This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തൂവക്കാളി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: തൂവക്കാളി അത്യുത്തരകേരളത്തിലെ ഒരു ഗ്രാമീണ ദേവത. തൂവക്കാളി രോഗദേവതയ...) |
|||
വരി 1: | വരി 1: | ||
- | തൂവക്കാളി | + | =തൂവക്കാളി= |
അത്യുത്തരകേരളത്തിലെ ഒരു ഗ്രാമീണ ദേവത. തൂവക്കാളി രോഗദേവതയാണ് എന്നാണ് സങ്കല്പം. തൂവക്കാരി, തൂവക്കാലി എന്നീ പേരുകളിലും ഈ ദേവത അറിയപ്പെടുന്നുണ്ട്. ചിലേടങ്ങളില്‍ 'വായ്ക്കാനത്തുചാമുണ്ഡി' എന്ന പേരിലാണ് അറിയപ്പെടുന്നത്. പാല്ക്കടലില് വലതുഭാഗത്തായുള്ള 'വെള്ളി മാന്കല്ലില്' ഉദ്ഭവിച്ച ദേവതയാണിതെന്നാണ് വിശ്വാസം. കടലില്‍ നിന്ന് കിഴക്കോട്ട് ചെന്ന് കുന്നിലേക്ക് കയറിയ ദേവത പിന്നീട് താഴ്വരയിലിറങ്ങിയതോടെ കൃഷിനാശം സംഭവിച്ചു തുടങ്ങി. അതോടെ ജനങ്ങള്‍ തൂവക്കാളിയെ ആരാധിക്കുവാനും സംപ്രീതയാക്കുവാനും തുടങ്ങി എന്നാണ് പുരാവൃത്തം. ശരീരത്തില്‍ ചൊറിഞ്ഞു പൊട്ടുന്ന 'തൂവക്കാടി' എന്ന രോഗം മാറ്റാന്‍ തൂവക്കാളിക്ക് കരിക്കിന്‍കുല കൊത്തിവയ്ക്കുന്ന ചടങ്ങ് അത്യുത്തര മലബാറിലുണ്ട്. തൂവക്കാളിയെ വര്‍ഷാവര്‍ഷം തെയ്യം കെട്ടി ആടിക്കുന്ന പതിവും ഉണ്ട്. | അത്യുത്തരകേരളത്തിലെ ഒരു ഗ്രാമീണ ദേവത. തൂവക്കാളി രോഗദേവതയാണ് എന്നാണ് സങ്കല്പം. തൂവക്കാരി, തൂവക്കാലി എന്നീ പേരുകളിലും ഈ ദേവത അറിയപ്പെടുന്നുണ്ട്. ചിലേടങ്ങളില്‍ 'വായ്ക്കാനത്തുചാമുണ്ഡി' എന്ന പേരിലാണ് അറിയപ്പെടുന്നത്. പാല്ക്കടലില് വലതുഭാഗത്തായുള്ള 'വെള്ളി മാന്കല്ലില്' ഉദ്ഭവിച്ച ദേവതയാണിതെന്നാണ് വിശ്വാസം. കടലില്‍ നിന്ന് കിഴക്കോട്ട് ചെന്ന് കുന്നിലേക്ക് കയറിയ ദേവത പിന്നീട് താഴ്വരയിലിറങ്ങിയതോടെ കൃഷിനാശം സംഭവിച്ചു തുടങ്ങി. അതോടെ ജനങ്ങള്‍ തൂവക്കാളിയെ ആരാധിക്കുവാനും സംപ്രീതയാക്കുവാനും തുടങ്ങി എന്നാണ് പുരാവൃത്തം. ശരീരത്തില്‍ ചൊറിഞ്ഞു പൊട്ടുന്ന 'തൂവക്കാടി' എന്ന രോഗം മാറ്റാന്‍ തൂവക്കാളിക്ക് കരിക്കിന്‍കുല കൊത്തിവയ്ക്കുന്ന ചടങ്ങ് അത്യുത്തര മലബാറിലുണ്ട്. തൂവക്കാളിയെ വര്‍ഷാവര്‍ഷം തെയ്യം കെട്ടി ആടിക്കുന്ന പതിവും ഉണ്ട്. | ||
- | + | തൂവക്കാളിക്കു സമാനമായ ഒരു ആണ്ദേവതയാണ് തൂവക്കാരന്‍. മലബാറില്‍ തൂവക്കാരന്‍ തെയ്യവും നിലവിലുണ്ട്. |
Current revision as of 09:25, 7 ജൂലൈ 2008
തൂവക്കാളി
അത്യുത്തരകേരളത്തിലെ ഒരു ഗ്രാമീണ ദേവത. തൂവക്കാളി രോഗദേവതയാണ് എന്നാണ് സങ്കല്പം. തൂവക്കാരി, തൂവക്കാലി എന്നീ പേരുകളിലും ഈ ദേവത അറിയപ്പെടുന്നുണ്ട്. ചിലേടങ്ങളില്‍ 'വായ്ക്കാനത്തുചാമുണ്ഡി' എന്ന പേരിലാണ് അറിയപ്പെടുന്നത്. പാല്ക്കടലില് വലതുഭാഗത്തായുള്ള 'വെള്ളി മാന്കല്ലില്' ഉദ്ഭവിച്ച ദേവതയാണിതെന്നാണ് വിശ്വാസം. കടലില്‍ നിന്ന് കിഴക്കോട്ട് ചെന്ന് കുന്നിലേക്ക് കയറിയ ദേവത പിന്നീട് താഴ്വരയിലിറങ്ങിയതോടെ കൃഷിനാശം സംഭവിച്ചു തുടങ്ങി. അതോടെ ജനങ്ങള്‍ തൂവക്കാളിയെ ആരാധിക്കുവാനും സംപ്രീതയാക്കുവാനും തുടങ്ങി എന്നാണ് പുരാവൃത്തം. ശരീരത്തില്‍ ചൊറിഞ്ഞു പൊട്ടുന്ന 'തൂവക്കാടി' എന്ന രോഗം മാറ്റാന്‍ തൂവക്കാളിക്ക് കരിക്കിന്‍കുല കൊത്തിവയ്ക്കുന്ന ചടങ്ങ് അത്യുത്തര മലബാറിലുണ്ട്. തൂവക്കാളിയെ വര്‍ഷാവര്‍ഷം തെയ്യം കെട്ടി ആടിക്കുന്ന പതിവും ഉണ്ട്.
തൂവക്കാളിക്കു സമാനമായ ഒരു ആണ്ദേവതയാണ് തൂവക്കാരന്‍. മലബാറില്‍ തൂവക്കാരന്‍ തെയ്യവും നിലവിലുണ്ട്.