This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടൈഗ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: ടൈഗ ഠമശഴമ ഉപ - ആര്‍ട്ടിക് മേഖലയിലെ വിശാല സ്തൂപികാഗ്രിത വനങ്ങള്‍ക്കുള...)
അടുത്ത വ്യത്യാസം →
06:56, 6 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടൈഗ
ഠമശഴമ
ഉപ - ആര്‍ട്ടിക് മേഖലയിലെ വിശാല സ്തൂപികാഗ്രിത വനങ്ങള്‍ക്കുള്ള പൊതുനാമം. തുന്ദ്രാ പ്രദേശത്തിനു തൊട്ടു തെക്കായി കാണപ്പെടുന്നു. യൂറോപ്പിന്റെയും വടക്കേ അമേരിക്കയുടെയും ഉത്തരഭാഗത്തായി വരുന്ന സ്തൂപികാഗ്രിത വനങ്ങളാണ് ഇവ.
'വനം' എന്നര്‍ഥമുള്ള 'ടൈഗാ' എന്ന റഷ്യന്‍ പദത്തില്‍
നിന്നാണ് 'ടൈഗ' എന്ന പേര് നിഷ്പന്നമായിട്ടുള്ളത്. മുമ്പ്
യൂറേഷ്യയില്‍ മാത്രം പ്രചരിച്ചിരുന്ന ഈ പദം ക്രമേണ വ. അമേരിക്കയിലെ സമാന പ്രദേശങ്ങളെ കുറിക്കാനും ഉപയോഗിച്ചു
തുടങ്ങി. സ്കാന്‍ഡിനേവിയ മുതല്‍ റഷ്യയുടെ പസിഫിക് തീരം വരെയാണ് യൂറേഷ്യയില്‍ ടൈഗയുടെ വ്യാപ്തി. വ. അമേരിക്കയില്‍ ഇവ അലാസ്ക മുതല്‍ ന്യൂഫൌണ്ട്ലന്‍ഡ് വരെ വ്യാപിച്ചു കിടക്കുന്നു.
ദേവദാരുവൃക്ഷം, പൈന്‍, തുടങ്ങിയവയാണ് ടൈഗ
പ്രദേശത്തെ പ്രധാന വൃക്ഷങ്ങള്‍. ചതുപ്പാര്‍ന്ന നിമ്നഭാഗങ്ങള്‍ ഇവിടെ ധാരാളമുണ്ട്. ഉത്തര ദിശയിലേക്കൊഴുകുന്ന നദികളുടെ ജലനിര്‍ഗമന മാര്‍ഗങ്ങള്‍ മഞ്ഞുമൂടിക്കിടക്കുന്നതിനാല്‍ വസന്തകാലത്തുണ്ടാകുന്ന ഹിമസ്രുതി വെള്ളപ്പൊക്കമുണ്ടാക്കാറുണ്ട്.
റഷ്യയുള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളും വളരെ വിശാലമായ അര്‍ഥത്തിലാണ് 'ടൈഗ' എന്ന പദം ഉപയോഗിക്കുന്നത്. തുന്ദ്രായ്ക്കു തെക്കും ഇടതൂര്‍ന്ന വനങ്ങള്‍ക്കു വടക്കും കാണപ്പെടുന്ന വനപ്രദേശങ്ങളെയും ടൈഗ എന്നുപറയാറുണ്ട്. കൂട്ടം ചേര്‍ന്നോ, ഒറ്റപ്പെട്ടോ, ഇടതൂര്‍ന്നോ ഉള്ള സ്തൂപികാഗ്രിതവനങ്ങള്‍ സമ്പന്നമായി കാണപ്പെടുന്ന പ്രദേശങ്ങളെ സൂചിപ്പിക്കുവാനും 'ടൈഗ' എന്ന പദം തന്നെയാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ നിയതാര്‍ഥത്തില്‍ ഇടയ്ക്ക് ഏതാണ്ട് തുടര്‍ച്ചയായ രീതിയില്‍ ലൈക്കനുകളും, ചെറുവൃക്ഷങ്ങളും കുറ്റിച്ചെടികളും കാണപ്പെടുന്ന തുറസ്സായ നിത്യഹരിത സ്തൂപികാഗ്രിത വനങ്ങളാണ് ടൈഗകള്‍. ചിലയിടങ്ങളില്‍ ഇവയ്ക്കു ചുറ്റും പുല്‍ പ്രദേശങ്ങള്‍ കാണുന്നുണ്ട്. തടിയും ധാതുനിക്ഷേപങ്ങളും ടൈഗ പ്രദേശങ്ങള്‍ക്ക് സാമ്പത്തികപ്രാധാന്യം നേടിക്കൊടുത്തിട്ടുണ്ടെങ്കിലും ഇന്നും ഇവയുടെ പല ഭാഗങ്ങളിലും മനുഷ്യര്‍ക്കെത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. ഇവിടത്തെ ചില പ്രദേശങ്ങള്‍ ജലം പുറത്തേയ്ക്ക് ഒഴുകിപ്പോകാത്തവയാണ്. ഈ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി പീറ്റ് നിക്ഷേപിക്കപ്പെടുന്നു.
ടൈഗ പ്രദേശത്തെ മഞ്ഞുകാലം ദീര്‍ഘവും കാഠിന്യമേറിയതുമാണ്. ഹ്രസ്വവും സൌമ്യവുമാണ് വേനല്‍ക്കാലം. കാഠിന്യമേറിയ കാലാവസ്ഥയും ദുഷ്പ്രാപ്യതയും നിമിത്തം ഈ പ്രദേശത്ത് ജനസാന്ദ്രത വളരെ കുറവാണ്. ഈ പ്രദേശത്തു കാണപ്പെടുന്ന ഒരു പ്രധാന മൃഗമാണ് 'വുഡ്ലന്‍ഡ് കാരിബോ' (ണീീറഹമിറ രമൃശയീൌ). സസ്യജാല വൈവിധ്യത്തിനും കാലാവസ്ഥാമാറ്റങ്ങള്‍ക്കും അനുസൃതമായ ഉപവിഭാഗങ്ങളും ടൈഗയ്ക്കുണ്ട്.