This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപ്പു മാരാര്‍ പല്ലാവൂര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.65.89 (സംവാദം)
(New page: = അപ്പു മാരാര്‍ പല്ലാവൂര്‍ (1928 - 2003) = വാദ്യകലാകാരന്‍. കേരളീയ വാദ്യ വിദഗ്ധ...)
അടുത്ത വ്യത്യാസം →
09:16, 8 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അപ്പു മാരാര്‍ പല്ലാവൂര്‍ (1928 - 2003)
വാദ്യകലാകാരന്‍. കേരളീയ വാദ്യ വിദഗ്ധരില്‍ പ്രമുഖനാണ് ഇദ്ദേഹം. 1928 ഫെ. 12-ന് ഇടയ്ക്ക വിദ്വാന്‍ പട്ടാരത്ത് ശങ്കരമാരാരുടെയും പൂരത്ത് വീട്ടില്‍ അമ്മിണി വാരസ്യാരുടെയും മകനായി പാലക്കാട് ജില്ലയില്‍ ജനിച്ചു. താളവാദ്യങ്ങളോടുള്ള ബന്ധം പാരമ്പര്യമായി പകര്‍ന്നു കിട്ടിയ അപ്പുമാരാര്‍ അക്കാലത്തെ പ്രശസ്ത താളവാദ്യ വിദഗ്ധനായിരുന്ന തിരുവില്വാമല കോന്തസ്വാമിയില്‍നിന്ന് തായമ്പക പഠിക്കുകയും 8-ാം വയസ്സില്‍ പല്ലാവൂര്‍ ശിവക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഏകദേശം നാല്പതു വര്‍ഷത്തോളം ഇദ്ദേഹം ഇലഞ്ഞിത്തറ മേളത്തിന്റെ അമരക്കാരനായിരുന്നു. ചെണ്ടയോടൊപ്പം ഇടയ്ക്കയിലും ഇദ്ദേഹം വേണ്ട പ്രാവീണ്യം നേടി.
പഞ്ചവാദ്യം, തായമ്പക, ചെണ്ടമേളം, ഇടയ്ക്ക എന്നിവയില്‍ തന്റെ കഴിവുതെളിയിച്ച അപ്പുമാരാരുടെ സഹോദരന്‍മാരായ കുഞ്ഞിക്കുട്ടന്‍മാരാരും മണിയന്‍മാരാരും ഈ മേഖലയില്‍ ഇദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ആസ്വാദക വൃന്ദങ്ങള്‍ക്കിടയില്‍ 'പല്ലാവൂര്‍ ത്രേയം' എന്നാണിവര്‍ അറിയപ്പെട്ടിരുന്നത്. പ്രശസ്തരായ പല കലാകാരന്‍മാരോടൊപ്പം നിരവധി വേദികളില്‍ ഇദ്ദേഹം ജുഗല്‍ബന്ദിയും നടത്തിയിട്ടുണ്ട്. പ്രശസ്ത നര്‍ത്തകി, ഭാരതി ശിവജിയോടൊപ്പവും ഇദ്ദേഹം പ്രവര്‍ത്തിച്ചു.
1983-ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും 2001-ല്‍ മാനവീയം അവാര്‍ഡും ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
2003 ഡി. 8-ന് അപ്പുമാരാര്‍ അന്തരിച്ചു.
(രാധിക. ഒ)