This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപവാദലേഖനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.65.89 (സംവാദം)
(New page: = അപവാദലേഖനം = ഘശയലഹ മിറ ടഹമിറലൃ ഒരാളിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ...)
അടുത്ത വ്യത്യാസം →
06:51, 8 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അപവാദലേഖനം
ഘശയലഹ മിറ ടഹമിറലൃ
ഒരാളിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന പ്രസ്താവം. സാമൂഹികജീവിയായ മനുഷ്യന് സമൂഹത്തിലുള്ള സ്ഥാനം, മതിപ്പ്, പേരും പെരുമയും, സഹജീവികളുടെ വിലയിരുത്തല്‍ എന്നിവയ്ക്ക് നിയമസംരക്ഷണം ലഭിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ യശസ്സിന്റെ മാനദണ്ഡം മറ്റുള്ളവര്‍ക്ക് അയാളോടു തോന്നുന്ന മതിപ്പ്, ബഹുമാനം, ആദരം എന്നിവയുടെ ആകെത്തുകയാണ്; അയാള്‍ക്ക് സ്വയം തോന്നുന്ന അഭിപ്രായമല്ല. ഒരു വ്യക്തിയുടെ 'സ്വഭാവ'വും അയാള്‍ക്ക് സമൂഹത്തിലുള്ള അഭിമാനകരമായ 'മാന്യത'യും വ്യത്യസ്തങ്ങളാണ്.
ഒരു പ്രസ്താവനമൂലം ഒരു വ്യക്തിക്കു സമൂഹത്തിലുള്ള മാന്യതയ്ക്കു കോട്ടം സംഭവിച്ചാല്‍, പ്രസ്തുത പ്രസ്താവന അപകീര്‍ത്തികരമായിത്തീരും. അതുമൂലം, ശരിയായി ചിന്തിക്കുന്ന സമൂഹം അയാളെ വെറുക്കുവാനോ, അയാളെ അവഗണിക്കുവാനോ, ഒഴിവാക്കുവാനോ ശ്രമിച്ചേക്കാം. അങ്ങനെ അയാളുടെ മാനം നഷ്ടത്തിലാകും. 'സമൂഹം' എന്ന സംജ്ഞകൊണ്ട് ഉദ്ദേശിക്കുന്നത് 'സമൂഹത്തില്‍ ശരിയായി ചിന്തിക്കുന്ന വിഭാഗ'ത്തെ മാത്രമാണ്. ഈ അപകീര്‍ത്തി രണ്ടുതരത്തിലാകാം: ഒന്ന് ലൈബല്‍ (ഘശയലഹ), രണ്ട് സ്ളാന്‍ഡര്‍ (ടഹമിറലൃ). എഴുതിയോ അച്ചടിച്ചോ മറ്റേതെങ്കിലും സ്ഥിരസ്വഭാവത്തിലോ ഉള്ള അപവാദകരമായ പ്രസ്താവനകളെ ലൈബല്‍ എന്നും, സ്ഥിരസ്വഭാവത്തിലല്ലാത്തവയെ (അപകീര്‍ത്തിപരമായ പദങ്ങള്‍, ആംഗ്യങ്ങള്‍) സ്ളാന്‍ഡര്‍ എന്നും പറയുന്നു.
'ലൈബല്‍' ക്രിമിനല്‍സ്വഭാവത്തിലുള്ള കുറ്റവും ഒരു ടോര്‍ട്ടു (ഠീൃനേഷ്ടപരിഹാരം നേടാവുന്ന സിവില്‍കുറ്റം) മാണ്. 'സ്ളാന്‍ഡര്‍' അങ്ങനെയല്ല. പ്രത്യേക നഷ്ടത്തിനു തെളിവില്ലാതെതന്നെ നടപടിക്കു വിധേയമാണ് ലൈബല്‍. എന്നാല്‍ 'സ്ളാന്‍ഡറി'ല്‍ പ്രത്യേക നഷ്ടത്തിനു തെളിവുകൊടുക്കേണ്ടതുണ്ട്. താഴെപറയുന്ന സാഹചര്യങ്ങളില്‍ സ്ളാന്‍ഡറും പ്രത്യേക തെളിവില്ലാതെ തന്നെ നടപടിക്കു വിധേയമാണ്.
1. ക്രിമിനല്‍ സ്വഭാവത്തിലുള്ള കുറ്റാരോപണം. പ്രസ്തുത കുറ്റത്തിനുള്ള ശിക്ഷ ജയില്‍വാസമാണ്.
2. പകര്‍ച്ചവ്യാധിയുള്ളയാളാണെന്ന ആരോപണം. ഇതിന്റെ ഫലമായി അയാളുമായി സഹകരിക്കുന്നതില്‍ നിന്നും മറ്റുള്ളവര്‍ പിന്‍വാങ്ങുന്നു.
3. അപഥസഞ്ചാരിണികളായ സ്ത്രീയെന്നോ പരപുരുഷന്മാരുമായി വേഴ്ചയുള്ള ഭാര്യയെന്നോ ഉള്ള ആരോപണം.
4. ഉദ്യോഗത്തിന് പറ്റാത്ത ആള്‍ എന്നോ, അന്തസ്സില്ലാത്തവനെന്നോ, അനര്‍ഹനെന്നോ ഉള്ള ആരോപണം. നിയമപരമായ ഏതൊരു തൊഴിലും 'ഉദ്യോഗം' എന്ന പദത്തിലുള്‍പ്പെടുത്താവുന്നതാണ്.
ഇന്ത്യന്‍ നിയമമനുസരിച്ച് ലൈബലും സ്ളാന്‍ഡറും സിവിലായും ക്രിമിനലായും ഉള്ള നടപടിക്കു വിധേയമാണ്. ദുരുദ്ദേശ്യമാണ് ഇതിലെ മുഖ്യഘടകം. അതുപോലെതന്നെ, അപവാദകരമായ ലേഖനത്തിന്റെ പ്രസിദ്ധീകരണവും. അപവാദകരമായ പ്രസ്താവനകള്‍ വാദിയെപ്പറ്റിയുള്ളതായിരിക്കണം. വാദിയുടെ പേര് എടുത്തുപറയണമെന്നില്ല. അപകീര്‍ത്തിപ്പെടുത്തേണ്ടയാളിനെപ്പറ്റിയുള്ള വിശദീകരണസൂചനകള്‍ (കിിൌലിറീ) മാത്രം മതി.
അപവാദകരമായ പ്രസ്താവന സത്യമാണെന്നും നിരുപദ്രവകരമായ വിമര്‍ശനമാണെന്നും പ്രിവിലേജിലുള്‍ക്കൊള്ളുന്നവയാണെന്നുമുള്ളതാണ് അപകീര്‍ത്തിക്കേസിലെ എതിര്‍വാദമുഖങ്ങള്‍. നിരുപാധികമായ മാപ്പുപറയല്‍ അപകീര്‍ത്തിക്കേസില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കുന്നില്ലെങ്കിലും നഷ്ടപരിഹാരത്തുകയില്‍ സാരമായ കുറവുവരുത്താന്‍ അത് സഹായിക്കും.
(പ്രൊഫ. എം. കൃഷ്ണന്‍ നായര്‍)