This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടര്‍ണിസിഡെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ടര്‍ണിസിഡെ ഠൌൃിശരശറമല പക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുള്ള ഏവ്സ് (അ്ല) ...)
അടുത്ത വ്യത്യാസം →

05:43, 6 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടര്‍ണിസിഡെ

ഠൌൃിശരശറമല

പക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുള്ള ഏവ്സ് (അ്ല) വര്‍ഗത്തിന്റെ ഒരു ഗോത്രം. ഇതില്‍ ഒര്‍ട്ടിസെലോസ് (ഛൃ്യഃലഹീ), ടര്‍ണിക്സ് (ഠൌൃിശഃ) എന്നീ രണ്ടു ജീനസ്സുകളിലായി പതിനാറ് സ്പീഷീസുണ്ട്. ഒര്‍ട്ടിസെലോസ് മെയ്ഫ്രെനി (ഛ. ാലശളളൃലിശശ), ടര്‍ണിക്സ് സില്‍വാറ്റിക്ക (ഠ. ്യഹ്മശേരമ), ടര്‍ണിക്സ് ടാന്‍കി (ഠ. മിേസശ) എന്നിവയാണ് പ്രധാന സ്പീഷീസ്. ആഫ്രിക്ക, സ്പെയിന്‍, ഇറാന്‍, ചൈന, ഇന്ത്യ, ആസ്റ്റ്രേലിയ എന്നിവിടങ്ങളിലെ തുറസ്സായ പുല്‍മേടുകളിലും കൃഷിയിടങ്ങളിലും കണ്ടുവരുന്നു. ഇന്ത്യയില്‍ ധാരാളമായി കാണപ്പെടുന്നത് ടര്‍ണിക്സ് ഡുസ്സുമിയറി (ഠ. റൌൌാശലൃശ) എന്ന സ്പീഷീസാണ്.

  തിത്തിരിപ്പക്ഷികളോടു സാദൃശ്യമുള്ള ചെറിയ പക്ഷികളാണ് ഈ ഗോത്രത്തിലുള്ളത്. എങ്കിലും ശരീരഘടന, പ്രജനനസ്വഭാവങ്ങള്‍ എന്നിവയില്‍ ഇവ തിത്തിരിപ്പക്ഷികളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു. കാലിലെ പിന്‍വിരലില്ലാത്ത ഈ പക്ഷികളെ 'അര്‍ധപാദം' ഉള്ളവ എന്നര്‍ഥത്തില്‍ 'ഹെമിപോഡ്' (ഒലാശുീറ) എന്നും വിശേഷിപ്പിക്കാറുണ്ട്. അധികസമയവും തറയില്‍തന്നെ കഴിഞ്ഞുകൂടുന്ന ഇവയ്ക്ക് വളഞ്ഞുകൂര്‍ത്ത ചെറിയ നഖങ്ങളുമുണ്ട്. ശരീരത്തിന് 11 മുതല്‍ 20 വരെ സെ. മീ. നീളം വരും. തൂവലുകള്‍ക്ക് മങ്ങിയ തവിട്ടുനിറമാണ്. ഇടയ്ക്കിടെ ചാരനിറത്തിലോ മഞ്ഞകലര്‍ന്ന വെള്ളനിറത്തിലോ ഉള്ള പൊട്ടുകളും കാണപ്പെടുന്നു. വാലും ചിറകുകളും താരതമ്യേന ചെറുതാണ്; കൊക്ക് കുറുകിയതും. പെണ്‍പക്ഷികള്‍ക്ക് വലുപ്പവും വര്‍ണഭംഗിയും കൂടുതലാണ്. ധാന്യങ്ങള്‍, കീടങ്ങള്‍, ചെടികളുടെ ഇളംതണ്ടുകള്‍ എന്നിവയാണ് പ്രധാന ആഹാരം. തറയില്‍ പുല്ലുകള്‍ക്കിടയില്‍ പുനമുണ്ടാക്കിയാണ് ഇവ മുട്ടയിടാറുള്ളത്. ഒരു പ്രാവശ്യം 3 മുതല്‍ 7 വരെ മുട്ടകളുണ്ടാവും. ഗോളാകൃതിയിലുള്ള മുട്ടകളില്‍ മങ്ങിയ പ്രതലത്തില്‍ തിളങ്ങുന്ന പൊട്ടുകളും കാണപ്പെടുന്നു. മുട്ടയിട്ടു കഴിഞ്ഞാലുടന്‍ പെണ്‍പക്ഷി മുട്ടകളുടെ സംരക്ഷണം ആണ്‍ പക്ഷിയെ ഏല്‍പ്പിച്ചശേഷം കൂടുവിട്ടുപോകുന്നു. 12-14 ദിവസം കൊണ്ട് മുട്ടകള്‍ വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തുവരും. ചെറുവിത്തുകള്‍, ചെറിയ കീടങ്ങള്‍ എന്നിവയാണ് ഇവയുടെ ആഹാരം. 4-6 മാസത്തിനകം ഇവ ലൈംഗികവളര്‍ച്ച കൈവരിക്കുന്നു. 
  (ഡോ. ആറന്മുള ഹരിഹരപുത്രന്‍)
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍