This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബില്‍ഡ്ഗാര്‍ഡ്, നിക്കൊളായ് അബ്രഹാം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: = അബില്‍ഡ്ഗാര്‍ഡ്, നിക്കൊളായ് അബ്രഹാം (1743 - 1809) = അയശഹറഴീമൃറ, ചശസീഹമശ അയൃമ...)
അടുത്ത വ്യത്യാസം →
11:29, 8 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അബില്‍ഡ്ഗാര്‍ഡ്, നിക്കൊളായ് അബ്രഹാം (1743 - 1809)
അയശഹറഴീമൃറ, ചശസീഹമശ അയൃമവമാ
ഡാനിഷ് ചിത്രകാരന്. ചരിത്രസംഭവങ്ങളുടെ ചിത്രീകരണത്തിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. 1743 സെപ്. 13-ന് കോപ്പന്‍ഹേഗനില്‍ ജനിച്ച അബില്‍ഡ്ഗാര്‍ഡ്, ചിത്രകലാഭ്യസനം നടത്തിയത് മുഖ്യമായും റോമിലായിരുന്നു. സ്വദേശത്ത് മടങ്ങിയെത്തിയപ്പോള്‍ ഇദ്ദേഹം കോപ്പന്‍ഹേഗന്‍ അക്കാദമിയില്‍ ആദ്യം പ്രൊഫസറായും (1786) പിന്നീട് ഡയറക്ടറായും (1789) നിയമിതനായി. പ്രധാനപ്പെട്ട പല ചരിത്രസംഭവങ്ങളും ഷേക്സ്പിയര് കൃതികളിലെ പല രംഗങ്ങളും വര്‍ണാഞ്ചിതമായ പല ചിത്രീകരണങ്ങള്‍ക്ക് അബില്‍ഡ്ഗാര്‍ഡ് വിഷയമാക്കി.
ഡെന്മാര്ക്കിലെ ഫ്രഡറിക്സ്ഡാലില്വച്ച് 1809 ജൂണ്‍ 4-ന് ഇദ്ദേഹം നിര്യാതനായി.