This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാബുലേറ്റ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: ടാബുലേറ്റ ഠമയൌഹമമേ അന്തോസൊവ വര്‍ഗത്തിന്റെ അസ്തമിത പവിഴപ്പുറ്റുകള്...)
അടുത്ത വ്യത്യാസം →
06:04, 6 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടാബുലേറ്റ
ഠമയൌഹമമേ
അന്തോസൊവ വര്‍ഗത്തിന്റെ അസ്തമിത പവിഴപ്പുറ്റുകള്‍ ഉള്‍പ്പെടുന്ന ഉപവര്‍ഗം. ഈ ഉപവര്‍ഗത്തെ ടെട്രെയ്ഡ (ഠലൃമശശറമ), സാര്‍സിനുലിഡ (ടമൃശിൌെഹശറമ), ഫാവോസിറ്റിഡ (എമ്ീശെശേറമ), ഹീലിയോലിറ്റിഡ (ഒലഹശീഹശശേറമ) എന്നിങ്ങനെ നാലു ഗോത്രങ്ങളായി വിഭജിച്ചിരിക്കുന്നു. ചില വര്‍ഗീകരണ ശാസ്ത്രകാരന്മാര്‍ കെയ്റ്റെറ്റിഡ (ഇവമലലേശേറമ) എന്നൊരു ഗോത്രത്തെക്കൂടി ടാബുലേറ്റ ഉപവര്‍ഗ ത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ ജീവികള്‍ സ്രവിക്കുന്ന നളികാകാരത്തിലുള്ള കാല്‍സിയമയ ബാഹ്യാസ്ഥികൂടങ്ങള്‍ തമ്മില്‍ ചേര്‍ന്നുചേര്‍ന്ന് പ്രത്യേകതരം കോളനികള്‍ ഉടലെടുക്കുന്നു. കൊറാലം അഥവാ പവിഴക്കൂട് എന്നറിയപ്പെടുന്ന ഈ ബാഹ്യാസ്ഥികൂടത്തിന് തന്തുരൂപത്തിലുള്ള സൂക്ഷ്മഘടനയാണുള്ളത്. ടാബുലേ എന്നു പേരുള്ള നിരവധി അനുപ്രസ്ഥ വിഭാജങ്ങള്‍ നളികാകാരബാഹ്യാസ്ഥികൂടത്തില്‍ കാണപ്പെടുന്നു. ഇവയുടെ ഭിത്തികളിലുള്ള ചെറിയ രന്ധ്രങ്ങള്‍ വഴി കോളനിയിലെ വിവിധ ജീവികള്‍ തമ്മില്‍ ബന്ധപ്പെടുന്നു. കോളനിക്ക് വൈവിധ്യമാര്‍ന്ന ആകൃതികളാണുള്ളത്. ഗോളാകാരം മുതല്‍ അനിയമിതാകാരം വരെയുള്ള കോളനികളുണ്ട്. പവിഴക്കൂടിന് ഏതാനും മി. മീ. മുതല്‍ രണ്ട് മീ. വരെ വിസ്തൃതിയുണ്ടാവും. പ്രവാളനാളത്തിന് (രീൃമഹഹശലേ) 0.2 മി. മീ. മുതല്‍ 20 മി. മീ. വരെ വ്യാസം വരും.
ടാബുലേറ്റ ഉപവര്‍ഗത്തിലെ ജീവികള്‍ ഓര്‍ഡോവിഷ്യന്‍ കല്പത്തിലാണ് ആദ്യമായി രൂപമെടുത്തതെന്നു കരുതപ്പെടുന്നു.
ഡെവോണിയന്‍ കല്പത്തിന്റെ മധ്യഘട്ടം എത്തിയതോടെ ഇവ പൂര്‍ണവികാസം പ്രാപിച്ചു. പാലിയോസോയിക് കല്പത്തിന്റെ അന്ത്യത്തില്‍ ഇവ പൂര്‍ണമായും അസ്തമിതങ്ങളായിത്തീര്‍ന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.
(ഡോ. ആറന്മുള ഹരിഹരപുത്രന്‍)