This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബൂ ബക്കര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: = അബൂ ബക്കര്‍ (573 - 634) = അയൌ ആമസൃ ഒന്നാമത്തെ ഖലീഫ. എ.ഡി. 573-ല്‍ മക്കയിലെ ഖുറൈഷ...)
അടുത്ത വ്യത്യാസം →
02:51, 9 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അബൂ ബക്കര്‍ (573 - 634)
അയൌ ആമസൃ
ഒന്നാമത്തെ ഖലീഫ. എ.ഡി. 573-ല്‍ മക്കയിലെ ഖുറൈഷിഗോത്രത്തില്‍ ജനിച്ചു. ഖുറൈഷിഗോത്രത്തിലെ 'തൈമ്' കുടുംബത്തിലെ അമീറിന്റെ മകന്‍ അബു കുഹാഫ ആണ് പിതാവ്. സഖറിന്റെ പുത്രി ഉമ്മുല്‍ ഖൈറ് മാതാവും. അബ്ദുല്ല എന്നും ആത്തിഖ് (മോചിപ്പിക്കപ്പെട്ട അടിമ) എന്നും ഇദ്ദേഹത്തെ വിളിച്ചുവന്നിരുന്നു. ഇദ്ദേഹം മുഹമ്മദു നബിയുടെ വിശ്വസ്ത സുഹൃത്തും സന്തതസഹചാരിയും അനുയായിയും ആയിരുന്നു. ഖുര്‍ആന്‍ ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തില്‍ ആക്കിയത് അബൂ ബക്കര്‍ ആണെന്ന് ഒരഭിപ്രായം ഉണ്ടായിരുന്നെങ്കിലും അത് സ്വീകരിക്കപ്പെട്ടിട്ടില്ല. മുഹമ്മദുനബിയുടെ പത്നി ആയിഷയുടെ പിതാവായ ഇദ്ദേഹം ഒരു വ്യാപാരികൂടിയായിരുന്നു. ഇദ്ദേഹത്തിന് നാലു ഭാര്യമാര്‍ ഉണ്ടായിരുന്നു.
ആത്മരക്ഷയ്ക്കായി പലരും അബിസീനിയയിലേക്ക് രക്ഷപ്പെട്ടപ്പോള്‍ അബൂ ബക്കര്‍ തന്റെ ഗുരുവിനോടൊപ്പം മക്കയില്‍തന്നെ തങ്ങി. മക്കയില്‍നിന്ന് മദീനയിലേക്ക് പ്രവാചകന്‍ പലായനം ചെയ്തപ്പോള്‍ തന്റെ ഏക കൂട്ടുകാരനായി ഇദ്ദേഹത്തെയാണ് പ്രവാചകന്‍ തിരഞ്ഞെടുത്തത് (ഖുര്‍ആന്‍ 9:40). പ്രവാചകന്റെ മുഖ്യ ഉപദേഷ്ടാവായിരുന്നു അബൂ ബക്കര്‍.
ഹിജ്ര ഒമ്പതാം വര്‍ഷം ഹജ്ജിന്റെ നേതാവായി പ്രവാചകന്‍ ഇദ്ദേഹത്തെ നിയോഗിച്ചു. അനാരോഗ്യം മൂലം മദീനയില്‍ പ്രാര്‍ഥന നയിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ആ ജോലിയും മുഹമ്മദ് നബി അബൂ ബക്കറെയാണ് ഏല്പിച്ചത്. ഇക്കാരണങ്ങളാല്‍ ഇദ്ദേഹത്തെയാണ് തന്റെ പിന്‍ഗാമിയായി പ്രവാചകന്‍ കണ്ടുവച്ചിരുന്നത് എന്ന അഭിപ്രായം ശക്തിപ്പെട്ടു.
നബിയുടെ വിയോഗാനന്തരം അനുചരന്‍മാര്‍ക്കിടയില്‍ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിയെ ദൃഢനിശ്ചയത്തോടും സാമര്‍ഥ്യത്തോടുംകൂടി അബൂ ബക്കര്‍ നേരിട്ടു. പേര്‍ഷ്യ, ഇറാക്ക്, പലസ്തീന്‍ എന്നിവിടങ്ങളിലെ മിക്ക ഭാഗങ്ങളും അബൂ ബക്കറിന്റെ ഭരണകാലത്ത് കീഴടക്കപ്പെട്ടിരുന്നു. നീതിനിഷ്ഠയുടേയും നിസ്വാര്‍ഥതയുടെയും മഹനീയ മാതൃകയായിരുന്നു ഇദ്ദേഹത്തിന്റെ രണ്ടു വര്‍ഷത്തെ ഭരണം. ഒരു സാമ്രാജ്യത്തിന്റെ അധിപനായിരുന്നുവെങ്കിലും വളരെ ലളിതമായ ജീവിതമാണ് ഇദ്ദേഹം നയിച്ചത്. മര്‍ദനമേറ്റ് വലയുന്ന വിശ്വാസികളായ അടിമകളെ വിലയ്ക്കുവാങ്ങി മോചിപ്പിക്കാന്‍ ഇദ്ദേഹം തന്റെ ധനത്തില്‍ വലിയൊരു ഭാഗം ചെലവാക്കിയത്രെ. മരണസമയത്ത് തന്റെ കൈവശം ഉണ്ടായിരുന്ന ചില്ലറ നാണയങ്ങള്‍പോലും പൊതുഭണ്ഡാരത്തിലേക്ക് തിരിച്ചടയ്ക്കാന്‍ ഇദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
634 ആഗ. 23-നു ഇദ്ദേഹം മരണമടഞ്ഞു. മുഹമ്മദു നബിയുടെ ശവകുടീരത്തിനടുത്താണ് ഇദ്ദേഹത്തെ അടക്കം ചെയ്തിട്ടുള്ളത്.
(ടി. അബ്ദുല്‍ അസീസ്)