This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈഗര്‍ സ്രാവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ടൈഗര്‍ സ്രാവ് ഠശഴലൃ വെമൃസ വലുപ്പംകൂടിയ സ്രാവിനം. സെലാച്ചി (ടലഹമരവശശ) ...)
അടുത്ത വ്യത്യാസം →

07:01, 6 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടൈഗര്‍ സ്രാവ്

ഠശഴലൃ വെമൃസ

വലുപ്പംകൂടിയ സ്രാവിനം. സെലാച്ചി (ടലഹമരവശശ) വര്‍ഗത്തിലെ

ഗലെയ്ഫോമസ് (ഏമഹലശളീൃാല) മത്സ്യഗോത്രത്തില്‍പ്പെടുന്നു. ശാ.നാ. ഗലിയോസെര്‍ഡോ ക്യുവിയേരി (ഏമഹലീരലൃറീ ര്ൌശലൃശ). വള്ളുവന്‍ സ്രാവ് എന്ന പേരിലും ഇത് അറിയപ്പെടുന്നു.

  ഉപോഷ്ണമേഖലയില്‍പ്പെട്ട സമുദ്രതീരത്തോടടുത്താണ് 

ഇവയുടെ ആവാസകേന്ദ്രം. പലപ്പോഴും കടലിന്റെ അടിത്തട്ടിലേക്കും മിതോഷ്ണപ്രവാഹപ്രദേശങ്ങളിലേക്കും ഇവ സഞ്ചരിക്കാറുണ്ട്. മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ ഇവ കാണപ്പെടുന്നില്ല.

  ടൈഗര്‍ സ്രാവുകള്‍ക്ക് സാധാരണ 4.5 മീ. നീളം കാണും. ഒമ്പതു മീ. വരെയുള്ളവയേയും അപൂര്‍വമായി ലഭിച്ചിട്ടുണ്ട്. സ്രാവിന്റെ പുറംഭാഗത്തിന് ചാരനിറവും വയറിന് വെള്ള നിറവുമായിരിക്കും. ശരീരത്തില്‍ അവിടവിടെയായി അവ്യക്തമായ ചില പാടുകള്‍ കാണാം. മോന്തയുടെ മുന്‍ഭാഗത്തിന്റെ നീളം വായയുടെ വീതിയേക്കാള്‍ കുറവായിരിക്കും. മോന്തയുടെ അഗ്രത്തിനോടടുത്താണ് നാസാരന്ധ്രങ്ങള്‍ കാണപ്പെടുന്നത്. മോന്തയുടെ വശങ്ങള്‍ക്കും അടിഭാഗത്തിനും മഞ്ഞ നിറമാണുള്ളത്. ടൈഗര്‍ സ്രാവിന്റെ കണ്ണുകള്‍ താരതമ്യേന വലുപ്പംകൂടിയവയാണ്. ക്ളോമരന്ധ്രങ്ങള്‍ ചെറുതും. വായില്‍ ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ പല്ലുകളുണ്ടായിരിക്കും. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഭുജപത്രം ആദ്യത്തെ പൃഷ്ഠപത്രത്തിന്റെ താഴെവരെയെത്തും. ഭുജപത്രത്തിന്റെ ആധാരത്തിന് അല്പം പിന്നോട്ടുമാറി നേരെ മുകളില്‍നിന്നാണ് പൃഷ്ഠപത്രം ഉദ്ഭവിക്കുന്നത്. രണ്ടാമത്തെ പൃഷ്ഠപത്രം പായു പത്രത്തിനോളം വലുപ്പമുള്ളതും ഇതിനു നേരെ എതിരെ കാണപ്പെടുന്നതുമാണ്. പൃച്ഛപത്രം വളരെനീളം കൂടിയതാണെങ്കിലും പ്രായംകൂടിയ മത്സ്യങ്ങളില്‍ നീളം കുറഞ്ഞ പത്രമാണ് കാണപ്പെടുന്നത്. ടൈഗര്‍ സ്രാവുകള്‍ അണ്ഡജരായൂജ (ീ്ീ്ശ്ശുമൃീൌ)ങ്ങളാണ്. ഇതിന്റെ കുഞ്ഞുങ്ങള്‍ക്ക് 60-90 സെ.മീ. നീളമുണ്ടായിരിക്കും. ഒരു സമയത്ത് 10-50 കുഞ്ഞുങ്ങളുണ്ടാകുന്നു. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പുലികളുടേതുപോലുള്ള കറുപ്പും വെളുപ്പും വരകള്‍ സുവ്യക്തമായി കാണാനാകും. ഏതാണ്ട് നാലു മീ. നീളം വരെ വളര്‍ച്ചയെത്തുമ്പോഴേക്കും ഇത്തരത്തിലുള്ള വരകള്‍ അപ്രത്യക്ഷമാവുന്നു.
  ടൈഗര്‍ സ്രാവുകള്‍ സര്‍വാഹാരികളാണ്. എല്ലാത്തരം ഇരകളേയും ഇവ ആക്രമിച്ചു കീഴടക്കുകയാണ് പതിവ്. ഇവ മനുഷ്യരേയും ആക്രമിക്കാറുണ്ട്. ഞണ്ടുകള്‍, കടല്‍പ്പന്നി, ചെറിയ ഇനം സ്രാവുകള്‍, ചെറിയയിനം മത്സ്യങ്ങള്‍ എന്നിവയെല്ലാം ഇവ ആഹാരമാക്കുന്നു. അഴുക്കുകളും വിസര്‍ജ്യവസ്തുക്കളുമെല്ലാം ഇവ തിന്നൊടുക്കുന്നു. തീവ്ര വെളിച്ചത്തിലേക്ക് ഇത്തരം സ്രാവുകള്‍ പ്രത്യക്ഷപ്പെടാറില്ല. ഇക്കാരണത്താല്‍ തീവ്ര വെളിച്ചം പ്രകാശിപ്പിക്കുകവഴി ഇവയുടെ ആക്രമണത്തെ തടയാനാകും. രാത്രികാലങ്ങളില്‍ മാത്രമേ ഇവ ആഴം കുറഞ്ഞ കടല്‍ത്തീരത്തേക്കു വരാറുള്ളു. തിരക്കേറിയ സമയങ്ങളില്‍ ഇവ കടല്‍ത്തീരത്തേക്ക് അടുക്കാറില്ല.
  ടൈഗര്‍ സ്രാവുകള്‍ വ്യാവസായിക പ്രാധാന്യമുള്ളവയാണ്. ഇവയുടെ കരളില്‍നിന്നും പോഷകമൂല്യമുള്ള എണ്ണ ലഭിക്കുന്നു. പലപ്പോഴും ചര്‍മത്തിനുവേണ്ടിയും ഇവയെ കൊന്നൊടുക്കാറുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍