This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡ്രോസെറേസി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =ഡ്രോസെറേസി= ഉൃീലൃെമരലമല കീടഭോജി സസ്യങ്ങളുള്പ്പെടുന്ന സസ്യകുടുംബ...) |
|||
വരി 1: | വരി 1: | ||
=ഡ്രോസെറേസി= | =ഡ്രോസെറേസി= | ||
+ | Droseraceae | ||
- | + | കീടഭോജി സസ്യങ്ങളുള്പ്പെടുന്ന സസ്യകുടുംബം. ദ്വിബീജ പത്രി സസ്യവിഭാഗത്തിലെ സരാസിനിയേലിസ് (Sarraceniales) ഗോത്രത്തില്‍പ്പെടുന്ന ഈ കുടുംബത്തില്‍ നാല് ജീനസുകളും തൊണ്ണൂറോളം സ്പീഷീസുമുണ്ട്. ഡ്രോസെറ ഒഴികെ മറ്റു മൂന്നു ജീനസുകള്ക്കും ഓരോ സ്പീഷീസ് മാത്രമേയുള്ളൂ. ഡ്രോസെറയ്ക്ക് 85-ലധികം സ്പീഷീസുണ്ട്. ഡ്രോസോഫില്ലം (Drosophyllum) മൊറോക്കോ മുതല്‍ പോര്‍ച്ചുഗല്‍ വരെയുള്ള പ്രദേശങ്ങളിലും സ്പെയിനിന്റെ തെക്കന്‍ പ്രദേശങ്ങളിലും വളരുന്നു. ഡയോണിയ (Venus fly trap) യു.എസ്സിലും അല്ഡ്രോവാന്ഡ (Aldrovanda) ആസ്റ്റ്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍, വടക്കു കിഴക്കന്‍ ഏഷ്യ, ഇന്ത്യയിലെ ബംഗാള്‍ എന്നിവിടങ്ങളിലും വളരുന്നു. ജലനിമഗ്ന സസ്യമായ അല്ഡ്രോവാന്ഡയ്ക്ക് വേരുകളില്ല. | |
- | |||
- | |||
- | |||
- | |||
ഏകവര്‍ഷിയോ ദ്വിവര്‍ഷിയോ ആയ ഓഷധികളാണ് ഡ്രോസെറേസി കുടുംബത്തിലെ അംഗങ്ങള്‍. ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. കാണ്ഡം വളരെ ചെറുതാണ്. കാണ്ഡത്തിന്റെ ചുവട്ടിലുള്ള ഇലകള്‍ പുഷ്പാകാരികമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. തളിരിലകള്‍ ചുരുണ്ടിരിക്കും. ഡയോണിയയിലൊഴികെയുള്ള ഇനങ്ങളിലെല്ലാം ഇലകള്‍ക്കിരുവശത്തും സവൃന്ത ഗ്രന്ഥികളുണ്ടായിരിക്കും. ഈ ഗ്രന്ഥികളുടെ സഹായത്താലാണ് ഇവ ചെറുകീടങ്ങളെ കെണിയിലകപ്പെടുത്തുന്നത്. | ഏകവര്‍ഷിയോ ദ്വിവര്‍ഷിയോ ആയ ഓഷധികളാണ് ഡ്രോസെറേസി കുടുംബത്തിലെ അംഗങ്ങള്‍. ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. കാണ്ഡം വളരെ ചെറുതാണ്. കാണ്ഡത്തിന്റെ ചുവട്ടിലുള്ള ഇലകള്‍ പുഷ്പാകാരികമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. തളിരിലകള്‍ ചുരുണ്ടിരിക്കും. ഡയോണിയയിലൊഴികെയുള്ള ഇനങ്ങളിലെല്ലാം ഇലകള്‍ക്കിരുവശത്തും സവൃന്ത ഗ്രന്ഥികളുണ്ടായിരിക്കും. ഈ ഗ്രന്ഥികളുടെ സഹായത്താലാണ് ഇവ ചെറുകീടങ്ങളെ കെണിയിലകപ്പെടുത്തുന്നത്. | ||
- | |||
- | ഡ്രോസെറേസി കുടുംബത്തിലെ അംഗങ്ങളുടെ പുഷ്പങ്ങള്‍ ദ്വിലിംഗിയാണ്. ചിരസ്ഥായിയായ നാലോ അഞ്ചോ ബാഹ്യദള പുടങ്ങളും, അഞ്ചു ദളങ്ങളും, 5-20 കേസരങ്ങളും, മൂന്നോ നാലോ വര്‍ത്തികകളും ഉണ്ടായിരിക്കും. ചില ഇനങ്ങളില്‍ വര്‍ത്തിക വിഭജിതമായിക്കാണുന്നുണ്ട്. അനേകം വിത്തുകളുള്ള കോഷ്ഠ വിദാരക സംപുട( | + | ഡ്രോസെറേസി കുടുംബത്തിലെ അംഗങ്ങളുടെ പുഷ്പങ്ങള്‍ ദ്വിലിംഗിയാണ്. ചിരസ്ഥായിയായ നാലോ അഞ്ചോ ബാഹ്യദള പുടങ്ങളും, അഞ്ചു ദളങ്ങളും, 5-20 കേസരങ്ങളും, മൂന്നോ നാലോ വര്‍ത്തികകളും ഉണ്ടായിരിക്കും. ചില ഇനങ്ങളില്‍ വര്‍ത്തിക വിഭജിതമായിക്കാണുന്നുണ്ട്. അനേകം വിത്തുകളുള്ള കോഷ്ഠ വിദാരക സംപുട(loculicidal capsule)മാണ് ഫലം. |
- | + | ||
ഡ്രോസെറേസി കുടുംബത്തില്‍പ്പെടുന്ന സസ്യങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പ്രാധാന്യമില്ല. ഡയോണിയ അലങ്കാര സസ്യമായി നട്ടുവളര്‍ത്തുന്നു. ഡ്രോസെറയുടെ ഇലയില്‍ നിന്ന് വയലറ്റ് നിറത്തിലുള്ള ചായം ലഭിക്കുന്നു. നോ: ഡ്രോസെറ, ഡയോണിയ, ഡ്രോസോഫില്ലം | ഡ്രോസെറേസി കുടുംബത്തില്‍പ്പെടുന്ന സസ്യങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പ്രാധാന്യമില്ല. ഡയോണിയ അലങ്കാര സസ്യമായി നട്ടുവളര്‍ത്തുന്നു. ഡ്രോസെറയുടെ ഇലയില്‍ നിന്ന് വയലറ്റ് നിറത്തിലുള്ള ചായം ലഭിക്കുന്നു. നോ: ഡ്രോസെറ, ഡയോണിയ, ഡ്രോസോഫില്ലം |
Current revision as of 07:40, 21 ജൂണ്‍ 2008
ഡ്രോസെറേസി
Droseraceae
കീടഭോജി സസ്യങ്ങളുള്പ്പെടുന്ന സസ്യകുടുംബം. ദ്വിബീജ പത്രി സസ്യവിഭാഗത്തിലെ സരാസിനിയേലിസ് (Sarraceniales) ഗോത്രത്തില്‍പ്പെടുന്ന ഈ കുടുംബത്തില്‍ നാല് ജീനസുകളും തൊണ്ണൂറോളം സ്പീഷീസുമുണ്ട്. ഡ്രോസെറ ഒഴികെ മറ്റു മൂന്നു ജീനസുകള്ക്കും ഓരോ സ്പീഷീസ് മാത്രമേയുള്ളൂ. ഡ്രോസെറയ്ക്ക് 85-ലധികം സ്പീഷീസുണ്ട്. ഡ്രോസോഫില്ലം (Drosophyllum) മൊറോക്കോ മുതല്‍ പോര്‍ച്ചുഗല്‍ വരെയുള്ള പ്രദേശങ്ങളിലും സ്പെയിനിന്റെ തെക്കന്‍ പ്രദേശങ്ങളിലും വളരുന്നു. ഡയോണിയ (Venus fly trap) യു.എസ്സിലും അല്ഡ്രോവാന്ഡ (Aldrovanda) ആസ്റ്റ്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍, വടക്കു കിഴക്കന്‍ ഏഷ്യ, ഇന്ത്യയിലെ ബംഗാള്‍ എന്നിവിടങ്ങളിലും വളരുന്നു. ജലനിമഗ്ന സസ്യമായ അല്ഡ്രോവാന്ഡയ്ക്ക് വേരുകളില്ല.
ഏകവര്‍ഷിയോ ദ്വിവര്‍ഷിയോ ആയ ഓഷധികളാണ് ഡ്രോസെറേസി കുടുംബത്തിലെ അംഗങ്ങള്‍. ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. കാണ്ഡം വളരെ ചെറുതാണ്. കാണ്ഡത്തിന്റെ ചുവട്ടിലുള്ള ഇലകള്‍ പുഷ്പാകാരികമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. തളിരിലകള്‍ ചുരുണ്ടിരിക്കും. ഡയോണിയയിലൊഴികെയുള്ള ഇനങ്ങളിലെല്ലാം ഇലകള്‍ക്കിരുവശത്തും സവൃന്ത ഗ്രന്ഥികളുണ്ടായിരിക്കും. ഈ ഗ്രന്ഥികളുടെ സഹായത്താലാണ് ഇവ ചെറുകീടങ്ങളെ കെണിയിലകപ്പെടുത്തുന്നത്.
ഡ്രോസെറേസി കുടുംബത്തിലെ അംഗങ്ങളുടെ പുഷ്പങ്ങള്‍ ദ്വിലിംഗിയാണ്. ചിരസ്ഥായിയായ നാലോ അഞ്ചോ ബാഹ്യദള പുടങ്ങളും, അഞ്ചു ദളങ്ങളും, 5-20 കേസരങ്ങളും, മൂന്നോ നാലോ വര്‍ത്തികകളും ഉണ്ടായിരിക്കും. ചില ഇനങ്ങളില്‍ വര്‍ത്തിക വിഭജിതമായിക്കാണുന്നുണ്ട്. അനേകം വിത്തുകളുള്ള കോഷ്ഠ വിദാരക സംപുട(loculicidal capsule)മാണ് ഫലം.
ഡ്രോസെറേസി കുടുംബത്തില്‍പ്പെടുന്ന സസ്യങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പ്രാധാന്യമില്ല. ഡയോണിയ അലങ്കാര സസ്യമായി നട്ടുവളര്‍ത്തുന്നു. ഡ്രോസെറയുടെ ഇലയില്‍ നിന്ന് വയലറ്റ് നിറത്തിലുള്ള ചായം ലഭിക്കുന്നു. നോ: ഡ്രോസെറ, ഡയോണിയ, ഡ്രോസോഫില്ലം