This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപരാജിതപല്ലവന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.65.89 (സംവാദം)
(New page: = അപരാജിതപല്ലവന്‍ = തൊണ്ടൈമണ്ഡലമെന്ന് അറിയപ്പെട്ടിരുന്ന പല്ലവരാജ്യ...)
അടുത്ത വ്യത്യാസം →

06:39, 8 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അപരാജിതപല്ലവന്‍

തൊണ്ടൈമണ്ഡലമെന്ന് അറിയപ്പെട്ടിരുന്ന പല്ലവരാജ്യം ഭരിച്ച അവസാനചക്രവര്‍ത്തി. ഇദ്ദേഹത്തിന്റെ ശാസനങ്ങള്‍ മദ്രാസിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ എട്ടുകൊല്ലത്തെ കാലയളവിലേതു മാത്രമായി കാണുന്നതുകൊണ്ട് അപരാജിതന്റെ ചരിത്രം ഇന്നും ശരിക്ക് അറിവില്ല. പല്ലവരാജാവായ നന്ദിവര്‍മന്‍ കകക-ാമന് (ഭ.കാ. 844-66) മാരംബാവൈ എന്ന പട്ടമഹിഷിയില്‍ ജനിച്ച പുത്രനാണ് അപരാജിതന്‍. അപരാജിതന്റെ ഭരണം 875 മുതല്‍ 885 വരെയായിരുന്നുവെന്ന് പ്രൊഫ. കെ. ഗോപാലനും 875 മുതല്‍ 893 വരെ ആയിരുന്നുവെന്ന് പ്രൊഫ. ആര്‍ സത്യനാഥയ്യരും 879 മുതല്‍ 897 വരെ എന്ന് പ്രൊഫ. കെ. എ. നീലകണ്ഠശാസ്ത്രിയും 895 മുതല്‍ 913 വരെ എന്ന് പ്രൊഫ. മഹാലിംഗവും അഭിപ്രായപ്പെടുന്നു.


ഗംഗരാജാവായ പൃഥ്വീപതി ക-ാമന്റെ ഉദയേന്ദിരം ശാസനത്തില്‍ നിന്നും, അദ്ദേഹത്തിന്റെ സഹായത്തോടെ അപരാജിതന്‍ പാണ്ഡ്യരാജാവായ വരഗുണന്‍ കക-ാമനെ ശ്രീപുരമ്പിയം യുദ്ധത്തില്‍ നിശേഷം പരാജയപ്പെടുത്തി എന്നു വ്യക്തമാകുന്നുണ്ട്. കുംഭകോണത്തിന് സമീപമുള്ള തിരുപുറമ്പിയം ആകണം ശ്രീപുരമ്പിയം എന്ന ഡോ. ഹുള്‍ഷിന്റെ അഭിപ്രായത്തിന് ഇന്ന് പരക്കെ അംഗീകാരം സിദ്ധിച്ചിട്ടുണ്ട്. ശ്രീപുരമ്പിയം യുദ്ധം 880-ല്‍ ആയിരുന്നുവെന്ന പ്രൊഫ. ഗോപാലന്റെ അഭിപ്രായത്തോടു യോജിക്കാതിരിക്കുന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. മറ്റൊരു പ്രശ്നം അപരാജിതനെ സംബന്ധിച്ച് ഡോ. ഹുള്‍ഷ് അവതരിപ്പിക്കുന്നു: പടിഞ്ഞാറന്‍ മൈസൂര്‍ വാണിരുന്ന ഗംഗരാജാവായ പൃഥ്വീപതി എങ്ങനെ അപരാജിതന്റെ സഹായത്തിനെത്തി എന്നത്. പൃഥ്വീപതി, പല്ലവസമ്രാട്ടിന്റെ സാമന്തനായിരുന്നുവെന്നും അതുകൊണ്ടാണ് ശ്രീപുരമ്പിയം യുദ്ധത്തില്‍ ശത്രുവിനെ പരാജയപ്പെടുത്തി അപരാജിതനെന്നപേര്‍ അന്വര്‍ഥമാക്കിത്തീര്‍ത്തതെന്നും ഉള്ള നിഗമനത്തിലാണ് ഉദയേന്ദിരം ശാസനവ്യാഖ്യാനം മുഖേന അദ്ദേഹം എത്തിച്ചേരുന്നത്.


പല്ലവരാജ്യത്തിനും അപരാജിതചക്രവര്‍ത്തിക്കും അപകടത്തില്‍ നിന്ന് മോചനം ലഭിക്കുവാന്‍ ഈ വിജയം ഒട്ടും പര്യാപ്തമായില്ല. കാരണം ശ്രീപുരമ്പിയം യുദ്ധത്തിനുശേഷം ചോളരാജാവായ ആദിത്യന്‍ ക-ാമന്റെ ശക്തമായ ആക്രമണത്തിന് പല്ലവമന്നന്‍ വിധേയനായി. മാത്രമല്ല അപരാജിതനെ വധിച്ച് തൊണ്ടൈമണ്ഡലം ചോളദേശത്തോടു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതോടെ പല്ലവരാജ്യത്തിന്റെ രാഷ്ട്രീയചരിത്രവും അവസാനിച്ചു.


തിരുത്തണ്ണിയിലെ വിരുട്ടാനേശ്വരം ക്ഷേത്രം അപരാജിതപല്ലവനാണ് നിര്‍മിച്ചത്. ദ്രാവിഡവാസ്തുശില്പകലയ്ക്ക് കനത്ത സംഭാവന നല്കിയ പല്ലവചക്രവര്‍ത്തിമാരില്‍ ഒരു മാന്യസ്ഥാനത്തിന് അപരാജിതപല്ലവന്‍ അര്‍ഹനാണ്. തനതായ ഒരു ശൈലി അപരാജിതന്‍ ആവിഷ്കരിച്ചുവെന്നുമാത്രമല്ല, വാസ്തുശില്പകലയ്ക്ക് സമ്പൂര്‍ണത നേടിക്കൊടുക്കുകകൂടി ചെയ്തു. അനാവശ്യവും സങ്കീര്‍ണവുമായ അലങ്കാരങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും തന്റെ പൂര്‍വികന്‍മാര്‍ നല്കിയിരുന്ന സ്ഥാനത്ത് ലാളിത്യം, ഗാംഭീര്യം, ശാലീനത എന്നിവ പല്ലവക്ഷേത്രങ്ങളില്‍ ഇദ്ദേഹം ആവിഷ്കരിച്ചു. നോ: പല്ലവന്‍മാര്‍


(എ.ജി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍