This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രെയിനേജ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഡ്രെയിനേജ്)
 
വരി 5: വരി 5:
    
ഭൂവിജ്ഞാനത്തില്‍ 'ഡ്രെയിനേജ്' എന്ന പദം വ്യഞ്ജിപ്പി ക്കുന്നത് ഭൂപ്രതലത്തിലൂടെയും ഭൂഗര്‍ഭീയമായും പ്രവഹിക്കുന്ന മൊത്തം ജലസഞ്ചയത്തെയാണ്. നോ: അപവാഹം
ഭൂവിജ്ഞാനത്തില്‍ 'ഡ്രെയിനേജ്' എന്ന പദം വ്യഞ്ജിപ്പി ക്കുന്നത് ഭൂപ്രതലത്തിലൂടെയും ഭൂഗര്‍ഭീയമായും പ്രവഹിക്കുന്ന മൊത്തം ജലസഞ്ചയത്തെയാണ്. നോ: അപവാഹം
-
[[Image:drainage.jpg|thumb|250x250px|  ഡ്രെയിനേജ് വിലോഡകത്തില്‍ (sewerage agitator)അറ്റകുറ്റ പ്പണികള്‍ നടത്തുന്നു]]
+
[[Image:drainage.jpg|thumb|250x250px|left|  ഡ്രെയിനേജ് വിലോഡകത്തില്‍ (sewerage agitator)അറ്റകുറ്റ പ്പണികള്‍ നടത്തുന്നു]]
'''ചരിത്രം.''' പ്രാക്കാലത്ത് മലിനജല നിര്‍മാര്‍ജനത്തിന് പ്രത്യേക ക്രമീകരണങ്ങളൊന്നുമില്ലായിരുന്നു. വിസര്‍ജ്യ പദാര്‍ഥങ്ങളെ ഭൂമികുഴിച്ചു നിക്ഷേപിക്കുകയാണ് അന്നു ചെയ്തിരുന്നത്. ബാബിലോണിയയിലാണ് ഡ്രെയിനേജ് സംവിധാനം ആദ്യമായി (ബി.സി. 1700) നിലവില്‍ വന്നതെന്നു കരുതപ്പെടുന്നു. കളിമണ്ണു കൊണ്ടു തയ്യാറാക്കിയ കുഴലുകളിലൂടെ മലിനജലത്തെ സമീപത്തുള്ള തോടുകളിലോ നദികളിലോ എത്തിച്ചിരുന്നു. കുഴലുകള്‍ പൊട്ടി അഴുക്കുവെള്ളം പരക്കുന്നത് ഒഴിവാക്കുവാന്‍ കുഴലുകളെ ടാര്‍ പൂശി ഭദ്രമാക്കിയിരുന്നു. കുളിമുറി, കക്കൂസ് തുടങ്ങിയവയില്‍ രൂപപ്പെടുന്ന അഴുക്കുവെള്ളത്തെയാണ് ഇമ്മാതിരി ഒഴുക്കി മാറ്റിയിരുന്നത്. 19-ാം ശ.-ത്തില്‍ വ്യവസായ പുരോഗതിയെ തുടര്‍ന്ന് പരമ്പരാഗത ഡ്രെയിനേജ് സംവിധാനങ്ങള്‍ അപര്യാപ്തമായി ഭവിച്ചു. ഇതിനെത്തുടര്‍ന്ന് ലണ്ടന്‍, പാരിസ് തുടങ്ങിയയിടങ്ങളില്‍ ഡ്രെയിനേജ് ആവശ്യങ്ങള്‍ക്കായി ഭൂഗര്‍ഭ തുരങ്കങ്ങള്‍ നിര്‍മിക്കപ്പെട്ടു. ഏതെങ്കിലും നൈസര്‍ഗിക ജലധാരയെക്കൂടി ഉള്‍ക്കൊള്ളുന്ന രീതിയില്‍ ഇഷ്ടികകൊണ്ടു നിര്‍മിക്കപ്പെട്ട തുരങ്കങ്ങളാണ് ആദ്യം ഉണ്ടായത്; മലിന ജലത്തെ സുഗമമായി ഒഴുക്കിമാറ്റുന്നതിന് ജലധാരകള്‍ സഹായകങ്ങളായി. പില്ക്കാലത്ത്, കുഴലുകളും പ്രത്യേകമായി നിര്‍മിക്കപ്പെട്ട കനാലുകളും വഴി, മലിനജലത്തെ ഏറ്റവും അടുത്തുള്ള ജലധാരകളിലേക്കും വന്‍ നദികളിലേക്കും ഒഴുക്കിക്കളയുന്ന സമ്പ്രദായം വ്യാപകമായിത്തീര്‍ന്നു. വിഷമയവും രാസികവുമായ വ്യവസായ മാലിന്യങ്ങള്‍ വന്‍തോതില്‍ കലരുന്നത്, നദീജലത്തിന്റെ കാര്‍ഷിക, സാമൂഹിക ഉപയോഗത്തിനും, നദിയുടെ നൈസര്‍ഗികമായ നിലനില്പിനു തന്നെയും വളരെയധികം ഹാനികരമാണെന്നു തെളിഞ്ഞതോടെ, വ്യവസായശാലകളില്‍ രൂപപ്പെടുന്ന മലിനജലത്തെ ഒഴുക്കിക്കളയുന്നതിനുപകരം മാലിന്യ നിര്‍മാര്‍ജനം ചെയ്യുന്നതിനും, കഴിവുള്ളിടത്തോളം പുനരുപയോഗപ്പെടുത്തുന്നതിനുമുള്ള സംവിധാനങ്ങള്‍ ആസൂത്രിതമായി. ജനപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ ആവാസകേന്ദ്രങ്ങള്‍ക്കുള്ള ഡ്രെയിനേജ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സാങ്കേതികമായി വിപുലീകരിക്കേണ്ടി വന്നു. 20-ാം ശ.-ത്തിന്റെ രണ്ടാം പകുതിയോടെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കിണങ്ങുന്ന വിവിധ ഇനം ഡ്രെയിനേജ് സംവിധാനങ്ങള്‍ സജ്ജീകരിക്കപ്പെട്ടു.

Current revision as of 07:10, 19 ജൂണ്‍ 2008

ഡ്രെയിനേജ്

Drainage

മലിന പദാര്‍ഥങ്ങളില്‍ ലയിച്ചു ചേര്‍ന്നതോ അഴുക്കടിഞ്ഞതോ ആയ ദൂഷിത ജലത്തെ ആരോഗ്യ ശുചിത്വ പരിപാലന വ്യവസ്ഥ കളെ ബാധിക്കാത്ത അകലങ്ങളിലേക്ക് ഒഴുക്കി മാറ്റുന്നതിനുള്ള സംവിധാനങ്ങളെ പൊതുവായി സൂചിപ്പിക്കുന്ന സംജ്ഞ. അഴുക്കു വെള്ളത്തിന്റെ സ്രോതസ്സുകള്‍ വൈയവസായികം, സാമൂഹിക സുരക്ഷാപരം, ഗാര്‍ഹികം തുടങ്ങിയ വിവിധ മേഖലകളിലേതാവാം. വര്‍ത്തമാന കാലത്ത്, ഡ്രെയിനേജ് സംവിധാനത്തിലെ നിര്‍ഗമ മാധ്യമങ്ങള്‍ ഏറിയപങ്കും ഭൂഗര്‍ഭത്തിലാണ് വിന്യസിക്കപ്പെടുന്നത്. മലിനജലം ശേഖരിച്ചു ശുദ്ധീകരിച്ച് പുനരുപയോഗത്തിനു യോഗ്യമാക്കുവാനുള്ള സാങ്കേതിക സംവിധാനങ്ങളും ഡ്രെയിനേജ് വ്യവസ്ഥയുടെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഭൂവിജ്ഞാനത്തില്‍ 'ഡ്രെയിനേജ്' എന്ന പദം വ്യഞ്ജിപ്പി ക്കുന്നത് ഭൂപ്രതലത്തിലൂടെയും ഭൂഗര്‍ഭീയമായും പ്രവഹിക്കുന്ന മൊത്തം ജലസഞ്ചയത്തെയാണ്. നോ: അപവാഹം

ഡ്രെയിനേജ് വിലോഡകത്തില്‍ (sewerage agitator)അറ്റകുറ്റ പ്പണികള്‍ നടത്തുന്നു

ചരിത്രം. പ്രാക്കാലത്ത് മലിനജല നിര്‍മാര്‍ജനത്തിന് പ്രത്യേക ക്രമീകരണങ്ങളൊന്നുമില്ലായിരുന്നു. വിസര്‍ജ്യ പദാര്‍ഥങ്ങളെ ഭൂമികുഴിച്ചു നിക്ഷേപിക്കുകയാണ് അന്നു ചെയ്തിരുന്നത്. ബാബിലോണിയയിലാണ് ഡ്രെയിനേജ് സംവിധാനം ആദ്യമായി (ബി.സി. 1700) നിലവില്‍ വന്നതെന്നു കരുതപ്പെടുന്നു. കളിമണ്ണു കൊണ്ടു തയ്യാറാക്കിയ കുഴലുകളിലൂടെ മലിനജലത്തെ സമീപത്തുള്ള തോടുകളിലോ നദികളിലോ എത്തിച്ചിരുന്നു. കുഴലുകള്‍ പൊട്ടി അഴുക്കുവെള്ളം പരക്കുന്നത് ഒഴിവാക്കുവാന്‍ കുഴലുകളെ ടാര്‍ പൂശി ഭദ്രമാക്കിയിരുന്നു. കുളിമുറി, കക്കൂസ് തുടങ്ങിയവയില്‍ രൂപപ്പെടുന്ന അഴുക്കുവെള്ളത്തെയാണ് ഇമ്മാതിരി ഒഴുക്കി മാറ്റിയിരുന്നത്. 19-ാം ശ.-ത്തില്‍ വ്യവസായ പുരോഗതിയെ തുടര്‍ന്ന് പരമ്പരാഗത ഡ്രെയിനേജ് സംവിധാനങ്ങള്‍ അപര്യാപ്തമായി ഭവിച്ചു. ഇതിനെത്തുടര്‍ന്ന് ലണ്ടന്‍, പാരിസ് തുടങ്ങിയയിടങ്ങളില്‍ ഡ്രെയിനേജ് ആവശ്യങ്ങള്‍ക്കായി ഭൂഗര്‍ഭ തുരങ്കങ്ങള്‍ നിര്‍മിക്കപ്പെട്ടു. ഏതെങ്കിലും നൈസര്‍ഗിക ജലധാരയെക്കൂടി ഉള്‍ക്കൊള്ളുന്ന രീതിയില്‍ ഇഷ്ടികകൊണ്ടു നിര്‍മിക്കപ്പെട്ട തുരങ്കങ്ങളാണ് ആദ്യം ഉണ്ടായത്; മലിന ജലത്തെ സുഗമമായി ഒഴുക്കിമാറ്റുന്നതിന് ജലധാരകള്‍ സഹായകങ്ങളായി. പില്ക്കാലത്ത്, കുഴലുകളും പ്രത്യേകമായി നിര്‍മിക്കപ്പെട്ട കനാലുകളും വഴി, മലിനജലത്തെ ഏറ്റവും അടുത്തുള്ള ജലധാരകളിലേക്കും വന്‍ നദികളിലേക്കും ഒഴുക്കിക്കളയുന്ന സമ്പ്രദായം വ്യാപകമായിത്തീര്‍ന്നു. വിഷമയവും രാസികവുമായ വ്യവസായ മാലിന്യങ്ങള്‍ വന്‍തോതില്‍ കലരുന്നത്, നദീജലത്തിന്റെ കാര്‍ഷിക, സാമൂഹിക ഉപയോഗത്തിനും, നദിയുടെ നൈസര്‍ഗികമായ നിലനില്പിനു തന്നെയും വളരെയധികം ഹാനികരമാണെന്നു തെളിഞ്ഞതോടെ, വ്യവസായശാലകളില്‍ രൂപപ്പെടുന്ന മലിനജലത്തെ ഒഴുക്കിക്കളയുന്നതിനുപകരം മാലിന്യ നിര്‍മാര്‍ജനം ചെയ്യുന്നതിനും, കഴിവുള്ളിടത്തോളം പുനരുപയോഗപ്പെടുത്തുന്നതിനുമുള്ള സംവിധാനങ്ങള്‍ ആസൂത്രിതമായി. ജനപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ ആവാസകേന്ദ്രങ്ങള്‍ക്കുള്ള ഡ്രെയിനേജ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സാങ്കേതികമായി വിപുലീകരിക്കേണ്ടി വന്നു. 20-ാം ശ.-ത്തിന്റെ രണ്ടാം പകുതിയോടെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കിണങ്ങുന്ന വിവിധ ഇനം ഡ്രെയിനേജ് സംവിധാനങ്ങള്‍ സജ്ജീകരിക്കപ്പെട്ടു.

ജലസ്രോതസ്സ്, ജലത്തിന്റെ അളവ് എന്നിവയെ അവലംബിച്ച് മലിന ജലത്തിന്റെ ഘടനയില്‍ വ്യത്യാസം സംഭവിക്കുന്നു. കലര്‍ന്നു ചേര്‍ന്നിട്ടുള്ള ജൈവ മാലിന്യങ്ങളെ രാസിക ജൈവപ്രക്രിയകളിലൂടെ നിഷ്ക്രിയമാക്കുവാന്‍ പോന്ന ഓക്സിജന്റെ അളവ് (BOD-Biochemical Oxygen Demand), വിലയിത മാലിന്യങ്ങളുടെ തോത്, അമ്ള-ക്ഷാര സവിശേഷത, ഉള്‍ക്കൊണ്ടിട്ടുള്ള സൂക്ഷ്മ ജീവികളുടെ സ്വഭാവം, തോത് മുതലായവ മലിന ജല ഘടനയെ സ്വാധീനിക്കുന്നു. ഡ്രെയിനേജ് സംവിധാനത്തിലൂടെ ഒഴുകിയെത്തുന്ന മലിന ജലത്തിന്റെ BOD ക്ക് ആനുപാതികമായി നദീജലത്തിലെ ഓക്സിജന് അവശോഷണം സംഭവിക്കുന്നു. മലിനജലം ഉള്‍ക്കൊണ്ടു കാണുന്ന മിക്ക സൂക്ഷ്മജീവികളും മനുഷ്യരില്‍ വിവിധ രോഗങ്ങള്‍ക്കു വഴിയൊരുക്കുന്നു.

മലിന ജലത്തിലടങ്ങിയിട്ടുള്ള നൈട്രജന്‍, ഫോസ്ഫറസ് യൗഗികങ്ങള്‍, പായല്‍ പോലുള്ള ക്ഷുദ്ര സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകാറുണ്ട്. ഡ്രെയിനേജ് ജലത്തെ അവയുടെ സ്രോതസ്സില്‍ നിന്ന് കുഴലുകളിലൂടെയാണ് സംഭരണ ടാങ്കില്‍ എത്തിക്കുന്നത്. കുഴലുകളെ അനുയോജ്യമായ ചരിവുമാനത്തില്‍ ക്രമീകരിച്ച് ഗുരുത്വാകര്‍ഷണ പ്രഭാവത്തിലൂടെ മലിന ജലത്തെ ടാങ്കിലേക്ക് ഒഴുക്കി എത്തിക്കുന്ന രീതിയാണ് സാര്‍വത്രികമായുള്ളത്. കുഴലുകള്‍ ഘടിപ്പിക്കുവാന്‍ പറ്റാത്തയിടങ്ങളില്‍ മലിന ജലത്തെ പമ്പു ചെയ്ത് ടാങ്കിലേക്ക് എത്തിക്കുന്നു.

മലിനജലം കുറേ സമയം കെട്ടിക്കിടക്കുമ്പോള്‍ അവസാദങ്ങള്‍ ഏറിയകൂറും ടാങ്കില്‍ അടിഞ്ഞു കൂടുന്നു. അവസാദങ്ങളുടെ മുകളിലെ സാമാന്യം തെളിഞ്ഞ വെള്ളത്തെ, മറ്റൊരു ടാങ്കിലേക്ക് ഒഴുക്കിവിട്ട് അനുയോജ്യമായ സംവിധാനത്തിലൂടെ അവശേഷിച്ച അടിവുകളേയും നീക്കം ചെയ്യുന്നു. ക്ളോറിന്‍ കലര്‍ത്തല്‍ തുടങ്ങിയ പ്രത്യേക രാസിക പ്രക്രിയകള്‍ വഴി ജലത്തിലെ സൂക്ഷ്മജീവികളെ നശിപ്പിക്കാം. പരന്ന, കൃത്രിമ തടാകങ്ങളില്‍ ശേഖരിച്ച ഡ്രെയിനേജ് ജലത്തിലൂടെ, യാന്ത്രിക രീതിയില്‍ വായു കടത്തി വിടുന്നതിലൂടെ സൂക്ഷ്മജീവികളെ ഒരളവ് നശിപ്പിക്കാനാകും. ജലത്തില്‍ സൂര്യ താപം ഏല്ക്കുന്നതോടെ ആല്‍ഗെ തുടങ്ങിയ ക്ഷുദ്ര സസ്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍