This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെക്നോക്രസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ടെക്നോക്രസി ഠലരവിീരൃമ്വ്യ 1930-കളില്‍ അമേരിക്കയില്‍ രൂപീകൃതമായ ഒരു സാ...)
അടുത്ത വ്യത്യാസം →

06:42, 6 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടെക്നോക്രസി

ഠലരവിീരൃമ്വ്യ

1930-കളില്‍ അമേരിക്കയില്‍ രൂപീകൃതമായ ഒരു സാമൂഹിക - തത്ത്വചിന്താപ്രസ്ഥാനം. സാങ്കേതിക വൈദഗ്ധ്യത്തെയും യന്ത്രാധിഷ്ഠിത പ്രവര്‍ത്തനത്തെയും ഉദാത്തീകരിക്കുന്ന ഒരു സവിശേഷ വീക്ഷണമാണ് ടെക്നോക്രസി എന്ന പേരില്‍ അറിയപ്പെട്ടത്. എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞന്മാരുമാണ് സാമ്പത്തിക ജീവിതത്തില്‍ നിര്‍ണായക ശക്തികളെന്ന് ടെക്നോക്രസിയുടെ വക്താക്കള്‍ സിദ്ധാന്തിക്കുന്നു. പരമ്പരാഗതമായ സാമ്പത്തിക ഗണങ്ങളുടെ സ്ഥാനത്ത് ‘ഉത്പാദനക്ഷമമായ ഊര്‍ജം' എന്നൊരു പുതിയ ഗണം ടെക്നോക്രസിയുടെ സൈദ്ധാന്തികര്‍ ആവിഷ്ക്കരിക്കുകയുണ്ടായി. ആധുനിക ശാസ്ത്ര സാങ്കേതിക വിജ്ഞാനം ആര്‍ജിച്ചിട്ടുള്ള വിദഗ്ധരുടെ ക്രിയാത്മക സിദ്ധികളാണ് സമ്പദ്ഘടനയുടെ പുരോഗതിക്ക് സഹായകമാകുന്നത് എന്ന ധാരണയാണ് ഈ പുതിയ ഗണം ഉന്നയിക്കുന്നത്. എന്‍ജിനീയറായ ഹൊവാര്‍ഡ് സ്കോട്ട് 1918-ല്‍ ടെക്നിക്കല്‍ അലയന്‍സ് എന്ന സംഘടന രൂപീകരിച്ചതോടെയാണ് ടെക്നോക്രസി എന്ന ആശയത്തിന് പ്രചാരം ലഭിക്കുവാന്‍ തുടങ്ങിയത്. 1921-ല്‍ തേഴ്സ്റ്റീന്‍ വെബ്ളന്‍ രചിച്ച എന്‍ജിനീയേഴ്സ് ആന്‍ഡ് ദ് പ്രൈസ് സിസ്റ്റം എന്ന കൃതി, ടെക്നോക്രസിയുടെ മുഖ്യ ബൌദ്ധിക രേഖയായി പരിഗണിക്കപ്പെടുന്നു. കച്ചവടത്തിന്റെ നാശോന്മുഖശക്തിയും സാങ്കേതിക വിദ്യയുടെ ക്രിയാത്മകശക്തിയും തമ്മിലുള്ള വൈരുധ്യമാണ് മുതലാളിത്തത്തിന്റെ മുഖ്യ സവിശേഷതയെന്ന് വെബ്ളന്‍ സിദ്ധാന്തിക്കുന്നു. 1932-ല്‍ കൊളംബിയ സര്‍വകലാശാല ആസ്ഥാനമായിട്ടാണ് ടെക്നോക്രസി എന്ന സിദ്ധാന്തം രൂപവല്‍കൃതമായത്. 1930 കളുടെ ആദ്യപകുതിയില്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഈ പ്രസ്ഥാനത്തിന് വമ്പിച്ച പ്രചാരം ലഭിച്ചു. ടെക്നോക്രസിയുടെ വക്താക്കള്‍ സ്വീകരിച്ച തീവ്രവാദപരമായ നിലപാടുകള്‍ മൂലം, ഈ പ്രസ്ഥാനം അധികനാള്‍ നിലനിന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പങ്കിനെ പൂര്‍ണമായും നിരാകരിച്ച ടെക്നോക്രസി, സമൂഹത്തിന്റെ ഭാഗധേയം വിദഗ്ധരുടെ കൈകളില്‍ മാത്രമാണെന്ന് ശഠിക്കുകയുണ്ടായി. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ സവിശേഷ വൈദഗ്ധ്യം ലഭിച്ചിട്ടില്ലാത്ത ജനസാമാന്യത്തോട് തികച്ചും നിഷേധാത്മകമായ സമീപനമാണ് ടെക്നോക്രസിയുടെ വക്താക്കള്‍ അനുവര്‍ത്തിച്ചത്. അതുകൊണ്ടുതന്നെ, ദന്തഗോപുരവാസികളായ ഒരു ചെറു ന്യൂനപക്ഷത്തിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഈ പ്രസ്ഥാനത്തോട് സമൂഹത്തിലെ ഭൂരിപക്ഷത്തിന് യാതൊരാഭിമുഖ്യവുമുണ്ടായില്ല. 1930-കളില്‍ അമേരിക്കയില്‍ പ്രസിഡന്റ് റൂസ്വെല്‍റ്റ് നടപ്പാക്കിയ വിപ്ളവകരമായ പരിഷ്കാരങ്ങള്‍ സൃഷ്ടിച്ച പുതിയ രാഷ്ട്രീയ - പ്രത്യയശാസ്ത്ര സാഹചര്യത്തില്‍ ടെക്നോക്രസി എന്ന ആശയത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയാണുണ്ടായത്.

  വ്യാവസായിക സംസ്കാരത്തിന്റെയും സാങ്കേതിക വിദ്യയുടെയും ആധിപത്യത്തിന്റെ ഫലമായി സംഭവിച്ച അപമാനവീകരണത്തെ സൂചിപ്പിക്കാനാണ് വ്യവസായ വിമര്‍ശകര്‍ ടെക്നോക്രസി എന്ന സംജ്ഞ പ്രയോഗിക്കുന്നത്. പ്രകൃതിക്കുമേല്‍  ആത്യന്തിക വിജയം നേടിയതായി അഭിമാനിക്കുന്ന ആധുനികോത്തര കാലഘട്ടത്തിന്റെ അപചയത്തെയാണ് ടെക്നോക്രസി ദ്യോതിപ്പിക്കുന്നത്. പ്രകൃതിയെ ഒരു വസ്തുവായി കാണുകയും അതിന്റെ വിഭവങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്ന സമീപനമാണ് ടെക്നോക്രസി പ്രോത്സാഹിപ്പിക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യര്‍ തമ്മിലുള്ള പരസ്പരബന്ധങ്ങളെ വാണിജ്യപരവും സാങ്കേതികവുമായി മാത്രം വീക്ഷിക്കുന്ന
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍