This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈഗു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ടൈഗു ഠമശലഴൌ ദക്ഷിണ കൊറിയയുടെ തെ. ഭാഗത്തെ ഒരു നഗരവും, നോര്‍ത് ക്യോങ്സാ...)
അടുത്ത വ്യത്യാസം →

07:01, 6 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടൈഗു

ഠമശലഴൌ

ദക്ഷിണ കൊറിയയുടെ തെ. ഭാഗത്തെ ഒരു നഗരവും, നോര്‍ത് ക്യോങ്സാങ് (ചീൃവേ ഗ്യീിഴ ടമിഴ) പ്രവിശ്യയുടെ തലസ്ഥാനവും. നാക്തോങ് (ചമസീിഴ) നദീശാഖയുടെ തീരത്തു വ്യാപിച്ചിരിക്കുന്ന ടൈഗൂ നഗരം പൂസാന് (ജൌമിെ) 90 കി.മീ. വ. പ. ആയി സ്ഥിതി ചെയ്യുന്നു. ജനസംഖ്യ: 22,288,34(1990).

  ദക്ഷിണ കൊറിയയിലെ മൂന്നാമത്തെ ഏറ്റവും വലിയ നഗരമാണ് ടൈഗൂ. ഒരു പ്രധാന വാണിജ്യ-കാര്‍ഷിക-റെയില്‍ ഗതാഗത കേന്ദ്രം കൂടിയാണിത്. ധാന്യങ്ങള്‍, പുകയില, പഴവര്‍ഗങ്ങള്‍ തുടങ്ങിയ കാര്‍ഷിക വിഭവങ്ങളുടെ ഉത്പാദനവും കന്നുകാലി വളര്‍ത്തലുമാണ് ജനങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗങ്ങള്‍. യന്ത്രങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ ഉത്പാദനം, സില്‍ക്ക് നെയ്ത്ത്, ഭക്ഷ്യസംസ്കരണം, തുകല്‍ ഊറയ്ക്കിടല്‍ തുടങ്ങിയവയാണ് മുഖ്യ വ്യവസായങ്ങള്‍. രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ടെക്സ്റ്റൈല്‍ വ്യവസായത്തിന് സുപ്രധാനമായൊരു പങ്കുണ്ട്.
  ദക്ഷിണ കൊറിയയിലെ ഒരു പ്രധാന വിദ്യാഭ്യാസകേന്ദ്രമാണ് ടൈഗൂ. 1946-ല്‍ സ്ഥാപിതമായ ക്യോങ് ബക് ദേശീയ സര്‍വകലാശാല, ചോങ്ഗു കോളജ് (1952), ഹ്യോസോങ് വനിതാ കോളജ് (1952), ടൈഗു കോളജ് (1954), ക്യെംയോങ് സര്‍വകലാശാല (1954), ജൂനിയര്‍ കോളജ് (1962), ദ് ടൈഗു കോളജ് ഒഫ് എഡ്യൂക്കേഷന്‍ (1962), ടൈഗു ജൂനിയര്‍ കോളജ് (1962), ചോങ്ഗു തൊഴിലധിഷ്ഠിത ജൂനിയര്‍ കോളജ് (1962) എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്.
  ഏ.ഡി. 8-ാം ശ. മുതല്‍ക്കുതന്നെ പ്രസിദ്ധമായിരുന്ന ടൈഗൂനഗരം 'ദേഗൂ' (ഉമലഴൌ) എന്നും 'തൈകൂ' (ഠമശസൌ) എന്നും ചരിത്ര രേഖകളില്‍ പരാമര്‍ശിച്ചുകാണുന്നു. ജാപ്പനീസ് ഭരണകാലത്ത് ഈ നഗരം 'തൈക്യൂ' (ഠമശസ്യൌ) എന്ന പേരിലാണറിയപ്പെട്ടിരുന്നത്.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%88%E0%B4%97%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍