This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പോളിനേര്‍, ഗിയ്യോം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.65.89 (സംവാദം)
(New page: = അപ്പോളിനേര്‍, ഗിയ്യോം (1880 - 1918) = അുീഹഹശിമശൃല, ഏൌശഹഹമൌാല ഫ്രഞ്ചുകവി. 1880 ആഗ...)
അടുത്ത വ്യത്യാസം →

09:46, 8 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അപ്പോളിനേര്‍, ഗിയ്യോം (1880 - 1918)

അുീഹഹശിമശൃല, ഏൌശഹഹമൌാല


ഫ്രഞ്ചുകവി. 1880 ആഗ. 26-ന് റോമില്‍ ജനിച്ചു. മാതാവ് പോളണ്ടുകാരിയും പിതാവ് ഇറ്റലിക്കാരനും ആയിരുന്നു. മൊനാക്കോയിലായിരുന്നു വിദ്യാഭ്യാസം. 1902-ല്‍ പാരിസില്‍ സ്ഥിരതാമസമാക്കി. ആദ്യകാല കവിതകള്‍ റെവ്യൂ ബ്ളാന്‍ഷ് (ഞല്ൌല ആഹമിരവല)യിലും പ്ളൂമി(ജഹൌാല)ലും പ്രസിദ്ധപ്പെടുത്തി. അല്കൂള്‍സ് (അഹരീീഹ1913) എന്ന കൃതിയുടെ പ്രസിദ്ധീകരണത്തോടുകൂടി അപ്പോളിനേര്‍, കവി പദവിയില്‍ പ്രതിഷ്ഠിതനായി. സാങ്കേതിക വൈദഗ്ധ്യം, ശൈലീവൈചിത്യ്രം, അപൂര്‍വബിംബ സന്നിവേശം, ചിഹ്നനവര്‍ജനം എന്നീ സവിശേഷതകള്‍കൊണ്ട് ഈ കൃതി അനുവാചകലോകത്തെ ആകര്‍ഷിച്ചു. കാലിഗ്രാംസ് (ഇമഹഹശഴൃമാാല1918) എന്ന കൃതിയാണ് മറ്റൊരു പ്രധാന സംഭാവന. നോവല്‍, ചെറുകഥ, നാടകം എന്നീ സാഹിത്യശാഖകളിലും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. തന്റെ കാലഘട്ടത്തെ, ഒരു നരവംശവിജ്ഞാനീയവിദഗ്ധന്റെ സൂക്ഷ്മതയോടെ പഠിച്ച് പല അപൂര്‍വഗ്രന്ഥങ്ങളും പ്രസാധനം ചെയ്തു. ഒരു യഥാര്‍ഥ ദേശീയവാദിയായിരുന്ന ഇദ്ദേഹം ഒന്നാം ലോകയുദ്ധത്തില്‍ ഒരു പടയാളിയായി പങ്കെടുത്തു. യുദ്ധവിരാമപ്രഖ്യാപനത്തിന് അല്പം മുന്‍പ് (1918 ന. 9) മുറിവേറ്റ് മരിച്ചു. ഫ്രാന്‍സില്‍ മാത്രമല്ല, യൂറോപ്പ് ഒട്ടാകെ കവിതയിലെ ആധുനികതയ്ക്ക് അപ്പോളിനേര്‍ മാര്‍ഗദര്‍ശനം നല്കി. ഗതാനുഗതികമായ നിയന്ത്രണങ്ങളില്‍നിന്ന് കവിതയെ സ്വതന്ത്രമാക്കിയ ഇദ്ദേഹത്തിന്റെ കൃതികള്‍ വിഷാദാത്മകതയും വിനോദാത്മകതയും മാറിമാറി പ്രതിഫലിപ്പിക്കുന്നവയും എപ്പോഴും ആത്മാര്‍ഥതാ പൂര്‍ണവുമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍