This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെംപിള്‍, വില്യം (1881 - 1944)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: ടെംപിള്‍, വില്യം (1881 - 1944) ഠലാുഹല, ണശഹഹശമാ കാന്റര്‍ബറിയിലെ ആര്‍ച്ച് ബിഷപ...)
അടുത്ത വ്യത്യാസം →
06:48, 6 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടെംപിള്‍, വില്യം (1881 - 1944)
ഠലാുഹല, ണശഹഹശമാ
കാന്റര്‍ബറിയിലെ ആര്‍ച്ച് ബിഷപ്പ്. 1881 ഒ. 15-ന് ഡെവണ്‍ഷെറിലെ എക്സ്റ്ററില്‍ ഫ്രെഡറിക് ടെംപിളിന്റെ പുത്രനായി ജനിച്ചു. 1902-ല്‍ ഒക്സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം, അവിടത്തെ ക്യൂന്‍സ് കോളജില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1909-ല്‍ വൈദികപട്ടം ലഭിച്ചു. 1910-14 കാലത്ത് റെപ്റ്റണ്‍ സ്കൂളിലെ പ്രധാനാധ്യാപകനായും 1914-17 കാലത്ത്. പികാഡിലിയിലെ സെന്റ.് ജയിംസ് ദേവാലയത്തിലെ പുരോഹിതനായും സേവനമനുഷ്ഠിച്ചു. വെസ്റ്റ് മിനിസ്റ്റര്‍ അബിയിലെ വൈദികസമിതിയംഗം മാഞ്ചെസ്റ്ററിലെ ബിഷപ്പ്, യോര്‍ക്കിലെ ആര്‍ച്ച്ബിഷപ്പ് എന്നീ പദവികള്‍ അലങ്കരിച്ചതിനുശേഷം 1942-ല്‍ കാന്റര്‍ബറിയിലെ ആര്‍ച്ച് ബിഷപ്പ് ആയി. ഇംഗ്ളണ്ടിന്റെ ക്രൈസ്തവസഭാധ്യക്ഷന്‍ എന്ന നിലയില്‍ വത്തിക്കാനുമായി ബന്ധം സ്ഥാപിക്കാന്‍ ഇദ്ദേഹം മുന്‍കൈയെടുത്തു. ക്രൈസ്തവസഭയുടെ സ്വാതന്ത്യ്രത്തിനും ഉന്നമനത്തിനും, സമൂഹനന്മയ്ക്കുംവേണ്ടി ഇദ്ദേഹം അക്ഷീണം പ്രവര്‍ത്തിച്ചു. 1937-ല്‍ എഡിന്‍ബറൊയില്‍ നടന്ന മതവിശ്വാസപ്രവര്‍ത്തനത്തെയും സഭാനടപടികളെയും കുറിച്ചുള്ള രണ്ടാം ലോക സമ്മേളനത്തില്‍ ആധ്യക്ഷ്യം വഹിച്ചത് ഇദ്ദേഹമാണ്. ജെ.എഛ്. ന്യൂമാനുശേഷം ഇംഗ്ളണ്ടില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ പുരോഹിതശ്രേഷ്ഠനാണ് വില്യം ടെംപിള്‍.
ടെംപിളിന്റെ സാമൂഹിക ധര്‍മശാസ്ത്രവീക്ഷണങ്ങളെ ക്രൈസ്തവ സിദ്ധാന്തങ്ങള്‍ സ്വാധീനിച്ചിരുന്നു. ആത്മീയ വാദത്തെ ആസ്പദമാക്കിയാണ് ഇദ്ദേഹം ക്രിസ്തുവിനെ വിശദീകരിച്ചത്. ക്രൈസ്തവ വിശ്വാസത്തിന് സാര്‍വജനീനമായ ഒരു കാഴ്ചപ്പാടു നല്‍കി. ദിവ്യ വെളിപാടിനെക്കുറിച്ചുള്ള ടെംപിളിന്റെ വീക്ഷണം പ്രത്യേകം ശ്രദ്ധേയമാണ്. ഓരോ സംഭവവും ദൈവസാന്നിധ്യം വെളിപ്പെടുത്തുന്നുണ്ടെങ്കിലും ഒരു പ്രത്യേക വ്യക്തിക്കുമാത്രമേ 'ദിവ്യ വെളിപാട്' ലഭിക്കുന്നുള്ളുവെന്നും അതിനാല്‍ ക്രിസ്തീയ 'ദിവ്യ വെളിപാട്' തികച്ചും വ്യക്തിപരമായ ഒരു അനുഭവമാണെന്നും ഇദ്ദേഹം സിദ്ധാന്തിച്ചു. മെന്‍സ് ക്രിയാട്രിക്സ് (1917), ക്രിസ്റ്റസ് വെരിറ്റാസ് (1924), നേച്ചര്‍, മാന്‍ ആന്‍ഡ് ഗോഡ് (1934) എന്നിവയാണ് പ്രധാന കൃതികള്‍. 1944 ഒ. 26-ന് കെന്റില്‍ നിര്യാതനായി.