This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടൂലിപ്പ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: ടൂലിപ്പ് ഠൌഹശു ഏകബീജപത്രികളിലെ ലിലിയേസീ (ഘശഹശമരലമല) കുടുംബത്തില്‍പ...)
അടുത്ത വ്യത്യാസം →
06:36, 6 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടൂലിപ്പ്
ഠൌഹശു
ഏകബീജപത്രികളിലെ ലിലിയേസീ (ഘശഹശമരലമല) കുടുംബത്തില്‍പ്പെടുന്ന ഉദ്യാനസസ്യം. ഏകദേശം നൂറിനം ടൂലിപ്പുകളുണ്ട്. തലകീഴായിട്ടുള്ള പുഷ്പത്തിനെ പ്രതിനിധീകരിക്കുന്നു' എന്നാണ് ടൂലിപ്പ് എന്ന പദംകൊണ്ട് അര്‍ഥമാക്കുന്നത്. ടോലിബന്‍' (ീഹശയമി) എന്ന പേര്‍ഷ്യന്‍ വാക്കില്‍നിന്നാണ് ടൂലിപ്പ് എന്ന പേര് നിഷ്പന്നമായിട്ടുള്ളത്. നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഇത് ഹോളണ്ടുകാരുടെ പ്രിയപ്പെട്ട പുഷ്പമായിരുന്നു. ഹോളണ്ടില്‍നിന്ന് ഇത് ഡച്ചിലും അമേരിക്കയിലും യൂറോപ്പിലും എത്തിച്ചേരുകയും അവിടെയെല്ലാം വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി ആരംഭിക്കുകയും ചെയ്തു. വസന്തകാലത്തെ ഏറ്റവും പകിട്ടുള്ള ഒരു പുഷ്പ ഇനമാണിത്. നീലനിറത്തിലുള്ള ടൂലിപ്പ് പുഷ്പങ്ങള്‍ കാണാറില്ല. ചെടിയുടെ ആകൃതിയും വലുപ്പവും ഏത് സ്ഥലത്തും ഇവ നട്ടുവളര്‍ത്തുന്നതിന് അനുയോജ്യമായ വിധത്തിലുള്ളതാണ്. 75 സെ.മീ. ഉയരത്തില്‍ വരെ വളരുന്നയിനങ്ങളുണ്ടെങ്കിലും 30 സെ.മീ. താഴെ മാത്രം വളരുന്നയിനങ്ങളാണ് ഏറെ നട്ടുവളര്‍ത്തപ്പെടുന്നത്.
സെപ്. മുതല്‍ ഡി. വരെയുള്ള മാസങ്ങളില്‍ കിഴങ്ങ് (യൌഹയ) നട്ട് ചെടി മുളപ്പിച്ചെടുക്കുന്നു. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും സൂര്യപ്രകാശവും ടൂലിപ്പുകളുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. കിളച്ച് മറിച്ച് നിരപ്പാക്കിയ മണ്ണില്‍ ചാണകപ്പൊടിയും എല്ലുപൊടിയും മണലും ചേര്‍ത്ത് ഇളക്കുന്നു. 10-23 സെ.മീ. അകലത്തിലായി 10-15 സെ.മീ. ആഴത്തിലാണ് കിഴങ്ങ് നടുന്നത്. തണുപ്പുകാലത്ത് മണ്ണിനു മുകളില്‍ കരിയില വിരിച്ചിടണം. തണുപ്പ് അധികമായാല്‍ കിഴങ്ങില്‍നിന്നും മൂലലോമങ്ങളുണ്ടാകാന്‍ താമസം നേരിടുകയും തന്മൂലം പുഷ്പകാലം വൈകുകയും പുഷ്പങ്ങള്‍ നിറം കുറഞ്ഞതായിരിക്കുകയും ചെയ്യും. ധാരാളം മൂലലോമങ്ങളുണ്ടായാലേ വലുപ്പവും തനതായ നിറവുമുള്ള പുഷ്പങ്ങളുണ്ടാവുകയുള്ളു.
പുഷ്പകാലത്തിനുശേഷം ഇലകള്‍ ഉണങ്ങി നശിച്ചാലും കിഴങ്ങ് മണ്ണില്‍ത്തന്നെ അവശേഷിക്കും. ചിലയിടങ്ങളില്‍ കിഴങ്ങു കിളച്ചെടുത്തു കഴുകി നടീല്‍ സമയം വരെ തണലും തണുപ്പുമുള്ള സ്ഥലത്ത് സൂക്ഷിക്കാറുണ്ട്. കിഴങ്ങ് ശാഖകളായി പിരിയാറില്ല. ഒരു കിഴങ്ങില്‍നിന്നും ഒമ്പതോളം പുഷ്പങ്ങളുണ്ടാകുന്നു. ഇലകള്‍ നീണ്ട് വീതികുറഞ്ഞതോ അണ്ഡാകാരത്തിലുള്ളതോ ആയിരിക്കും.
പുഷ്പത്തിന് മൂന്നു ബാഹ്യദളങ്ങളും മൂന്നു ദളങ്ങളും
ആറു കേസരങ്ങളും ഉണ്ടായിരിക്കും. ദളങ്ങളും ബാഹ്യദളങ്ങളും കാഴ്ചയില്‍ ഒരുപോലെയായിരിക്കും. കേസരതന്തുക്കള്‍ക്ക് ദളപുടങ്ങളെ അപേക്ഷിച്ച് നീളം കുറവാണ്. മൂന്ന് അറകളുള്ള സമ്പുടം (രമുൌഹല) ആണ് ഫലം. ഇവയില്‍ അനേകം പരന്ന വിത്തുകളുണ്ട്. വിത്തുപാകി മുളപ്പിച്ചു നടുമ്പോള്‍ ഭംഗിയുള്ള ഒറ്റ നിറത്തിലുള്ള പുഷ്പങ്ങള്‍ തന്നെയുണ്ടാകുമെങ്കിലും ആവര്‍ത്തനം കൂടുംതോറും പുഷ്പങ്ങള്‍ക്ക് അഴകും നിറവും കുറഞ്ഞുവരും. ഇതുമൂലം കിഴങ്ങാണ് മുഖ്യ നടീല്‍ വസ്തുവായി ഉപയോഗിക്കാറുള്ളത്.
ലീഫ് സ്പോട്ട്' എന്ന കുമിള്‍രോഗംമൂലം ടൂലിപ്പുകളുടെ ഇലകള്‍ നശിച്ചുപോകാറുണ്ട്. ബോര്‍ഡോ മിശ്രിതം തളിക്കുകയും രോഗബാധിതസസ്യങ്ങള്‍ കത്തിച്ചുകളയുകയുമാണ് രോഗം തടയാനുള്ള മാര്‍ഗങ്ങള്‍. മൊസെയ്ക് രോഗം ബാധിച്ച സസ്യങ്ങളിലെ ഒറ്റ നിറമുള്ള പുഷ്പങ്ങളില്‍ വരകളും പൊട്ടുകളും കാണപ്പെടുന്നു. ടൂലിപ്പുകള്‍ക്ക് ധാരാളം സങ്കരയിനങ്ങളുമുണ്ട്.