This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പുക്കുട്ടിപ്പൊതുവാള്‍, കലാമണ്ഡലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.65.89 (സംവാദം)
(New page: = അപ്പുക്കുട്ടിപ്പൊതുവാള്‍, കലാമണ്ഡലം (1924 - ) = പ്രശസ്തനായ മദ്ദളവിദഗ്ധന്...)
അടുത്ത വ്യത്യാസം →

09:12, 8 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അപ്പുക്കുട്ടിപ്പൊതുവാള്‍, കലാമണ്ഡലം (1924 - )

പ്രശസ്തനായ മദ്ദളവിദഗ്ധന്‍. തിരുവില്വാമല ക്ഷേത്രത്തിന്റെ തെക്കേച്ചരിവിലുള്ള കണ്ടഞ്ചാത്ത് പൊതുവാട്ടില്‍ 1924-ല്‍ ആണ് അപ്പുക്കുട്ടിപ്പൊതുവാള്‍ ജനിച്ചത്. കേരള കലാമണ്ഡലത്തില്‍ മദ്ദളവിദ്യാചാര്യനായിരുന്ന തിരുവില്വാമല വെങ്കിച്ചസ്വാമിയാണ് ഗുരു.


ചെണ്ടമേളവിദഗ്ധന്‍ കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാളുമൊത്താണ് സാധാരണയായി ഇദ്ദേഹം അരങ്ങത്ത് പ്രവര്‍ത്തിച്ചത്. രണ്ടുപേരും ചേര്‍ന്നു കൊട്ടുന്ന മേളപ്പദം മുഴുപ്പും കൊഴുപ്പും പുതുമയും തികഞ്ഞതാണ്. തിരനോട്ടം, യുദ്ധവട്ടം, ഇളകിയാട്ടം എന്നിവയിലെല്ലാം ഇദ്ദേഹത്തിന്റെ പ്രയോഗസാമര്‍ഥ്യം തെളിഞ്ഞുകാണാം. സ്ത്രീപാത്രങ്ങളുടെ സാരി, കുമ്മി, പന്താട്ടം തുടങ്ങി മദ്ദളം മാത്രം പ്രയോഗിക്കേണ്ട ഭാഗങ്ങളില്‍ അപ്പുക്കുട്ടിയുടെ മനോധര്‍മം പ്രകടമാകുന്നു. തികഞ്ഞ സാധകം, ഉറച്ച താളസ്ഥിതി, നാദശുദ്ധി കലര്‍ന്ന പ്രയോഗം, കളിച്ചടങ്ങുകളുടെ പതറാത്ത പരിജ്ഞാനം എന്നീ സിദ്ധികള്‍ പൊതുവാളിന് ഒത്തുകിട്ടിയിട്ടുണ്ട്. ഇന്ത്യയിലെ പല ഭാഗങ്ങളിലും ചൈന, മലയ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. കേരളകലാമണ്ഡലത്തില്‍ മദ്ദളം അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006-ലെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരം ഇദ്ദേഹം തൃപ്പേക്കുളം അച്യുതമാരാരുമായി പങ്കിട്ടു.


(സി.എസ്. ഗോപാലകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍