This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തവിട്ടുകൊക്ക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 3: | വരി 3: | ||
കുളക്കൊക്കിനേക്കാള്‍ അല്പം വലുപ്പം കൂടിയതും പാതിരാക്കൊക്കിനോട് ഏറെ സാദൃശ്യമുള്ളതുമായ ഒരിനം പക്ഷി. സിക്കോണി ഫോമിസ് (ഇശരരീിശശളീൃാല) പക്ഷിഗോത്രത്തിലെ ആര്‍ഡെയ്ഡേ (അൃറലശറമല) കുടുംബത്തില്‍പ്പെടുന്നു. ശാ.നാ. ഗോര്‍സക്കിയസ് മെലനോഫസ് (ഏീൃമെസശൌ ാലഹമിീുവൌ). | കുളക്കൊക്കിനേക്കാള്‍ അല്പം വലുപ്പം കൂടിയതും പാതിരാക്കൊക്കിനോട് ഏറെ സാദൃശ്യമുള്ളതുമായ ഒരിനം പക്ഷി. സിക്കോണി ഫോമിസ് (ഇശരരീിശശളീൃാല) പക്ഷിഗോത്രത്തിലെ ആര്‍ഡെയ്ഡേ (അൃറലശറമല) കുടുംബത്തില്‍പ്പെടുന്നു. ശാ.നാ. ഗോര്‍സക്കിയസ് മെലനോഫസ് (ഏീൃമെസശൌ ാലഹമിീുവൌ). | ||
+ | |||
+ | [[Image:thavittu kokke.jpg|thumb|right]] | ||
ഇന്‍ഡോ-മലയന്‍ ഇനമായ തവിട്ടുകൊക്കുകള്‍ നിത്യഹരിത വനപ്രദേശങ്ങളിലാണ് സാധാരണ കാണപ്പെടുന്നത്. വളരെ അപൂര്‍വമായി 750 മീ. വരെ ഉയരമുള്ള കുന്നിന്‍ പ്രദേശങ്ങളിലും ഇത്തരം പക്ഷികളെ കണ്ടുവരുന്നു. നിത്യഹരിതവനപ്രദേശങ്ങളിലെ അരുവികളുടെ കരകളും ചതുപ്പു പ്രദേശങ്ങളുമാണ് ഇവയുടെ ഇഷ്ടവാസസ്ഥലം. ഒറ്റയ്ക്കോ ഇണകളായോ ഇവ സഞ്ചരിക്കുന്നു. | ഇന്‍ഡോ-മലയന്‍ ഇനമായ തവിട്ടുകൊക്കുകള്‍ നിത്യഹരിത വനപ്രദേശങ്ങളിലാണ് സാധാരണ കാണപ്പെടുന്നത്. വളരെ അപൂര്‍വമായി 750 മീ. വരെ ഉയരമുള്ള കുന്നിന്‍ പ്രദേശങ്ങളിലും ഇത്തരം പക്ഷികളെ കണ്ടുവരുന്നു. നിത്യഹരിതവനപ്രദേശങ്ങളിലെ അരുവികളുടെ കരകളും ചതുപ്പു പ്രദേശങ്ങളുമാണ് ഇവയുടെ ഇഷ്ടവാസസ്ഥലം. ഒറ്റയ്ക്കോ ഇണകളായോ ഇവ സഞ്ചരിക്കുന്നു. |
06:03, 24 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തവിട്ടുകൊക്ക്
ങമഹമ്യമി ശേഴലൃ യശലൃിേേ
കുളക്കൊക്കിനേക്കാള്‍ അല്പം വലുപ്പം കൂടിയതും പാതിരാക്കൊക്കിനോട് ഏറെ സാദൃശ്യമുള്ളതുമായ ഒരിനം പക്ഷി. സിക്കോണി ഫോമിസ് (ഇശരരീിശശളീൃാല) പക്ഷിഗോത്രത്തിലെ ആര്‍ഡെയ്ഡേ (അൃറലശറമല) കുടുംബത്തില്‍പ്പെടുന്നു. ശാ.നാ. ഗോര്‍സക്കിയസ് മെലനോഫസ് (ഏീൃമെസശൌ ാലഹമിീുവൌ).
ഇന്‍ഡോ-മലയന്‍ ഇനമായ തവിട്ടുകൊക്കുകള്‍ നിത്യഹരിത വനപ്രദേശങ്ങളിലാണ് സാധാരണ കാണപ്പെടുന്നത്. വളരെ അപൂര്‍വമായി 750 മീ. വരെ ഉയരമുള്ള കുന്നിന്‍ പ്രദേശങ്ങളിലും ഇത്തരം പക്ഷികളെ കണ്ടുവരുന്നു. നിത്യഹരിതവനപ്രദേശങ്ങളിലെ അരുവികളുടെ കരകളും ചതുപ്പു പ്രദേശങ്ങളുമാണ് ഇവയുടെ ഇഷ്ടവാസസ്ഥലം. ഒറ്റയ്ക്കോ ഇണകളായോ ഇവ സഞ്ചരിക്കുന്നു.
ശ്രീലങ്കയില്‍ ദേശാടനക്കിളികളായിട്ടാണ് ഇത്തരം പക്ഷികളെ ത്തുക. ഇന്ത്യയില്‍ മഴ കൂടുതലുള്ള തെ.പടിഞ്ഞാറന്‍ പ്രദേശ ങ്ങളിലും മ്യാന്‍മര്‍, മലേഷ്യ, ഇന്‍ഡോ ചൈന, തെക്കന്‍ ചൈന മുതല്‍ ഫോര്‍മോസ വരെയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും തവിട്ടുകൊക്കുകളെ കാണാന്‍ കഴിയും.
തവിട്ടുകൊക്കുകളുടെ തലയ്ക്കും ഉച്ചിക്കും ചാരം കലര്‍ന്ന കറുപ്പുനിറമായിരിക്കും. പുറത്തിന് കടും തവിട്ടുനിറമാണെങ്കിലും അവിടവിടെയായി വളഞ്ഞ കറുത്തപുള്ളികള്‍ കാണപ്പെടുന്നു. ഇക്കാരണത്താലാണ് ഇവയ്ക്ക് 'ടൈഗര്‍ ബിറ്റേണ്‍' എന്നു പേരു ലഭിച്ചത്. കറുപ്പുനിറത്തിലുള്ള ചിറകുതൂവലുകളുടെ അഗ്രം വെളുത്തതാണ്. താടിക്കും തൊണ്ടയ്ക്കും വെളുപ്പു നിറമാണ്. കഴുത്തിന്റെ മുന്‍ഭാഗത്തും മാറിടത്തിലുമുള്ള ചെമ്പിച്ച തൂവലുകള്‍ കറുത്ത വരകളോടുകൂടിയതാണ്. അടിഭാഗത്ത് വെളുപ്പു നിറമോ കറുപ്പില്‍ പുള്ളികളോടുകൂടിയതോ ആയിരിക്കും.
രാത്രികാലങ്ങളില്‍ നിത്യഹരിതവനങ്ങളിലെ ചതുപ്പുപ്രദേശങ്ങളിലും തണുപ്പുള്ള കുളക്കരകളിലുമാണ് ഇവ സാധാരണ ഇര തേടുന്നത്. പൊതുവേ നാണം കുണുങ്ങികളായ ഇത്തരം പക്ഷികള്‍ ശാന്തപ്രകൃതരാണ്. പ്രത്യേകിച്ച് ശബ്ദങ്ങളൊന്നും തന്നെ പുറപ്പെടുവിക്കാത്ത ഇവ അധികസമയവും സ്വസ്ഥമായി മരച്ചില്ലകളില്‍ത്തന്നെ കഴിച്ചുകൂട്ടുന്നു. തവളകള്‍, പ്രാണികള്‍, തുടങ്ങിയവയെ ഇവ ഇരയാക്കുന്നു.
തവിട്ടുകൊക്കുകളുടെ പ്രജനനകാലം മേയ് അവസാനം മുതല്‍ ജൂല. ആദ്യം വരെയാണ്. ഒരു പ്രജനനകാലത്ത് മൂന്നു മുതല്‍ അഞ്ചുവരെ മുട്ടകളിടുന്നു. മുട്ടകള്‍ക്ക് അല്പം തിളക്കമുള്ള വെളുപ്പു നിറമായിരിക്കും. വനാന്തര ഭാഗത്തുള്ള മരങ്ങളുടെ വണ്ണം കുറഞ്ഞ മേല്‍ച്ചില്ലകളിലാണ് ഇവ കൂടുകെട്ടാറുള്ളത്. മേല്‍ച്ചില്ലകള്‍ ശാഖകളായി രണ്ടായി പിരിയുന്ന ഭാഗത്ത് ചെറിയ ചില്ലകള്‍ പാകി ഒരു തട്ടുപോലെ കൂട് നിര്‍മിക്കുന്നു. കൂടിന് കുളക്കോഴിയുടെ കൂടിനോടു സാദൃശ്യമുണ്ടാവും.