This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബര്‍ഡീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.65.89 (സംവാദം)
(New page: = അബര്‍ഡീന്‍ = അയലൃറലലി സ്കോട്ട്ലന്‍ഡിലെ ഒരു തുറമുഖനഗരം. അബര്‍ഡീന്‍ ...)
അടുത്ത വ്യത്യാസം →

10:39, 8 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അബര്‍ഡീന്‍

അയലൃറലലി


സ്കോട്ട്ലന്‍ഡിലെ ഒരു തുറമുഖനഗരം. അബര്‍ഡീന്‍ കൌണ്ടിയുടെ ആസ്ഥാനമായ ഈ പട്ടണം ഡീ, ഡോണ്‍ എന്നീ നദീമുഖങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നു. ഡീ നദീമുഖം തുറമുഖത്തിന്റെ പ്രകൃതിസൌകര്യങ്ങളെ വര്‍ധിപ്പിക്കുന്നു. സ്കോട്ട്ലന്‍ഡിലെ വാണിജ്യ-വ്യവസായ-വിദ്യാഭ്യാസകേന്ദ്രമായ അബര്‍ഡീന്‍ മനോഹരമായ നഗരമാണ്. ദൂരക്കാഴ്ചയില്‍ വെള്ളിപോലെ തിളങ്ങുന്ന ചാരനിറത്തിലുള്ള ഗ്രാനൈറ്റ് കല്ലുകളാല്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന കെട്ടിടങ്ങള്‍ നഗരത്തെ ആകര്‍ഷകമാക്കുന്നു. വന്‍ വ്യവസായങ്ങളുടെ കുറവ് ശുചിത്വം നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. 'കടല്‍ക്കരയിലെ വെള്ളിനഗരം' എന്നാണ് തദ്ദേശീയര്‍ അബര്‍ഡീനെ വിശേഷിപ്പിക്കുന്നത്.


മത്സ്യബന്ധനമാണ് മുഖ്യതൊഴില്‍; തെക്കന്‍ നഗരങ്ങളിലേക്ക് ട്രെയിന്‍ മാര്‍ഗം മത്സ്യം കയറ്റുമതി ചെയ്യുന്നുണ്ട്. രോമവസ്ത്രങ്ങള്‍ നിര്‍മിക്കുന്നതും ഗ്രാനൈറ്റ് കല്ലുകള്‍ ചെത്തുന്നതുമാണ് പ്രധാന വ്യവസായങ്ങള്‍. ഇവ കൂടാതെ പല ചെറുകിട വ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. അബര്‍ഡീന്റെ പ്രാധാന്യം മുഖ്യമായും ഒരു ഒഴിവുകാലസങ്കേതമെന്ന നിലയ്ക്കാണ്. ഡോണ്‍നദിക്കു കുറുകെയുള്ള ബ്രിഗ് ഓ ബാള്‍ഗോണി (ആൃശഴ ഛ' യമഹഴീിംശല) പാലം 14-ാം ശ.-ത്തില്‍ നിര്‍മിക്കപ്പെട്ടതാണ്. ഇവിടത്തെ സര്‍വകലാശാല 1494-ല്‍ സ്ഥാപിക്കപ്പെട്ടു.


യു.എസ്സിലെ തെക്കേ ഡെക്കോട്ടാ സംസ്ഥാനത്തിലും അബര്‍ഡീന്‍ എന്നു പേരുള്ള ഒരു നഗരമുണ്ട്. റെയില്‍വേ കേന്ദ്രമെന്ന നിലയില്‍ വ്യാപാര പ്രാധാന്യമുള്ള ഒരു നഗരമാണ് ഇത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍