This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടമ്മന്‍, ഗുടാവ് (1861 - 1938)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Technoworld (സംവാദം | സംഭാവനകള്‍)
(New page: ടമ്മന്‍, ഗുടാവ് (1861 - 1938) ഠമാാമിി, ഏൌമ്െേ റഷ്യന്‍ ഭൌതിക രസതന്ത്രജ്ഞന്‍. ഭൌ...)
അടുത്ത വ്യത്യാസം →
09:38, 5 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടമ്മന്‍, ഗുടാവ് (1861 - 1938)
ഠമാാമിി, ഏൌമ്െേ
റഷ്യന്‍ ഭൌതിക രസതന്ത്രജ്ഞന്‍. ഭൌതിക രസതന്ത്രശാഖയുടെ ഉപജ്ഞാതാക്കളില്‍ ഒരാളായ ഇദ്ദേഹം മെറ്റലര്‍ജി, മെറ്റലോഗ്രാഫി എന്നീ വിഷയങ്ങള്‍ക്ക് അടിത്തറ പാകിയവരില്‍ പ്രമുഖനാണ്. ഖരാവസ്ഥയില്‍ നടക്കുന്ന രാസമാറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ആദ്യമായി നടത്തിയ വ്യക്തിയാണിദ്ദേഹം.
മുന്‍ റഷ്യയിലെ യാംബര്‍ഗില്‍ (ഇപ്പോഴത്തെ കിങ്ങിസെപ്പ്) 1861 മേയില്‍ ജനിച്ചു. 1879-ല്‍ ഡോര്‍പാറ്റ് സര്‍വകലാശാലയില്‍ ചേര്‍ന്നു രസതന്ത്രം ഐഛികമായി പഠിച്ചു. ബിരുദം നേടുന്നതിനുമുമ്പു തന്നെ പ്രമുഖ ഭൌതിക രസതന്ത്രജ്ഞനായ വില്‍ഹെം ഓസ്റ്റ്വാള്‍ഡിനെ തോല്‍പിച്ച് കാള്‍ ഷ്മിത്തിന്റെ അധ്യാപക സഹായിയായി ജോലി നേടിയെടുത്തു. ആ കാലഘട്ടത്തില്‍ ഡോര്‍പാറ്റില്‍ വൈദ്യശാസ്ത്ര-കാര്‍ഷികമേഖലകളിലാണ് പ്രധാനമായും പഠനങ്ങള്‍ നടന്നിരുന്നത്. സസ്യങ്ങളിലെ എന്‍സൈം പ്രതിപ്രവര്‍ത്തനങ്ങള്‍, കിണ്വനപ്രക്രിയകള്‍, കോശസ്തരങ്ങള്‍, പരാസരണമര്‍ദം എന്നിവയില്‍ ടമ്മന്‍ പഠനം നടത്തി.
1883-ല്‍ രസതന്ത്രത്തിന്റെയും ഭൌതികശാസ്ത്രത്തിന്റെയും സീമയുമായിണങ്ങുന്ന ചില വിഷയങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ഇദ്ദേഹം ആരംഭിച്ചു. ബാഷ്പമര്‍ദത്തിന്റെ അവനമനത്തില്‍ (ഹീംലൃ ശിഴ ീള ്മുീൌൃ ുൃലൌൃല) നിന്ന് തന്മാത്രാഭാരം കണ്ടുപിടിക്കുന്നതില്‍ ഇദ്ദേഹം വിജയിച്ചു. 1887-ല്‍ മെറ്റാഫോസ്ഫേറ്റുകളുടെ മെറ്റാമെറിസത്തെക്കുറിച്ച് മറ്റൊരു പ്രബന്ധവും ഇദ്ദേഹം സമര്‍പ്പിച്ചു. ഇതേവര്‍ഷം തന്നെ സര്‍വകലാശാലാ അധ്യാപകന്‍ ആകാനുള്ള യോഗ്യതയും ഇദ്ദേഹം നേടി. 1889-ല്‍ ഹെല്‍മോള്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും ലീപ്സിഗിലും (ഘലശ്വുശഴ) പ്രവര്‍ത്തിച്ചു. അവിടെ ഓസ്റ്റ് വാള്‍ഡ്, അരീഹ്നീയസ്, നേണ്‍സ്റ്റ് എന്നിവരോടൊപ്പമാണ് ഇദ്ദേഹം കര്‍മനിരതനായത്. 1889-90-ല്‍ നേണ്‍സ്റ്റിനോടൊപ്പം ലായനികളില്‍ നിന്ന് ലോഹങ്ങള്‍ ആദേശം ചെയ്യുന്ന ഹൈഡ്രജന്‍ വാതകമര്‍ദം കണക്കാക്കാനുള്ള ഗവേഷണങ്ങള്‍ നടത്തി. 1903-ല്‍ ഗോട്ടിങ്ങെനില്‍ പുതിയതായി സ്ഥാപിച്ച അകാര്‍ബണിക രസതന്ത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ തലവനായി ഇദ്ദേഹം നിയമിക്കപ്പെട്ടു. ഇക്കാലത്ത് നേര്‍ത്തലായനികള്‍, പ്രാവസ്ഥാസന്തുലിതാവസ്ഥകള്‍ (ുവമലെ ലൂൌശഹശയൃശമ), അലോയികള്‍, ലോഹങ്ങളുടെ ക്രിസ്റ്റല്‍ഘടന, ലോഹങ്ങളുടെ ഭൌതികവും രാസികവും ആയ ഗുണങ്ങള്‍, വൈദ്യുതചാലകത എന്നിവയില്‍ ടമ്മന്‍ ഏറെ ഗവേഷണങ്ങള്‍ നടത്തി. പില്‍ക്കാലത്ത് ലോഹഭൌതികം (ങലമേഹ
ുവ്യശെര) എന്ന ഒരു പുതിയ ശാസ്ത്രശാഖ രൂപം കൊള്ളുന്നതിന് ഈ പഠനങ്ങള്‍ സഹായകമായിത്തീര്‍ന്നു.
ടമ്മന്‍ നടത്തിയ പഠനങ്ങളില്‍ മിക്കതും സാങ്കേതികരീതി യില്‍ പ്രയോഗക്ഷമമായിത്തീര്‍ന്നിരുന്നെങ്കിലും ശുദ്ധശാസ്ത്രത്തിന്റെ വികസനത്തിലായിരുന്നു ടമ്മന്റെ വ്യക്തിപരമായ ആഭിമുഖ്യവും ത്വരയും. പ്രകൃതിനിയമങ്ങള്‍ കണ്ടെത്തുക എന്നത് ഇദ്ദേഹത്തെ ഹഠാദാകര്‍ഷിച്ച കാര്യമായിരുന്നു. എങ്കിലും ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് സമകാലികശാസ്ത്രജ്ഞരുടെ ശ്രദ്ധയോ അംഗീകാരമോ നേടുവാനായില്ല. തന്മൂലം, ടമ്മന്‍ ശാസ്ത്രലോകത്തിന്റെ മുമ്പില്‍ അവതരിപ്പിച്ച പല ഗവേഷണ പ്രശ്നങ്ങളും ഇന്നും ഉത്തരം കാണാതെ അവശേഷിക്കുന്നു.
രസതന്ത്രമായിരുന്നു മുഖ്യപ്രവര്‍ത്തനരംഗമെങ്കിലും റഷ്യന്‍ ചരിത്രത്തിലും ഗെയ്ഥേയുടെ കൃതികളിലും ഇദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. 1938 ഡി. 17-ന് ഗോട്ടിന്‍ ങ്ങെനില്‍ ഇദ്ദേഹം നിര്യാതനായി.