This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബുല്‍ ഹസന്‍ അല്‍-അശ്അരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: = അബുല്‍ ഹസന്‍ അല്‍-അശ്അരി (873 - 936) = അയൌഹ ഒമമിെ മഹഅവെമൃശ ഇസ്ലാമിക ദാര്‍ശന...)
അടുത്ത വ്യത്യാസം →

02:46, 9 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അബുല്‍ ഹസന്‍ അല്‍-അശ്അരി (873 - 936)

അയൌഹ ഒമമിെ മഹഅവെമൃശ


ഇസ്ലാമിക ദാര്‍ശനികനും അശ്അരിയാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും. ഇദ്ദേഹം എ.ഡി. 873-ല്‍ ബസ്രയില്‍ ജനിച്ചു. ജീവിതകാലം അധികവും ബാഗ്ദാദില്‍ കഴിച്ചുകൂട്ടി. ചെറുപ്പംമുതല്‍ ഇസ്ലാമിലെ യുക്തിവാദികളായിരുന്ന മുഅത്തസലിയാ വിഭാഗത്തില്‍ ചേര്‍ന്ന് അതിന്റെ ആചാര്യനായ അല്‍-ജൂബ്ബാഇയുടെ ശിഷ്യനായി അവരുടെ തത്ത്വദര്‍ശനവും തര്‍ക്കശാസ്ത്രവും പഠിച്ചു. നാല്പതാം വയസ്സുവരെ യുക്തിവാദിയായിരുന്ന അശ് അരി പിന്നീട് സുന്നി പക്ഷത്തേക്കു മാറി. അതോടുകൂടി ഇദ്ദേഹം ഇസ്ലാമികലോകത്തിലെ പ്രസിദ്ധ മതപണ്ഡിതനായി അറിയപ്പെട്ടു. തന്റെ യുക്തിബോധവും പ്രതിവാദപടുത്വവും പരമ്പരാഗതവിശ്വാസാചാരങ്ങളെ നീതികരിക്കാനും എതിരാളികളുടെ വാദങ്ങളെ തകര്‍ക്കാനും ഉപയോഗിച്ചു. അതോടെ ഇസ്ലാമില്‍ ഒരു പുതിയ മതതത്ത്വചിന്ത രൂപപ്പെട്ടുവന്നു. മുരടിച്ച യാഥാസ്ഥിതികത്വത്തിന്റെയും അതിരുകടന്ന യുക്തിചിന്തയുടെയും ഇടയിലുള്ള ഒരു മാര്‍ഗമായിരുന്നു അശ് അരിയുടേത്. അശ് അരിക്കു മുന്‍പ് ഇസ്ലാമിക മതചിന്താമേഖലയില്‍ യുക്തിവിചാരത്തിന് അത്ര സ്ഥാനം ഉണ്ടായിരുന്നില്ല. മു അത്തസലിയാവിഭാഗത്തിന്റെ ആശയങ്ങളെ പാടെ ഉപേക്ഷിക്കാതെ പൂര്‍വവിശ്വാസത്തിന് നിരക്കുന്ന തരത്തില്‍ അവയെ രൂപപ്പെടുത്തുകയാണ് അശ്അരി ചെയ്തത്.


യവനതത്ത്വചിന്തയുടെ സ്വാധീനതയെ നിയന്ത്രിക്കാന്‍ അശ് അരി ശ്രമിച്ചു. കൂടാതെ അരിസ്റ്റോട്ടല്‍, ഡമോക്രിറ്റസ്, എപ്പിക്യൂറസ് എന്നീ ചിന്തകന്മാരുടെ ഭൌതികവാദ പ്രധാനമായ സിദ്ധാന്തങ്ങളെ വിമര്‍ശിച്ചു. എല്ലാ മനുഷ്യപ്രയത്നങ്ങളുടെയും പ്രേരണ ദൈവേച്ഛയാണെന്നും മനുഷ്യന് പരിമിതമായ ഇച്ഛാശക്തിയുണ്ടെന്നും ദൈവത്തിന്റെ വിശേഷണങ്ങളെ മാനുഷികവിശേഷണങ്ങളുമായി താരതമ്യപ്പെടുത്തിക്കൂടെന്നും അശ് അരി വാദിച്ചു. യുക്തിപൂര്‍വകവും ക്രമീകൃതവുമായ ഒരു മതമീമാംസ രൂപപ്പെടുത്തിയ ഇദ്ദേഹം ഇസ്ലാമില്‍ സ്വതന്ത്രചിന്തയുടെ അതിപ്രസരത്തിന് കടഞ്ഞാണിട്ടു. ഇറാക്കിലും ഇറാനിലും ഇദ്ദേഹത്തിന് ധാരാളം അനുയായികള്‍ ഉണ്ടായി. 'അശ്അരിയാ' ഒരു മതമീമാംസാപദ്ധതിയെന്ന നിലയില്‍ പ്രസിദ്ധമായിത്തീര്‍ന്നു. പിന്നീട് അബുബക്കര്‍ അല്‍ബാഖില്ലാനി ഈ സിദ്ധാന്തത്തിന് പൂര്‍ണത കൈവരുത്തി. പക്ഷേ, കുറെക്കാലത്തോളം അശ് അരിയുടെ വാദങ്ങള്‍ മുഅത്തസലിയാ വാദങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു.


അല്‍ ഗസാലി (1055-1117) (നോ: അല്‍ ഗസാലി) അശ്അരിയുടെ ആശയങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്കി. അത് ഇസ്ലാമിലെ സുന്നി വിഭാഗത്തിന്റെ മതമീമാംസയ്ക്ക് കെട്ടുറപ്പ് നല്കി. അശ്അരി നൂറിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അവയില്‍ അഞ്ചെണ്ണമേ ഇതുവരെ ലഭ്യമായിട്ടുള്ളു. അശ് അരിയുടെ തത്ത്വങ്ങള്‍ പഠിപ്പിക്കാനും പ്രചരിപ്പിക്കാനുമായിരുന്നു പ്രസിദ്ധമായ നൈസാമിയാ മതപാഠശാല ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ടത്. മഹാകവി അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ അശ്അരിയാ സിദ്ധാന്തത്തെ യുക്ത്യനുസരണം വിശദീകരിച്ചിട്ടുണ്ട്. നോ: അശ്അരിയാ സിദ്ധാന്തം


(പി.കെ. മുഹമ്മദ് അലി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍