This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താബു (1971 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
=താബു (1971 - )=
=താബു (1971 - )=
-
ഠമയൌ
+
Tabu
-
[[Image:thabu.jpg|thumb|left]]
+
[[Image:thabu.jpg|thumb|left|താബു]]
-
ചലച്ചിത്ര നടി. ഹൈദരാബാദില്‍ 1971 ന. 4-ന് ജനിച്ചു. അച്ഛന്‍ മുസല്‍മാനും അമ്മ മലയാളി ഹിന്ദുവും. മുംബൈയിലെ ചര്‍ച്ച് ഗേറ്റ് സെയ്ന്റ്സേവിയേഴ്സ് കോളജില്‍ നിന്ന് സൈക്കോളജി യില്‍ ബിരുദം നേടി. വളരെ യാദൃച്ഛികമായാണ് സിനിമാരംഗത്ത് കടന്നത്. താബുവിന്റെ ജ്യേഷ്ഠ സഹോദരിയാണ് ഹിന്ദി സിനിമാ രംഗത്തെ പ്രശസ്ത നടിയായ ഫറാ. പ്രേം എന്ന ഹിന്ദി ചിത്രത്തില്‍ സഞ്ജയ് കപൂറിന്റെ നായികയായാണ് ഈ രംഗത്തേക്ക് കടന്നു വന്നത്. സഞ്ജയ് കപൂറിന്റേയും പ്രഥമ ചിത്രമാണ് പ്രേം. തുടര്‍ന്ന് വളരെയധികം ബഹുഭാഷാചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് താബുവിന് അവസരം ലഭിച്ചു. ബോര്‍ഡര്‍, വിരാസത്ത്, പഹ്ലാ പഹ്ലാ പ്യാര്‍, ദില്‍വേമത് ലേയാര്‍, ഹൂതുതു, ചാച്ചി 420, ഹം സാത്ത് സാത്ത് ഹേ, ബീബി നമ്പര്‍-1, ഫേരാഫേരി, തര്‍ക്കീബ് ദര്‍മിയാന്‍ എന്നീ ഹിന്ദി ചിത്രങ്ങളിലെ അഭിനയം താബുവിനെ പ്രശസ്തയാക്കി. ശിരൈസാലൈ, കാതല്‍ദേശം, ഇരുവര്‍ എന്നീ തമിഴ് ചിത്രങ്ങളിലും നാഗാര്‍ജുനയുടെ നിന്നിവെസഡത്ത എന്ന തെലുഗു ചിത്രത്തിലും താബു അഭിനയിച്ചെങ്കിലും ഇരുവര്‍ എന്ന ചിത്രത്തിലെ അഭിനയമാണ് കൂടുതല്‍ ശ്രദ്ധേയമായത്. ഗുല്‍സാര്‍ സംവിധാനം ചെയ്ത മാച്ചീസ് (തീപ്പെട്ടിക്കൊള്ളി) എന്ന ചിത്രത്തില്‍ ഭീകരവാദികളുടെ ഗ്രൂപ്പില്‍പ്പെട്ട കൃപാലിന്റെ കാമുകിയാണ് മീര. ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ മീരയുടെ വേഷമിട്ട താബുവിന്റെ അഭിനയ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍ നിറഞ്ഞുനില്ക്കുന്നത്. 1997-ലെ മികച്ച ജനപ്രിയ ചിത്രത്തിനും ഏറ്റവും നല്ല നടിക്കുമുള്ള (താബു) ദേശീയ പുരസ്കാരം കരസ്ഥമാക്കിയ ചിത്രമാണ് മാച്ചീസ്. മലയാളത്തില്‍ കാലാപാനിക്കു ശേഷം ജി.എസ്. വിജയന്‍ സംവിധാനം ചെയ്ത കവര്‍സ്റ്റോറിയിലും ഇവര്‍ അഭിനയിച്ചു. ദില്‍ വേ മത് ലേയാറില്‍ തികച്ചും വ്യത്യസ്ത വേഷമാണ് താബുവിന്റേത്. ഒഴിവുസമയങ്ങളില്‍ ക്രിക്കറ്റിലെന്നപോലെ വായനയിലും തത്പരയായ താബു സാമൂഹിക പ്രവര്‍ത്തകയുമാണ്. പ്രസിദ്ധ നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷബാന ആസ്മി താബുവിന്റെ അടുത്ത ബന്ധുവാണ്.
+
ചലച്ചിത്ര നടി. ഹൈദരാബാദില്‍ 1971 ന. 4-ന് ജനിച്ചു. അച്ഛന്‍ മുസല്‍മാനും അമ്മ മലയാളി ഹിന്ദുവും. മുംബൈയിലെ ചര്‍ച്ച് ഗേറ്റ് സെയ്ന്റ്സേവിയേഴ്സ് കോളജില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദം നേടി. വളരെ യാദൃച്ഛികമായാണ് സിനിമാരംഗത്ത് കടന്നത്. താബുവിന്റെ ജ്യേഷ്ഠ സഹോദരിയാണ് ഹിന്ദി സിനിമാ രംഗത്തെ പ്രശസ്ത നടിയായ ഫറാ. ''പ്രേം'' എന്ന ഹിന്ദി ചിത്രത്തില്‍ സഞ്ജയ് കപൂറിന്റെ നായികയായാണ് ഈ രംഗത്തേക്ക് കടന്നു വന്നത്. സഞ്ജയ് കപൂറിന്റേയും പ്രഥമ ചിത്രമാണ് ''പ്രേം''. തുടര്‍ന്ന് വളരെയധികം ബഹുഭാഷാചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് താബുവിന് അവസരം ലഭിച്ചു. ''ബോര്‍ഡര്‍, വിരാസത്ത്, പഹ്ലാ പഹ്ലാ പ്യാര്‍, ദില്‍വേമത് ലേയാര്‍, ഹൂതുതു, ചാച്ചി 420, ഹം സാത്ത് സാത്ത് ഹേ, ബീബി നമ്പര്‍-1, ഫേരാഫേരി, തര്‍ക്കീബ് ദര്‍മിയാന്‍'' എന്നീ ഹിന്ദി ചിത്രങ്ങളിലെ അഭിനയം താബുവിനെ പ്രശസ്തയാക്കി''. ശിരൈസാലൈ, കാതല്‍ദേശം, ഇരുവര്‍'' എന്നീ തമിഴ് ചിത്രങ്ങളിലും നാഗാര്‍ജുനയുടെ ''നിന്നിവെസഡത്ത'' എന്ന തെലുഗു ചിത്രത്തിലും താബു അഭിനയിച്ചെങ്കിലും'' ഇരുവര്‍'' എന്ന ചിത്രത്തിലെ അഭിനയമാണ് കൂടുതല്‍ ശ്രദ്ധേയമായത്. ഗുല്‍സാര്‍ സംവിധാനം ചെയ്ത ''മാച്ചീസ്'' (തീപ്പെട്ടിക്കൊള്ളി) എന്ന ചിത്രത്തില്‍ ഭീകരവാദികളുടെ ഗ്രൂപ്പില്‍പ്പെട്ട കൃപാലിന്റെ കാമുകിയാണ് മീര. ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ മീരയുടെ വേഷമിട്ട താബുവിന്റെ അഭിനയ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍ നിറഞ്ഞുനില്ക്കുന്നത്. 1997-ലെ മികച്ച ജനപ്രിയ ചിത്രത്തിനും ഏറ്റവും നല്ല നടിക്കുമുള്ള (താബു) ദേശീയ പുരസ്കാരം കരസ്ഥമാക്കിയ ചിത്രമാണ് മാച്ചീസ്. മലയാളത്തില്‍ ''കാലാപാനി''ക്കു ശേഷം ജി.എസ്. വിജയന്‍ സംവിധാനം ചെയ്ത ''കവര്‍സ്റ്റോറി''യിലും ഇവര്‍ അഭിനയിച്ചു. ''ദില്‍ വേ മത് ലേയാറി''ല്‍ തികച്ചും വ്യത്യസ്ത വേഷമാണ് താബുവിന്റേത്. ഒഴിവുസമയങ്ങളില്‍ ക്രിക്കറ്റിലെന്നപോലെ വായനയിലും തത്പരയായ താബു സാമൂഹിക പ്രവര്‍ത്തകയുമാണ്. പ്രസിദ്ധ നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷബാന ആസ്മി താബുവിന്റെ അടുത്ത ബന്ധുവാണ്.

Current revision as of 09:10, 28 ജൂണ്‍ 2008

താബു (1971 - )

Tabu

താബു

ചലച്ചിത്ര നടി. ഹൈദരാബാദില്‍ 1971 ന. 4-ന് ജനിച്ചു. അച്ഛന്‍ മുസല്‍മാനും അമ്മ മലയാളി ഹിന്ദുവും. മുംബൈയിലെ ചര്‍ച്ച് ഗേറ്റ് സെയ്ന്റ്സേവിയേഴ്സ് കോളജില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദം നേടി. വളരെ യാദൃച്ഛികമായാണ് സിനിമാരംഗത്ത് കടന്നത്. താബുവിന്റെ ജ്യേഷ്ഠ സഹോദരിയാണ് ഹിന്ദി സിനിമാ രംഗത്തെ പ്രശസ്ത നടിയായ ഫറാ. പ്രേം എന്ന ഹിന്ദി ചിത്രത്തില്‍ സഞ്ജയ് കപൂറിന്റെ നായികയായാണ് ഈ രംഗത്തേക്ക് കടന്നു വന്നത്. സഞ്ജയ് കപൂറിന്റേയും പ്രഥമ ചിത്രമാണ് പ്രേം. തുടര്‍ന്ന് വളരെയധികം ബഹുഭാഷാചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് താബുവിന് അവസരം ലഭിച്ചു. ബോര്‍ഡര്‍, വിരാസത്ത്, പഹ്ലാ പഹ്ലാ പ്യാര്‍, ദില്‍വേമത് ലേയാര്‍, ഹൂതുതു, ചാച്ചി 420, ഹം സാത്ത് സാത്ത് ഹേ, ബീബി നമ്പര്‍-1, ഫേരാഫേരി, തര്‍ക്കീബ് ദര്‍മിയാന്‍ എന്നീ ഹിന്ദി ചിത്രങ്ങളിലെ അഭിനയം താബുവിനെ പ്രശസ്തയാക്കി. ശിരൈസാലൈ, കാതല്‍ദേശം, ഇരുവര്‍ എന്നീ തമിഴ് ചിത്രങ്ങളിലും നാഗാര്‍ജുനയുടെ നിന്നിവെസഡത്ത എന്ന തെലുഗു ചിത്രത്തിലും താബു അഭിനയിച്ചെങ്കിലും ഇരുവര്‍ എന്ന ചിത്രത്തിലെ അഭിനയമാണ് കൂടുതല്‍ ശ്രദ്ധേയമായത്. ഗുല്‍സാര്‍ സംവിധാനം ചെയ്ത മാച്ചീസ് (തീപ്പെട്ടിക്കൊള്ളി) എന്ന ചിത്രത്തില്‍ ഭീകരവാദികളുടെ ഗ്രൂപ്പില്‍പ്പെട്ട കൃപാലിന്റെ കാമുകിയാണ് മീര. ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ മീരയുടെ വേഷമിട്ട താബുവിന്റെ അഭിനയ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍ നിറഞ്ഞുനില്ക്കുന്നത്. 1997-ലെ മികച്ച ജനപ്രിയ ചിത്രത്തിനും ഏറ്റവും നല്ല നടിക്കുമുള്ള (താബു) ദേശീയ പുരസ്കാരം കരസ്ഥമാക്കിയ ചിത്രമാണ് മാച്ചീസ്. മലയാളത്തില്‍ കാലാപാനിക്കു ശേഷം ജി.എസ്. വിജയന്‍ സംവിധാനം ചെയ്ത കവര്‍സ്റ്റോറിയിലും ഇവര്‍ അഭിനയിച്ചു. ദില്‍ വേ മത് ലേയാറില്‍ തികച്ചും വ്യത്യസ്ത വേഷമാണ് താബുവിന്റേത്. ഒഴിവുസമയങ്ങളില്‍ ക്രിക്കറ്റിലെന്നപോലെ വായനയിലും തത്പരയായ താബു സാമൂഹിക പ്രവര്‍ത്തകയുമാണ്. പ്രസിദ്ധ നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷബാന ആസ്മി താബുവിന്റെ അടുത്ത ബന്ധുവാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BE%E0%B4%AC%E0%B5%81_(1971_-_)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍