This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈഗര്‍ വണ്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ടൈഗര്‍ വണ്ട് ഠശഴലൃ യലലഹേല സിസിന്‍ഡെല (ഇശരശിറലഹമ) പ്രാണി കുടുംബത്തില്...)
അടുത്ത വ്യത്യാസം →

07:00, 6 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടൈഗര്‍ വണ്ട്

ഠശഴലൃ യലലഹേല

സിസിന്‍ഡെല (ഇശരശിറലഹമ) പ്രാണി കുടുംബത്തില്‍പ്പെടുന്ന ഒരിനം വണ്ട്. യു.എസ്സിലും കാനഡയിലും ഇതിലുള്‍പ്പെടുന്ന എണ്‍പതിലധികം സ്പീഷീസും ഉപസ്പീഷീസും ഉണ്ട്. വര്‍ണാഭമായ നിറങ്ങളുള്ള വണ്ടുകളാണിവ. ആകര്‍ഷകമായ നിറങ്ങളും നീളം കൂടിയ കാലുകളും മുള്ളുകളും ഇവയുടെ സവിശേഷതയാണ്.

  വണ്ടും പുഴുവും ഇര പിടിച്ചു ഭക്ഷിച്ചു ജീവിക്കുന്നവയാണ്. അതിക്രൂരമായ രീതിയില്‍ ഇരയെ ആക്രമിച്ച് ആര്‍ത്തിയോടെ വിഴുങ്ങുകയാണ് ഇവയുടെ രീതി. ഈ സവിശേഷതയാണ് ടൈഗര്‍ വണ്ട് എന്ന പേര് ഇവയ്ക്കു ലഭിക്കാന്‍ കാരണമായതും.
  ഒച്ചുകളെയും, വിരകളേയും, പ്രാണികളെയും ഭക്ഷിക്കാനെത്തുന്ന ഒരു കൂട്ടമായാണ് ടൈഗര്‍ വണ്ടുകളെ പലപ്പോഴും കാണാറുള്ളത്. നല്ല വെയിലുള്ള പ്രദേശങ്ങളില്‍ കുളങ്ങളുടേയും തടാകങ്ങളുടേയും അടുത്ത് വളരെ വേഗത്തില്‍ പറക്കുന്ന ടൈഗര്‍ വണ്ടുകളെ കാണാനാകും. പുഴു ഈര്‍പ്പമുള്ള മണലില്‍ ചെറിയ കുഴികള്‍ കുഴിക്കുന്നു. കുഴിയുടെ തുറന്ന മുകള്‍ഭാഗം പുഴുവിന്റെ തലവച്ച് അടച്ചുവയ്ക്കുന്നു. മുള്ളുകളും കൊളുത്തുകളും 

ഉപയോഗിച്ചാണ് ഇവ കുഴിയുടെ വശങ്ങളില്‍ പിടിച്ചിരിക്കുന്നത്. കുഴിയുടെ അരികില്‍കൂടി വളരെ ചെറിയ ജീവികള്‍ കടന്നുപോകുമ്പോള്‍ പുഴു അവയെ കുഴിക്കുള്ളിലേക്കു വലിച്ചെടുത്തു ഭക്ഷിക്കുന്നു.

  പ്രാണികളെ ശേഖരിച്ചു സൂക്ഷിക്കുന്നവര്‍ ടൈഗര്‍ വണ്ടുകളുടെ നിറത്തില്‍ ആകൃഷ്ടരായി, മറ്റു പ്രാണികളെക്കാള്‍ കൂടുതലായി ഇത്തരം വണ്ടുകളെ ശേഖരിക്കാന്‍ താത്പര്യം കാണിക്കാറുണ്ട്. പ്രധാന ടൈഗര്‍ വണ്ട് ഇനമായ സിസിന്‍ഡെല (ഇശരശിറലഹമ)യുടെ പേരില്‍ ഒരു ആനുകാലിക പ്രസിദ്ധീകരണം തന്നെയുണ്ട്. ടൈഗര്‍ വണ്ടുകളെക്കുറിച്ചുള്ള ഗവേഷണപഠനങ്ങള്‍ മാത്രം പ്രതിപാദിക്കുന്ന ഒരു പ്രത്യേക വിഭാഗവും ഈ പ്രസിദ്ധീകരണത്തിലുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍