This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടണലിങ് (കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക്)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Technoworld (സംവാദം | സംഭാവനകള്‍)
(New page: == ടണലിങ് (കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക്) == ഠൌിിലഹഹശിഴ (ഇീാുൌലൃേ ിലംീൃസ) ...)
അടുത്ത വ്യത്യാസം →
08:51, 1 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
== ടണലിങ് (കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക്) ==
ഠൌിിലഹഹശിഴ (ഇീാുൌലൃേ ിലംീൃസ)
ഒരു കംപ്യൂട്ടര്‍ നെറ്റ്വര്‍ക്ക് പ്രോട്ടൊകോളിനുള്ളില്‍ മറ്റൊരു നെറ്റ്വര്‍ക്ക് പ്രോട്ടൊകോള്‍ ഉള്‍ക്കൊള്ളിക്കുവാനോ ഉള്‍ക്കൊള്ളിച്ചതിനെ വേര്‍തിരിക്കുവാനോ (ലിരമുൌഹമശിേഴ/റലലിരമുൌഹമശിേഴ) ഉള്ള സംവിധാനം. സന്ദേശം, സിഗ്നലുകള്‍ മുതലായവയെ വ്യത്യസ്ത കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളിലൂടെയോ സിസ്റ്റങ്ങളിലൂടെയോ കൈമാറ്റം ചെയ്യാന്‍ ടണലിങ് സഹായിക്കുന്നു.
നെറ്റ്വര്‍ക്കിന്റെ ഘടനയ്ക്കനുസൃതമായി വിവിധ രീതിയിലാണ് ഓരോ നെറ്റ്വര്‍ക്കിലും ടണലിങ് പ്രാവര്‍ത്തികമാക്കുന്നത്. ഉദാഹരണമായി, ആപ്പിള്‍ ടാക്കില്‍ (അുുഹലഠമഹസ) ആപ്പിള്‍ ടാക്ക് അപ്ഡേറ്റ്-റൂട്ടിങ് പ്രോട്ടൊകോള്‍ (അഡഞജ) ഉള്ള ഒരു റൂട്ടര്‍ ടണലിങ്ങിലൂടെ ആപ്പിള്‍ ടാക്ക് പാക്കറ്റുകളെ ടിസിപി/ഐപി പാക്കറ്റുകള്‍ക്കുള്ളില്‍ ആക്കിയശേഷം ടിസിപി/ഐപി വഴി അഡഞജ ഉള്ള മറ്റൊരു റൂട്ടറിലേക്ക് പ്രേഷണം ചെയ്യുന്നു. പ്രസ്തുത റൂട്ടര്‍, ഐപി, അഡഞജ ഹെഡ്ഡറുകളെ നീക്കം ചെയ്തശേഷം, പാക്കറ്റുകളെ അവയുടെ യഥാര്‍ഥ വിലാസത്തിലേക്കയയ്ക്കുന്നു. നെറ്റ്വെയറുടെ ഇന്റര്‍നെറ്റ് വര്‍ക്ക് പാക്കറ്റ് എക്സ്ചേഞ്ച് (കജത) പ്രോട്ടൊകോളില്‍ ഐപി ടണല്‍/ഐപി റിലെ ഡ്രൈവര്‍ പ്രവര്‍ത്തിക്കുന്ന ഒരു റൂട്ടര്‍ കജത പാക്കറ്റുകളെ ടണലിങ്ങിലൂടെ യുഡിപി/ഐപി (യൂസര്‍-ഡേറ്റാഗ്രാം പ്രോട്ടൊകോള്‍/ഇന്റര്‍നെറ്റ് പ്രോട്ടൊകോള്‍) പാക്കറ്റുകളില്‍ ഉള്ളടക്കം ചെയ്ത് ഐപി ടണല്‍/ഐപി റിലെ പ്രവര്‍ത്തിക്കുന്ന മറ്റൊരു നെറ്റ്വര്‍ക്കിലേക്ക് ടിസിപി/ഐപി വഴി അയച്ചു കൊടുക്കുന്നു. തുടര്‍ന്ന് രണ്ടാമത്തെ റൂട്ടര്‍ ഐപി, യുഡിപി ഹെഡ്ഡറുകള്‍ നീക്കം ചെയ്ത് പാക്കറ്റുകളെ അവയുടെ യഥാര്‍ഥ ലക്ഷ്യസ്ഥാനത്തേക്കയയ്ക്കുന്നു.