബാബിലോണിയയിലെ റീജന്റായിരുന്ന പെര്‍ഡിക്കാസുമായി ഗൂഢാലോചന നടത്തിയെന്നാരോപിച്ച് വധിക്കപ്പെട്ടു.
(വി. ജയഗോപന്‍ നായര്‍)