This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിട്ടിഭസരസ്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ടിട്ടിഭസരസ്സ് വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തിനു സമീപത്തുണ്ടായിരുന്...)
അടുത്ത വ്യത്യാസം →

06:21, 6 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടിട്ടിഭസരസ്സ്

വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തിനു സമീപത്തുണ്ടായിരുന്നതായി പുരാണങ്ങളില്‍ പരാമൃഷ്ടമായിട്ടുള്ള ഒരു തീര്‍ഥം. കുളക്കോഴി ഇറങ്ങിയ കുളം എന്ന് ശബ്ദാര്‍ഥം. ഈ തീര്‍ഥത്തിന്റെ ഉത്പത്തിയെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്. പണ്ടൊരിക്കല്‍ ഒരു കുളക്കോഴി അതിന്റെ പിടയോടൊത്ത് ഈ സ്ഥലത്ത് വസിച്ചിരുന്നു. ഒരു ദിവസം പുറത്തുപോയി തിരിച്ചുവന്ന പൂവന്‍ അതുവഴി മറ്റു ചില കുളക്കോഴികള്‍ കടന്നുപോകുന്നതു കണ്ടു. പൂവനു തന്റെ ഭാര്യയില്‍ ജാരശങ്ക ഉണ്ടാകുന്നതിന് ഇത് കാരണമായി. പൂവന്‍ തന്റെ പിടയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ദുഃഖിതയായ പിടക്കോഴി അഷ്ടദിക്പാലകന്മാരെ സ്മരിച്ചു പ്രാര്‍ഥിച്ചു. അഷ്ടദിക്പാലകന്മാര്‍ പ്രത്യക്ഷപ്പെട്ട് അവിടെ ഒരു സരസ്സുണ്ടാക്കി. പിടക്കോഴിയെ സരസ്സില്‍ ഇറക്കിയാല്‍ അത് മുങ്ങാതെ മറുകരയെത്തുകയാണെങ്കില്‍ പതിവ്രതയാണെന്ന് വിശ്വസിക്കാമെന്ന് അഷ്ടദിക്പാലകന്മാര്‍ കല്പിച്ചു. അതനുസരിച്ച് അവര്‍ പിടയെ സരസ്സില്‍ ഇറക്കിവിട്ടു. ഒരു അപകടവും പറ്റാതെ അത് മറുകര എത്തി.

  ശ്രീരാമനാല്‍ ഉപേക്ഷിക്കപ്പെട്ട സീത വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ ചെന്നപ്പോള്‍ സീതയുടെ പരിശുദ്ധി പരിശോധിക്കാന്‍ മുനിമാര്‍ സീതയെ ടിട്ടിഭസരസ്സില്‍ ഇറക്കി എന്നും ഭൂമിദേവി സീതയെ മടിയില്‍ ഇരുത്തി മറുകരയില്‍ എത്തിച്ചു സീതയുടെ പരിശുദ്ധി തെളിയിച്ചു എന്നും  കഥാസരിത്സാഗരത്തില്‍ പ്രസ്താവമുണ്ട്. ഈ സരസ്സും കുളക്കോഴി സംഭവവും തികച്ചും പ്രതീകാത്മകമാണെന്നാണ് ഗവേഷകമതം.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍