This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തലക്കാട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =തലക്കാട്= മലപ്പുറം ജില്ലയില്‍, തിരൂര്‍ താലൂക്കില്‍, തിരൂര്‍ ബ്ളോക്ക...) |
|||
വരി 1: | വരി 1: | ||
=തലക്കാട്= | =തലക്കാട്= | ||
+ | മലപ്പുറം ജില്ലയില്‍, തിരൂര്‍ താലൂക്കില്‍, തിരൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമപഞ്ചായത്ത്. 14 വാര്‍ഡുകളായി വിഭിച്ചിരിക്കുന്ന ഈ പഞ്ചായത്തിന് 16.03 ച.കി.മീ. വിസ്തൃതിയുണ്ട്.അതിരുകള്‍: വ. തിരൂര്‍ മുനിസിപ്പാലിറ്റിയും ചെറിയമുണ്ടം ഗ്രാമപഞ്ചായത്തും, കി. തിരുനാവായ, വളവന്നൂര്‍ ഗ്രാമപഞ്ചായത്തുകള്‍, തെ. തൃപ്രങ്ങോട്, മംഗലം ഗ്രാമപഞ്ചായത്തുകള്‍, പ. തിരൂര്‍-പൊന്നാനിപ്പുഴ. തദ്ദേശീയരില്‍ ഭൂരിപക്ഷത്തിനും കൃഷിയാണ് മുഖ്യ ഉപജീവനമാര്‍ഗം. പ്രധാന വിളകളില്‍ നെല്ല്, തെങ്ങ്, കവുങ്ങ്, വെറ്റില, എന്നിവ ഉള്‍പ്പെടുന്നു. കോട്ടക്കുളം ശുദ്ധജലപദ്ധതി പഞ്ചായത്തിന് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കുന്നു. | ||
- | + | തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 3 കി.മീ. തെക്കു മാറി സ്ഥിതിചെയ്യുന്ന ഈ ഗ്രാമപഞ്ചായത്ത് തിരൂര്‍ അസംബ്ലി മണ്ഡലത്തിന്റെ ഭാഗമാണ്. മംഗലാപുരം-ചെന്നൈ റെയില്‍പാത ഈ പഞ്ചായത്തിലൂടെയാണ് കടന്നു പോകുന്നത്. പഴയ തെക്കന്‍ കുറ്റൂര്‍, തലക്കാട് എന്നീ അംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശമാണ് തലക്കാട്. പഞ്ചായത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന കട്ടച്ചിറപ്പുഴ ഈ പ്രദേശത്തെ ജലസിക്തമാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു. ഒരു പ്രാഥമികാരോഗ്യകേന്ദ്രം, 4 കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, ഒരു ആയുര്‍വേദ ഡിസ്പെന്‍സറി, സ്വകാര്യ നഴ്സിംഗ്ഹോം എന്നിവയാണ് ആരോഗ്യമേഖലയിലെ സ്ഥാപനങ്ങള്‍. നിരവധി സ്കൂളുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ്, വില്ലേജ് ഓഫീസ്, സഹകരണസംഘം തുടങ്ങിയവയാണ് മറ്റു പ്രധാന പൊതുസ്ഥാപനങ്ങള്‍. | |
- | + | ||
- | തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 3 കി.മീ. തെക്കു മാറി സ്ഥിതിചെയ്യുന്ന ഈ | + | |
തനതായ സാംസ്കാരിക-ചരിത്ര പശ്ചാത്തലമുള്ള പ്രദേശമാണ് തലക്കാട്. മുമ്പ് വെട്ടത്തുനാട് രാജ്യത്തിന്റെ ഭാഗമായിരുന്ന തലക്കാട്ടില്‍ കോടതി, ജയില്‍, പൊലിസ് സ്റ്റേഷന്‍ എന്നിവ പ്രവര്‍ത്തിച്ചിരുന്നു. സാംസ്കാരിക, നീതിന്യായ രംഗങ്ങളില്‍ രാജാവ് നിരവധി പരിഷ്കാരങ്ങള്‍ നടപ്പിലാക്കി. കടുത്ത കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷവരെ വിധിച്ചിരുന്നു. കഥകളിയുടെ പ്രോത്സാഹനം ലക്ഷ്യമാക്കി, കൂത്തിലും കൂടിയാട്ടത്തിലും ഉപയോഗിച്ചുപോന്ന മുദ്രകള്‍ ആവശ്യാനുസരണം കൂട്ടിച്ചേര്‍ക്കല്‍, പരിഷ്കൃത വേഷവിധാനം ഉപയോഗിക്കല്‍, രംഗത്ത് ചേങ്ങലയും ഇടത്താളവും ഉപയോഗിക്കല്‍, രണ്ട് പാട്ടുകാരെ നിയോഗിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള വെട്ടത്ത് സമ്പ്രദായം നടപ്പാക്കിയത് വെട്ടത്തുനാട്ടിലെ രാജാവായിരുന്നു. ഈ രാജവംശത്തിന്റെ ഭരണ കേന്ദ്രമായിരുന്നു തലക്കാട് പഞ്ചായത്തിന്റെ മധ്യഭാഗമായ വെട്ടത്ത് പുതിയങ്ങാടി. | തനതായ സാംസ്കാരിക-ചരിത്ര പശ്ചാത്തലമുള്ള പ്രദേശമാണ് തലക്കാട്. മുമ്പ് വെട്ടത്തുനാട് രാജ്യത്തിന്റെ ഭാഗമായിരുന്ന തലക്കാട്ടില്‍ കോടതി, ജയില്‍, പൊലിസ് സ്റ്റേഷന്‍ എന്നിവ പ്രവര്‍ത്തിച്ചിരുന്നു. സാംസ്കാരിക, നീതിന്യായ രംഗങ്ങളില്‍ രാജാവ് നിരവധി പരിഷ്കാരങ്ങള്‍ നടപ്പിലാക്കി. കടുത്ത കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷവരെ വിധിച്ചിരുന്നു. കഥകളിയുടെ പ്രോത്സാഹനം ലക്ഷ്യമാക്കി, കൂത്തിലും കൂടിയാട്ടത്തിലും ഉപയോഗിച്ചുപോന്ന മുദ്രകള്‍ ആവശ്യാനുസരണം കൂട്ടിച്ചേര്‍ക്കല്‍, പരിഷ്കൃത വേഷവിധാനം ഉപയോഗിക്കല്‍, രംഗത്ത് ചേങ്ങലയും ഇടത്താളവും ഉപയോഗിക്കല്‍, രണ്ട് പാട്ടുകാരെ നിയോഗിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള വെട്ടത്ത് സമ്പ്രദായം നടപ്പാക്കിയത് വെട്ടത്തുനാട്ടിലെ രാജാവായിരുന്നു. ഈ രാജവംശത്തിന്റെ ഭരണ കേന്ദ്രമായിരുന്നു തലക്കാട് പഞ്ചായത്തിന്റെ മധ്യഭാഗമായ വെട്ടത്ത് പുതിയങ്ങാടി. | ||
- | വെട്ടത്ത് രാജാവ് നടപ്പിലാക്കിയിരുന്ന പ്രത്യേക വധശിക്ഷാ സമ്പ്രദായത്തില്‍ നിന്നാണ് ഈ പ്രദേശത്തിന് തലക്കാട് എന്ന പേര് ലഭിച്ചതെന്നാണ് ഐതിഹ്യം. ഇവിടത്തെ 'കഴുപ്പാടം' എന്ന സ്ഥലത്താണ് കുറ്റവാളികളെ കഴുവേറ്റിയിരുന്നത്. വധിക്കപ്പെട്ടവരുടെ തല 'തല അക്കരെ' എന്ന് വിളിച്ചുചൊല്ലി തിരൂര്‍ പൊന്നാനിപ്പുഴയില്‍ ഒഴുക്കുകയായിരുന്നു പതിവ്. അങ്ങനെ ഒഴുക്കുന്ന തലകള്‍ പുഴയുടെ കിഴക്കേക്കരയിലും പടിഞ്ഞാറെക്കരയിലുമുള്ള കാടുകളില്‍ വന്നടിഞ്ഞതിനാലാകാം ഈ | + | വെട്ടത്ത് രാജാവ് നടപ്പിലാക്കിയിരുന്ന പ്രത്യേക വധശിക്ഷാ സമ്പ്രദായത്തില്‍ നിന്നാണ് ഈ പ്രദേശത്തിന് തലക്കാട് എന്ന പേര് ലഭിച്ചതെന്നാണ് ഐതിഹ്യം. ഇവിടത്തെ 'കഴുപ്പാടം' എന്ന സ്ഥലത്താണ് കുറ്റവാളികളെ കഴുവേറ്റിയിരുന്നത്. വധിക്കപ്പെട്ടവരുടെ തല 'തല അക്കരെ' എന്ന് വിളിച്ചുചൊല്ലി തിരൂര്‍ പൊന്നാനിപ്പുഴയില്‍ ഒഴുക്കുകയായിരുന്നു പതിവ്. അങ്ങനെ ഒഴുക്കുന്ന തലകള്‍ പുഴയുടെ കിഴക്കേക്കരയിലും പടിഞ്ഞാറെക്കരയിലുമുള്ള കാടുകളില്‍ വന്നടിഞ്ഞതിനാലാകാം ഈ പ്രദേശത്തിന് തലക്കാട് എന്ന പേര് ലഭിച്ചത് എന്നുവിശ്വസിക്കപ്പെടുന്നു. തൃപ്രങ്ങോട് പഞ്ചായത്തുമായുള്ള അതിര്‍ത്തിയോടു ചേര്‍ന്ന് 'തലേക്കര' എന്നൊരു പ്രദേശവും ഈ പഞ്ചായത്തിലുണ്ട്. |
- | ഹിന്ദുക്കളും, | + | ഹിന്ദുക്കളും, മുസ്ലീങ്ങളും, ക്രിസ്ത്യാനികളും സഹവര്‍ത്തിത്വത്തോടെ നിവസിക്കുന്ന ഇവിടെ പ്രസിദ്ധമായ നിരവധി ആരാധനാലയങ്ങളുണ്ട്. വെട്ടത്ത് പുതിയങ്ങാടി യാഹുംതങ്ങള്‍ ഔലിയയുടെ 'ജാറത്തിങ്ങല്‍' വര്‍ഷംതോറും ആഘോഷിക്കപ്പെടുന്നു. |
- | + | സ്വാതന്ത്ര്യസമരസേനാനികളായ കോണോത്ത് പള്ളിമാലില്‍ കേളുനായര്‍, തെങ്ങുംതോട്ടത്തല്‍ കൃഷ്ണന്‍, ടി.കെ. സെയ്തു മുഹമ്മദ്, കുന്നത്ത് പറമ്പില്‍ അലി, കെ.എന്‍. അബ്ദുല്‍ റഹിമാന്‍ സാഹിബ് എന്നിവര്‍ തലക്കാടിന്റെ യശ്ശസ്സ് ഭാരതമൊട്ടാകെ വ്യാപിപ്പിച്ചു. സംസ്കൃത പണ്ഡിതനായ വെള്ളാനിശ്ശേരി വാസുദേവന്‍മൂസ്സത്, കവി മലയത്ത് അപ്പുണ്ണി, പ്രശസ്ത മാപ്പിളകവി കടായിക്കല്‍ മൊയ്തീന്‍കുട്ടി ഹാജി, വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പി.പി. മുഹമ്മദ് ഷാ എന്നിവര്‍ തലക്കാട് ദേശക്കാരാണ്. |
Current revision as of 06:25, 24 ജൂണ്‍ 2008
തലക്കാട്
മലപ്പുറം ജില്ലയില്‍, തിരൂര്‍ താലൂക്കില്‍, തിരൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമപഞ്ചായത്ത്. 14 വാര്‍ഡുകളായി വിഭിച്ചിരിക്കുന്ന ഈ പഞ്ചായത്തിന് 16.03 ച.കി.മീ. വിസ്തൃതിയുണ്ട്.അതിരുകള്‍: വ. തിരൂര്‍ മുനിസിപ്പാലിറ്റിയും ചെറിയമുണ്ടം ഗ്രാമപഞ്ചായത്തും, കി. തിരുനാവായ, വളവന്നൂര്‍ ഗ്രാമപഞ്ചായത്തുകള്‍, തെ. തൃപ്രങ്ങോട്, മംഗലം ഗ്രാമപഞ്ചായത്തുകള്‍, പ. തിരൂര്‍-പൊന്നാനിപ്പുഴ. തദ്ദേശീയരില്‍ ഭൂരിപക്ഷത്തിനും കൃഷിയാണ് മുഖ്യ ഉപജീവനമാര്‍ഗം. പ്രധാന വിളകളില്‍ നെല്ല്, തെങ്ങ്, കവുങ്ങ്, വെറ്റില, എന്നിവ ഉള്‍പ്പെടുന്നു. കോട്ടക്കുളം ശുദ്ധജലപദ്ധതി പഞ്ചായത്തിന് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കുന്നു.
തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 3 കി.മീ. തെക്കു മാറി സ്ഥിതിചെയ്യുന്ന ഈ ഗ്രാമപഞ്ചായത്ത് തിരൂര്‍ അസംബ്ലി മണ്ഡലത്തിന്റെ ഭാഗമാണ്. മംഗലാപുരം-ചെന്നൈ റെയില്‍പാത ഈ പഞ്ചായത്തിലൂടെയാണ് കടന്നു പോകുന്നത്. പഴയ തെക്കന്‍ കുറ്റൂര്‍, തലക്കാട് എന്നീ അംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശമാണ് തലക്കാട്. പഞ്ചായത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന കട്ടച്ചിറപ്പുഴ ഈ പ്രദേശത്തെ ജലസിക്തമാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു. ഒരു പ്രാഥമികാരോഗ്യകേന്ദ്രം, 4 കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, ഒരു ആയുര്‍വേദ ഡിസ്പെന്‍സറി, സ്വകാര്യ നഴ്സിംഗ്ഹോം എന്നിവയാണ് ആരോഗ്യമേഖലയിലെ സ്ഥാപനങ്ങള്‍. നിരവധി സ്കൂളുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ്, വില്ലേജ് ഓഫീസ്, സഹകരണസംഘം തുടങ്ങിയവയാണ് മറ്റു പ്രധാന പൊതുസ്ഥാപനങ്ങള്‍.
തനതായ സാംസ്കാരിക-ചരിത്ര പശ്ചാത്തലമുള്ള പ്രദേശമാണ് തലക്കാട്. മുമ്പ് വെട്ടത്തുനാട് രാജ്യത്തിന്റെ ഭാഗമായിരുന്ന തലക്കാട്ടില്‍ കോടതി, ജയില്‍, പൊലിസ് സ്റ്റേഷന്‍ എന്നിവ പ്രവര്‍ത്തിച്ചിരുന്നു. സാംസ്കാരിക, നീതിന്യായ രംഗങ്ങളില്‍ രാജാവ് നിരവധി പരിഷ്കാരങ്ങള്‍ നടപ്പിലാക്കി. കടുത്ത കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷവരെ വിധിച്ചിരുന്നു. കഥകളിയുടെ പ്രോത്സാഹനം ലക്ഷ്യമാക്കി, കൂത്തിലും കൂടിയാട്ടത്തിലും ഉപയോഗിച്ചുപോന്ന മുദ്രകള്‍ ആവശ്യാനുസരണം കൂട്ടിച്ചേര്‍ക്കല്‍, പരിഷ്കൃത വേഷവിധാനം ഉപയോഗിക്കല്‍, രംഗത്ത് ചേങ്ങലയും ഇടത്താളവും ഉപയോഗിക്കല്‍, രണ്ട് പാട്ടുകാരെ നിയോഗിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള വെട്ടത്ത് സമ്പ്രദായം നടപ്പാക്കിയത് വെട്ടത്തുനാട്ടിലെ രാജാവായിരുന്നു. ഈ രാജവംശത്തിന്റെ ഭരണ കേന്ദ്രമായിരുന്നു തലക്കാട് പഞ്ചായത്തിന്റെ മധ്യഭാഗമായ വെട്ടത്ത് പുതിയങ്ങാടി.
വെട്ടത്ത് രാജാവ് നടപ്പിലാക്കിയിരുന്ന പ്രത്യേക വധശിക്ഷാ സമ്പ്രദായത്തില്‍ നിന്നാണ് ഈ പ്രദേശത്തിന് തലക്കാട് എന്ന പേര് ലഭിച്ചതെന്നാണ് ഐതിഹ്യം. ഇവിടത്തെ 'കഴുപ്പാടം' എന്ന സ്ഥലത്താണ് കുറ്റവാളികളെ കഴുവേറ്റിയിരുന്നത്. വധിക്കപ്പെട്ടവരുടെ തല 'തല അക്കരെ' എന്ന് വിളിച്ചുചൊല്ലി തിരൂര്‍ പൊന്നാനിപ്പുഴയില്‍ ഒഴുക്കുകയായിരുന്നു പതിവ്. അങ്ങനെ ഒഴുക്കുന്ന തലകള്‍ പുഴയുടെ കിഴക്കേക്കരയിലും പടിഞ്ഞാറെക്കരയിലുമുള്ള കാടുകളില്‍ വന്നടിഞ്ഞതിനാലാകാം ഈ പ്രദേശത്തിന് തലക്കാട് എന്ന പേര് ലഭിച്ചത് എന്നുവിശ്വസിക്കപ്പെടുന്നു. തൃപ്രങ്ങോട് പഞ്ചായത്തുമായുള്ള അതിര്‍ത്തിയോടു ചേര്‍ന്ന് 'തലേക്കര' എന്നൊരു പ്രദേശവും ഈ പഞ്ചായത്തിലുണ്ട്.
ഹിന്ദുക്കളും, മുസ്ലീങ്ങളും, ക്രിസ്ത്യാനികളും സഹവര്‍ത്തിത്വത്തോടെ നിവസിക്കുന്ന ഇവിടെ പ്രസിദ്ധമായ നിരവധി ആരാധനാലയങ്ങളുണ്ട്. വെട്ടത്ത് പുതിയങ്ങാടി യാഹുംതങ്ങള്‍ ഔലിയയുടെ 'ജാറത്തിങ്ങല്‍' വര്‍ഷംതോറും ആഘോഷിക്കപ്പെടുന്നു.
സ്വാതന്ത്ര്യസമരസേനാനികളായ കോണോത്ത് പള്ളിമാലില്‍ കേളുനായര്‍, തെങ്ങുംതോട്ടത്തല്‍ കൃഷ്ണന്‍, ടി.കെ. സെയ്തു മുഹമ്മദ്, കുന്നത്ത് പറമ്പില്‍ അലി, കെ.എന്‍. അബ്ദുല്‍ റഹിമാന്‍ സാഹിബ് എന്നിവര്‍ തലക്കാടിന്റെ യശ്ശസ്സ് ഭാരതമൊട്ടാകെ വ്യാപിപ്പിച്ചു. സംസ്കൃത പണ്ഡിതനായ വെള്ളാനിശ്ശേരി വാസുദേവന്‍മൂസ്സത്, കവി മലയത്ത് അപ്പുണ്ണി, പ്രശസ്ത മാപ്പിളകവി കടായിക്കല്‍ മൊയ്തീന്‍കുട്ടി ഹാജി, വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പി.പി. മുഹമ്മദ് ഷാ എന്നിവര്‍ തലക്കാട് ദേശക്കാരാണ്.