This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
താമെങ്ലോങ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =താമെങ്ലോങ്= ഠമാലിഴഹീിഴ മണിപ്പൂര്‍ സംസ്ഥാനത്തെ ഒരു ജില്ല, ആസ്ഥാനനഗര...) |
|||
വരി 1: | വരി 1: | ||
=താമെങ്ലോങ്= | =താമെങ്ലോങ്= | ||
- | + | Tamenglong | |
- | + | ||
മണിപ്പൂര്‍ സംസ്ഥാനത്തെ ഒരു ജില്ല, ആസ്ഥാനനഗരം. സംസ്ഥാ നത്തിന്റെ പ.ഭാഗത്തു സ്ഥിതിചെയ്യുന്ന താമെങ്ലോങ് മുമ്പ് മണിപ്പൂര്‍ വെസ്റ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വിസ്തീര്‍ണം: 4,391 ച.കി.മീ.; ജനസംഖ്യ: 1,11,493(2001); അതിരുകള്‍: വ.നാഗാലാന്‍ഡിലെ കൊഹിമ ജില്ല, കി.സേനാപതി ജില്ല, തെ.ചുരാചാങ്പൂര്‍ ജില്ല, പ.ഇംഫാല്‍ ഈസ്റ്റ് ജില്ല. താറോണ്‍ ആണ് ജില്ലയിലെ പ്രധാന പട്ടണം. | മണിപ്പൂര്‍ സംസ്ഥാനത്തെ ഒരു ജില്ല, ആസ്ഥാനനഗരം. സംസ്ഥാ നത്തിന്റെ പ.ഭാഗത്തു സ്ഥിതിചെയ്യുന്ന താമെങ്ലോങ് മുമ്പ് മണിപ്പൂര്‍ വെസ്റ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വിസ്തീര്‍ണം: 4,391 ച.കി.മീ.; ജനസംഖ്യ: 1,11,493(2001); അതിരുകള്‍: വ.നാഗാലാന്‍ഡിലെ കൊഹിമ ജില്ല, കി.സേനാപതി ജില്ല, തെ.ചുരാചാങ്പൂര്‍ ജില്ല, പ.ഇംഫാല്‍ ഈസ്റ്റ് ജില്ല. താറോണ്‍ ആണ് ജില്ലയിലെ പ്രധാന പട്ടണം. | ||
വരി 10: | വരി 9: | ||
താമെങ്ലോങ് ജില്ലയില്‍ മുഖ്യമായുള്ളത് ക്രൈസ്തവരാണ്. ഹിന്ദുക്കള്‍, മുസ്ളിങ്ങള്‍ തുടങ്ങിയവര്‍ക്കും ഗണ്യമായ സംഖ്യാബലമുണ്ട്. മണിപ്പൂരിയാണ് മുഖ്യ വ്യവഹാര ഭാഷ. ജില്ലയിലെ താറോണിഗുഹ ചരിത്രപ്രസിദ്ധമാണ്. | താമെങ്ലോങ് ജില്ലയില്‍ മുഖ്യമായുള്ളത് ക്രൈസ്തവരാണ്. ഹിന്ദുക്കള്‍, മുസ്ളിങ്ങള്‍ തുടങ്ങിയവര്‍ക്കും ഗണ്യമായ സംഖ്യാബലമുണ്ട്. മണിപ്പൂരിയാണ് മുഖ്യ വ്യവഹാര ഭാഷ. ജില്ലയിലെ താറോണിഗുഹ ചരിത്രപ്രസിദ്ധമാണ്. | ||
- | |||
- | |||
- | |||
- | |||
- | |||
- | |||
- | |||
- | |||
- | |||
- | |||
- | |||
- | |||
- | |||
- | |||
- | |||
- | |||
- | |||
- | |||
- | |||
- | |||
- |
Current revision as of 07:31, 28 ജൂണ്‍ 2008
താമെങ്ലോങ്
Tamenglong
മണിപ്പൂര്‍ സംസ്ഥാനത്തെ ഒരു ജില്ല, ആസ്ഥാനനഗരം. സംസ്ഥാ നത്തിന്റെ പ.ഭാഗത്തു സ്ഥിതിചെയ്യുന്ന താമെങ്ലോങ് മുമ്പ് മണിപ്പൂര്‍ വെസ്റ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വിസ്തീര്‍ണം: 4,391 ച.കി.മീ.; ജനസംഖ്യ: 1,11,493(2001); അതിരുകള്‍: വ.നാഗാലാന്‍ഡിലെ കൊഹിമ ജില്ല, കി.സേനാപതി ജില്ല, തെ.ചുരാചാങ്പൂര്‍ ജില്ല, പ.ഇംഫാല്‍ ഈസ്റ്റ് ജില്ല. താറോണ്‍ ആണ് ജില്ലയിലെ പ്രധാന പട്ടണം.
ഭൂമിശാസ്ത്രപരമായി ഒരു മലമ്പ്രദേശമാണ് താമെങ്ലോങ്. വര്‍ഷത്തില്‍ 40 സെ.മീ.-ല്‍ കൂടുതല്‍ ശ.ശ. മഴ ലഭിക്കുന്ന ഈ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും സസ്യാവൃതമാണ്. ആഞ്ഞിലി, ഇലവ്, മാവ്, വാക തുടങ്ങിയ വൃക്ഷങ്ങള്‍ ഇവിടെ സമൃദ്ധമായി വളരുന്നു. ബാരക്, മാളാ, തുറാക് എന്നിവയാണ് പ്രധാന നദികള്‍.
കൃഷിയാണ് താമെങ്ലോങ്ങിലെ ജനങ്ങളുടെ മുഖ്യ ഉപജീവ നമാര്‍ഗം; ഗോതമ്പ്, ചോളം, സോയാബീന്‍, പയറുവര്‍ഗങ്ങള്‍, കാപ്പി, നാരകഫലങ്ങള്‍ തുടങ്ങിയവ പ്രധാന വിളകളും. കന്നുകാലി-കോഴി വളര്‍ത്തലും ജില്ലയില്‍ ഗണ്യമായി വികസിച്ചിട്ടുണ്ട്. എന്നാല്‍ താമെങ്ലോങ്ങിന്റെ വ്യാവസായിക-ഗതാഗതമേഖല കള്‍ തീരെ അവികസിതമാണ്. ഗതാഗതത്തിന് റോഡുകളാണ് മുഖ്യ ആശ്രയം.
താമെങ്ലോങ് ജില്ലയില്‍ മുഖ്യമായുള്ളത് ക്രൈസ്തവരാണ്. ഹിന്ദുക്കള്‍, മുസ്ളിങ്ങള്‍ തുടങ്ങിയവര്‍ക്കും ഗണ്യമായ സംഖ്യാബലമുണ്ട്. മണിപ്പൂരിയാണ് മുഖ്യ വ്യവഹാര ഭാഷ. ജില്ലയിലെ താറോണിഗുഹ ചരിത്രപ്രസിദ്ധമാണ്.