This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപര്‍ണ സെന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.65.89 (സംവാദം)
(New page: = അപര്‍ണ സെന്‍ (1945 - ) = ഇന്ത്യന്‍ ചലച്ചിത്ര സംവിധായികയും അഭിനേത്രിയും. 1945-...)
അടുത്ത വ്യത്യാസം →

06:41, 8 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അപര്‍ണ സെന്‍ (1945 - )

ഇന്ത്യന്‍ ചലച്ചിത്ര സംവിധായികയും അഭിനേത്രിയും. 1945-ല്‍ കൊല്‍ക്കത്തയില്‍ ചലച്ചിത്രകാരനും നിരൂപകനുമായ ദിദാന്തദാസ് ഗുപ്തയുടെ മകളായി ജനിച്ചു. സത്യജിത്ത് റേയുടെ 'സാമ്പത്തി' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അപര്‍ണസെന്‍ സിനിമ ലോകത്ത് എത്തുന്നത്. തുടര്‍ന്ന് സുദീര്‍ഘമായ 20 വര്‍ഷത്തെ അഭിനയ ജീവിതത്തിനുശേഷമാണ് സംവിധാനരംഗത്ത് പ്രവേശിക്കുന്നത്.


1981-ല്‍ പ്രദര്‍ശനത്തിനെത്തിയ "36 ചൌരങ്കിലെയ്ന്‍ ആണ് അപര്‍ണസെന്‍ സംവിധാനം ചെയ്ത ആദ്യചിത്രം. ഇംഗ്ളീഷില്‍ ചെയ്ത പ്രസ്തുത ചിത്രം മനില അന്താരാഷ്ട്ര ചലിച്ചിത്രോത്സവത്തില്‍ ഗ്രാന്റ് പ്രിക്സ് അവാര്‍ഡും ഇന്ത്യയിലെ മികച്ച സംവിധായകനുള്ള അവാര്‍ഡും നേടി. പത്മശ്രീ, സിനിമാലോകത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള 'സത്യജിത്റേ അവാര്‍ഡ്' തുടങ്ങിയ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഇന്ത്യന്‍ അന്തര്‍ദേശീയ ചലച്ചിത്രോത്സവം, മോസ്കോ ചലച്ചിത്രമേള, ഹവായ് ചലച്ചിത്രോത്സവം തുടങ്ങി നിരവധി അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ ജൂറിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


അപര്‍ണ സെന്നിന്റെ ചിത്രങ്ങളില്‍ ഭൂരിഭാഗത്തിന്റെയും മുഖ്യപ്രമേയം സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. പശ്ചിമ ബംഗാളില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ആനന്ദബസാര്‍ പത്രിക ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള സനന്ദ എന്ന സ്ത്രീ മാസികയുടെ എഡിറ്ററാണ് ഇപ്പോള്‍ (2006) അപര്‍ണ സെന്‍. 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് അയ്യര്‍' എന്ന ചിത്രം 2003-ലെ ഏറ്റവും മികച്ച സംവിധായികയ്ക്കുള്ള അവാര്‍ഡ് അപര്‍ണസെന്നിന് നേടിക്കൊടുത്തു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മകള്‍ കൊങ്കണ സെന്‍ ശര്‍മ മികച്ച നടിക്കുള്ള പുരസ്കാരവും നേടി. പാരോമീറ്റര്‍ ഏക്ദിന്‍ (2000), യുഗന്ദ് (1995), സതി (1989), പരോമ (1984), എന്നിവയാണ് അപര്‍ണ സെന്നിന്റെ ശ്രദ്ധേയമായ മറ്റുചിത്രങ്ങള്‍.


(ഒ. രാധിക)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍