This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തൃപ്പുലിയൂര്‍ ക്ഷേത്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: തൃപ്പുലിയൂര്‍ ക്ഷേത്രം ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ പട്ടണത്തിന...) |
|||
വരി 1: | വരി 1: | ||
- | തൃപ്പുലിയൂര്‍ ക്ഷേത്രം | + | =തൃപ്പുലിയൂര്‍ ക്ഷേത്രം= |
ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ പട്ടണത്തിനടുത്ത് പുലിയൂര് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രം. ഇത് ഭീമന്കോവില് എന്ന പേരില്‍ തമിഴ്നാട്ടില്‍ പ്രസിദ്ധമാണ്. ഭീമന് പ്രതിഷ്ഠിച്ചതാണ് എന്നൊരു ഐതിഹ്യവും നിലവിലുണ്ട്. ഇവിടത്തെ പ്രധാനപ്പെട്ട മൂര്‍ത്തി വിഷ്ണുവാണ്. വിഗ്രഹം സ്ഥിതിചെയ്യുന്നത് മൂന്നടിയോളം പൊക്കമുള്ള പീഠത്തിന്മേലാണ്. വിഗ്രഹത്തിന് നാലടിയോളം പൊക്കമുണ്ട്. കിഴക്കോട്ടു ദര്‍ശനമായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദിവസേന മൂന്ന് പൂജ നടത്തിവരുന്നു. | ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ പട്ടണത്തിനടുത്ത് പുലിയൂര് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രം. ഇത് ഭീമന്കോവില് എന്ന പേരില്‍ തമിഴ്നാട്ടില്‍ പ്രസിദ്ധമാണ്. ഭീമന് പ്രതിഷ്ഠിച്ചതാണ് എന്നൊരു ഐതിഹ്യവും നിലവിലുണ്ട്. ഇവിടത്തെ പ്രധാനപ്പെട്ട മൂര്‍ത്തി വിഷ്ണുവാണ്. വിഗ്രഹം സ്ഥിതിചെയ്യുന്നത് മൂന്നടിയോളം പൊക്കമുള്ള പീഠത്തിന്മേലാണ്. വിഗ്രഹത്തിന് നാലടിയോളം പൊക്കമുണ്ട്. കിഴക്കോട്ടു ദര്‍ശനമായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദിവസേന മൂന്ന് പൂജ നടത്തിവരുന്നു. | ||
- | + | ശാസ്താവ്, ഗണപതി, ശിവന്, യക്ഷിഅമ്മ, നാഗരാജാവ്, നാഗ യക്ഷി, രക്ഷസ്സ്, കൂവളത്തപ്പന്‍ എന്നിവരാണ് ഇവിടത്തെ ഉപദേവതകള്‍. യക്ഷി അമ്മയ്ക്ക് കരിക്കും വറുത്തപൊടിയുമാണ് വഴിപാട്. ഈ ക്ഷേത്രത്തില്‍ നടക്കുന്ന കാവടിയാട്ടം പ്രസിദ്ധമാണ്. കാവടിയാടുന്നവര് അതിനുമുമ്പ് 41 ദിവസത്തെ വ്രതം അനുഷ്ഠിക്കേണ്ടതായുണ്ട്. ഏഴുദിവസം ഹിഡുംബല് പൂജ നടത്തിവരുന്നു. കാവടിയാടാന്‍ വ്രതമെടുത്തവര്‍ ഈ ഏഴുദിവസവും ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ജീവിതം നയിക്കേണ്ടത്. 600-ഓളം പേര് കാവടി കെട്ടാറുണ്ട്. 27 നമ്പൂതിരി കുടുംബങ്ങളും ഒരു നാടുവാഴി കുടുംബവും ഉള്‍പ്പെടെ 28 കുടുംബങ്ങളുടെ വകയായിരുന്നു ഈ ക്ഷേത്രം എന്നാണ് കരുതപ്പെടുന്നത്. നാടുവാഴിയായ വരയന്നൂര്‍ കുറിനായര് പ്രഭു ഈ നമ്പൂതിരിമാരെ ക്ഷേത്രത്തില്‍ സദ്യയ്ക്കു ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തിയിട്ട് ക്ഷേത്രം കൈവശപ്പെടുത്തി എന്ന് ഒരു ഐതിഹ്യമുണ്ട്. പിന്നീട് ക്ഷേത്രം തൃശൂര്‍ നടുവില്‍ മഠത്തിന്റെ വകയായിത്തീര്‍ന്നു. എടയ്ക്കാട്ടില്ലത്ത് മൂസ്സത് ആയിരുന്നു ഭരണാധികാരി. ഇടപ്പള്ളി രാജാവിനും ക്ഷേത്രത്തോട് എന്തോ ബന്ധമുണ്ട്. ഇതിനടുത്ത് ഇടപ്പള്ളിയുടെ കീഴ്തൃക്കോവില് ക്ഷേത്രവുമുണ്ട്. ഇപ്പോള്‍ തൃപ്പുലിയൂര്‍ ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിന് കീഴിലാണ്. | |
(പ്രൊഫ. കെ.എസ്.നാരായണപിള്ള) | (പ്രൊഫ. കെ.എസ്.നാരായണപിള്ള) |
Current revision as of 09:58, 5 ജൂലൈ 2008
തൃപ്പുലിയൂര്‍ ക്ഷേത്രം
ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ പട്ടണത്തിനടുത്ത് പുലിയൂര് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രം. ഇത് ഭീമന്കോവില് എന്ന പേരില്‍ തമിഴ്നാട്ടില്‍ പ്രസിദ്ധമാണ്. ഭീമന് പ്രതിഷ്ഠിച്ചതാണ് എന്നൊരു ഐതിഹ്യവും നിലവിലുണ്ട്. ഇവിടത്തെ പ്രധാനപ്പെട്ട മൂര്‍ത്തി വിഷ്ണുവാണ്. വിഗ്രഹം സ്ഥിതിചെയ്യുന്നത് മൂന്നടിയോളം പൊക്കമുള്ള പീഠത്തിന്മേലാണ്. വിഗ്രഹത്തിന് നാലടിയോളം പൊക്കമുണ്ട്. കിഴക്കോട്ടു ദര്‍ശനമായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദിവസേന മൂന്ന് പൂജ നടത്തിവരുന്നു.
ശാസ്താവ്, ഗണപതി, ശിവന്, യക്ഷിഅമ്മ, നാഗരാജാവ്, നാഗ യക്ഷി, രക്ഷസ്സ്, കൂവളത്തപ്പന്‍ എന്നിവരാണ് ഇവിടത്തെ ഉപദേവതകള്‍. യക്ഷി അമ്മയ്ക്ക് കരിക്കും വറുത്തപൊടിയുമാണ് വഴിപാട്. ഈ ക്ഷേത്രത്തില്‍ നടക്കുന്ന കാവടിയാട്ടം പ്രസിദ്ധമാണ്. കാവടിയാടുന്നവര് അതിനുമുമ്പ് 41 ദിവസത്തെ വ്രതം അനുഷ്ഠിക്കേണ്ടതായുണ്ട്. ഏഴുദിവസം ഹിഡുംബല് പൂജ നടത്തിവരുന്നു. കാവടിയാടാന്‍ വ്രതമെടുത്തവര്‍ ഈ ഏഴുദിവസവും ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ജീവിതം നയിക്കേണ്ടത്. 600-ഓളം പേര് കാവടി കെട്ടാറുണ്ട്. 27 നമ്പൂതിരി കുടുംബങ്ങളും ഒരു നാടുവാഴി കുടുംബവും ഉള്‍പ്പെടെ 28 കുടുംബങ്ങളുടെ വകയായിരുന്നു ഈ ക്ഷേത്രം എന്നാണ് കരുതപ്പെടുന്നത്. നാടുവാഴിയായ വരയന്നൂര്‍ കുറിനായര് പ്രഭു ഈ നമ്പൂതിരിമാരെ ക്ഷേത്രത്തില്‍ സദ്യയ്ക്കു ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തിയിട്ട് ക്ഷേത്രം കൈവശപ്പെടുത്തി എന്ന് ഒരു ഐതിഹ്യമുണ്ട്. പിന്നീട് ക്ഷേത്രം തൃശൂര്‍ നടുവില്‍ മഠത്തിന്റെ വകയായിത്തീര്‍ന്നു. എടയ്ക്കാട്ടില്ലത്ത് മൂസ്സത് ആയിരുന്നു ഭരണാധികാരി. ഇടപ്പള്ളി രാജാവിനും ക്ഷേത്രത്തോട് എന്തോ ബന്ധമുണ്ട്. ഇതിനടുത്ത് ഇടപ്പള്ളിയുടെ കീഴ്തൃക്കോവില് ക്ഷേത്രവുമുണ്ട്. ഇപ്പോള്‍ തൃപ്പുലിയൂര്‍ ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിന് കീഴിലാണ്.
(പ്രൊഫ. കെ.എസ്.നാരായണപിള്ള)