This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപകേന്ദ്ര പമ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.67.253 (സംവാദം)
(New page: = അപകേന്ദ്ര പമ്പ് = ഇലിൃശളൌഴമഹ ജൌാു ഏതെങ്കിലും ദ്രാവകത്തിന്റെ ഗതികോര...)
അടുത്ത വ്യത്യാസം →

12:34, 7 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അപകേന്ദ്ര പമ്പ്

ഇലിൃശളൌഴമഹ ജൌാു

ഏതെങ്കിലും ദ്രാവകത്തിന്റെ ഗതികോര്‍ജം കൂട്ടുന്നതിനുപയോഗിക്കുന്ന യന്ത്രം. താഴ്ന്ന സ്ഥലങ്ങളില്‍നിന്ന് ദ്രാവകം ഉയരത്തിലെത്തിക്കുന്നതിനാണ് സാധാരണയായി ഇതുപയോഗിക്കുന്നത്. പമ്പുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് അപകേന്ദ്ര പമ്പാണ്. മറ്റു പമ്പുകളെ അപേക്ഷിച്ച് കൂടുതല്‍ ദ്രവപദാര്‍ഥം പമ്പു ചെയ്യാന്‍ ഇതിനു കഴിയുന്നു.

കാര്‍ഷികവും ഗാര്‍ഹികവും വ്യാവസായികവുമായ ആവശ്യങ്ങള്‍ക്ക് ഈ പമ്പ് ധാരാളമായി ഉപയോഗിക്കുന്നു. കുളങ്ങളിലേയും തോടുകളിലേയും വെള്ളം കൃഷിനിലങ്ങളിലെത്തിക്കുക, വീട്ടാവശ്യങ്ങള്‍ക്ക് കിണറ്റിലെ വെള്ളം എടുക്കുക, വ്യവസായശാലകളില്‍ വിവിധദ്രാവകങ്ങള്‍ പമ്പ് ചെയ്യുക മുതലായവയാണ് അപകേന്ദ്രപമ്പിന്റെ ഉപയോഗങ്ങള്‍. എളുപ്പത്തിലുള്ള നിയന്ത്രണവും കുറഞ്ഞ നിര്‍മാണച്ചെലവും ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കഴിവും കുറഞ്ഞ ചെലവിലുള്ള പ്രവര്‍ത്തനവും അപകേന്ദ്രപമ്പിന്റെ ചില പ്രത്യേകതകളാണ്.

ഒന്നോ അതിലധികമോ ഇംപെല്ലറു(കാുലഹഹലൃ)കളും അതിനെ ആവരണം ചെയ്യുന്ന ഒരു ആവരണി(രമശിെഴ)യുമാണ് പമ്പിന്റെ പ്രധാന ഭാഗങ്ങള്‍. (ചിത്രം 1). താണ നിരപ്പില്‍ നിന്ന് ദ്രാവകം ഒരു ആഗമന നാളിയില്‍കൂടി കടന്നുവന്ന് പ്രവേശനദ്വാരം വഴി ഇംപെല്ലറിന്റെ മധ്യത്തിലെത്തുകയും കറങ്ങിക്കൊണ്ടിരിക്കുന്ന ഇംപെല്ലറിലെ ബ്ളേഡുകളില്‍കൂടി കടന്ന് ബഹിര്‍ഗമനനാളിവഴി ആവശ്യമായിടത്ത് എത്തിച്ചേരുകയും ചെയ്യുന്നു. ആഗമനനാളിയുടെ ദ്രാവകത്തില്‍ മുങ്ങിക്കിടക്കുന്ന അഗ്രത്തില്‍ ഒരു ഫുട് വാല്‍വ് (ളീീ ്മഹ്ല) ഘടിപ്പിച്ചിരിക്കും. പമ്പ് പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ ആവരണിയിലുള്ള ദ്രാവകം തിരികെപ്പോകാതെ ഇതു സൂക്ഷിക്കുന്നു.

ഒരു വൈദ്യുത മോട്ടോറോ ഒരു എന്‍ജിനോ ഉപയോഗിച്ച് ഇംപെല്ലര്‍ കറക്കാം. വൈദ്യുതി ലഭ്യമായിടത്ത്, സ്ഥിരമായുറപ്പിച്ചിട്ടുള്ള പമ്പുകള്‍ക്ക് മോട്ടോറുകളാണ് ഉപയോഗിക്കുന്നത്. വൈദ്യുതി ലഭ്യമല്ലാതിരിക്കയും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുനടന്ന് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന പമ്പുകള്‍ക്ക് എന്‍ജിനുകളാണ് ഉപയോഗിക്കുന്നത്.

ഇംപെല്ലറുകള്‍ രണ്ടു തരത്തിലുണ്ട്. ഒരു വശത്തുകൂടിമാത്രം ദ്രാവകം കയറുന്നവയും (ശിെഴഹല ലിറ ൌരശീിേ) (ചിത്രം 2), രണ്ടു വശത്തുകൂടിയും ദ്രാവകം കയറുന്നവയും (റീൌയഹല ലിറ ൌരശീിേ)

(ചിത്രം 3). ആധുനിക അപകേന്ദ്രപമ്പുകളില്‍ ഉപയോഗിക്കുന്ന ബ്ളേഡുകള്‍ എണ്ണത്തിലും ആകൃതിയിലും പരസ്പരം വ്യത്യസ്തങ്ങളാണ്.

ഒരു ഇംപെല്ലര്‍ മാത്രമുള്ള പമ്പിന് ഏക ഇംപെല്ലര്‍ പമ്പ് (ശിെഴഹല ശാുലഹഹലൃ ുൌാു) എന്നും ഒന്നിലധികം ഇംപെല്ലറുകളുള്ള പമ്പിനെ ബഹു ഇംപെല്ലര്‍ പമ്പ് (ാൌഹശേമെേഴല ുൌാു) എന്നും പറയുന്നു. ഏക ഇംപെല്ലര്‍ പമ്പിന് ദ്രാവകത്തെ ഒരു നിശ്ചിത ദൂരം വരെ മാത്രമേ ഉയര്‍ത്താന്‍ സാധിക്കൂ. അതിലധികം ഉയരത്തില്‍ പമ്പുചെയ്യണമെങ്കില്‍ അനുക്രമമായി ഒന്നിലധികം ഇംപെല്ലറുകളുള്ള പമ്പുകളുപയോഗിക്കണം. ഒരു ബഹു ഇംപെല്ലര്‍ പമ്പിലുള്ള വിവിധ ഇംപെല്ലറുകളില്‍ കൂടി കടന്നുപോകുന്ന ദ്രാവകത്തിന്റെ മര്‍ദം പടിപടിയായി വര്‍ധിക്കുന്നു (ചിത്രം 4).

വളരെ കൂടുതല്‍ ദ്രാവകം പമ്പ് ചെയ്യണമെങ്കില്‍ ഒന്നിലധികം അപകേന്ദ്രപമ്പുകളുടെ ബഹിര്‍ഗമനനാളികള്‍ ഒരു പൊതു നാളിയുമായി ഘടിപ്പിച്ചാല്‍ മതിയാകും (ുമിലഹഹലറ രീിിലരശീിേ) (ചിത്രം 5).

അപകേന്ദ്ര പമ്പ് പ്രവര്‍ത്തിപ്പിക്കുന്നതിനുമുന്‍പ് അതിന്റെ ആഗമനനാളിയും ആവരണിയും ദ്രാവകംകൊണ്ട് നിറയ്ക്കണം. ഇതിന് പ്രൈമിങ് (ുൃശാശിഴ) എന്നു പറയുന്നു. ദ്രാവകം നിറഞ്ഞിരിക്കുന്ന ആവരണിക്കകത്ത് ഇംപെല്ലര്‍ കറങ്ങുമ്പോള്‍ ഇംപെല്ലറിന്റെ മധ്യത്തില്‍ മര്‍ദം കുറയുകയും താണ നിരപ്പില്‍നിന്ന് ദ്രാവകം ആഗമനനാളി വഴി അവിടെ എത്തുകയും ചെയ്യുന്നു. ഈ ദ്രാവകം ഇംപെല്ലറിലുള്ള ബ്ളേഡുകളില്‍ കൂടി പുറത്ത് വരുമ്പോള്‍ അതിന്റെ വേഗതയും മര്‍ദവും കൂടിയിരിക്കും. ആവരണിയില്‍വച്ച് ദ്രാവകത്തിന്റെ മര്‍ദം വീണ്ടും കൂടുകയും അങ്ങനെ മര്‍ദവും വേഗതയും കൂടിയ ദ്രാവകം ബഹിര്‍ഗമനനാളിവഴി പുറത്ത് പോകുകയും ചെയ്യുന്നു.

എഴുപത്തഞ്ചു കി.ഗ്രാം വെള്ളം ഒരു സെക്കന്‍ഡില്‍ ഒരു മീ. ഉയര്‍ത്താന്‍ കഴിയുന്ന പമ്പിന് ഒരു കുതിരശക്തിയുള്ളതായി കണക്കാക്കാം. സാധാരണ അപകേന്ദ്രപമ്പിന് ഏകദേശം അന്‍പത് ശതമാനത്തോളം പ്രവര്‍ത്തനക്ഷമത (ലളളശരശലിര്യ) ഉണ്ട്.

ഒരു പമ്പില്‍ ഉത്പാദിപ്പിക്കുന്ന മര്‍ദം അതിലെ ഇംപെല്ലര്‍ വേഗത (ുലലറ) യുടെ വര്‍ഗത്തിന് ആനുപാതികമായി കൂടും. വേഗത കൂടുന്നതിന്റെ അനുപാതം അനുസരിച്ച് പമ്പുചെയ്യപ്പെടുന്ന ദ്രാവകത്തിന്റെ അളവ് വര്‍ധിക്കും. പമ്പിന്റെ ഇംപെല്ലര്‍ കറങ്ങുന്നതിനാവശ്യമായ ഊര്‍ജം പമ്പ് ചെയ്യപ്പെടുന്ന ദ്രാവകത്തിന്റെയും അതുത്പാദിപ്പിക്കുന്ന മര്‍ദത്തിന്റെയും ഗുണനഫലത്തിന് ആനുപാതികമായിരിക്കും. അതുകൊണ്ട് പമ്പു ചെയ്യാനാവശ്യമായ ശക്തി (ു) വേഗതയുടെ ക്യൂബിന് ആനുപാതിക

(ജ ? ്3) മാണ്. ഓരോ അപകേന്ദ്രപമ്പിനും അതിന്റേതായ പ്രവര്‍ത്തനലേഖ ഉണ്ടായിരിക്കും.

അപകേന്ദ്രപമ്പിന്റെ ഇംപെല്ലര്‍ ജലനിരപ്പില്‍നിന്ന് ഏഴ് മീറ്ററില്‍ കൂടുതലുയരത്തിലാകരുത്. ഇംപെല്ലറിന്റെ മധ്യത്തിലുള്ള മര്‍ദം ആ താപനിലയിലുള്ള ബാഷ്പമര്‍ദ (്മുീൌൃ ുൃലൌൃല) ത്തെക്കാള്‍ കുറഞ്ഞാല്‍ അവിടെയുള്ള ദ്രാവകം ബാഷ്പീകരിക്കപ്പെടുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. മര്‍ദം ബാഷ്പമര്‍ദത്തെക്കാള്‍ കുറഞ്ഞാല്‍ ഉണ്ടാകുന്ന വാതകക്കുമിളകള്‍ കൂടുതല്‍ മര്‍ദമുള്ള സ്ഥലത്തെത്തുമ്പോള്‍ പൊട്ടിത്തെറിച്ച് മര്‍ദതരംഗങ്ങള്‍ ഉണ്ടാകുകയും ഇത് ഇംപെല്ലറിനേയും ആവരണിയേയും കുറേശ്ശെ കാര്‍ന്നുതിന്നുകയും ചെയ്യുന്നു. ഈ പ്രക്രിയയ്ക്ക് കാവിറ്റേഷന്‍ (രമ്ശമേശീിേ) എന്നു പറയുന്നു. ക്ഷമതാനഷ്ടം (ലളളശരശലിര്യ ഹീ), കമ്പനം (്ശയൃമശീിേ) മുതലായ മറ്റു പല തകരാറുകളും ഇതുമൂലം ഉണ്ടാകുന്നു.

(എം.എ. ഈസ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍