This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്യായത്തടങ്കല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.67.253 (സംവാദം)
(New page: = അന്യായത്തടങ്കല്‍ = ണൃീിഴളൌഹ ഇീിളശിലാലി ഒരാളെ ഒരു നിശ്ചിതപരിധിക്കുള...)
അടുത്ത വ്യത്യാസം →
11:32, 7 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അന്യായത്തടങ്കല്‍
ണൃീിഴളൌഹ ഇീിളശിലാലി
ഒരാളെ ഒരു നിശ്ചിതപരിധിക്കുള്ളില്‍നിന്ന് പുറത്തുപോകാന്‍ അനുവദിക്കാതെ അന്യായമായി തടസ്സപ്പെടുത്തുന്ന കുറ്റകൃത്യം. ഇ.ശി.നി.-ല്‍ മനുഷ്യശരീരത്തെ സംബന്ധിച്ചുള്ള കുറ്റങ്ങള്‍ പ്രതിപാദിക്കുന്ന കൂട്ടത്തില്‍ അന്യായമായ തടഞ്ഞുവയ്ക്കലിനെ സംബന്ധിച്ച് 339 മുതല്‍ 348 വരെയുള്ള വകുപ്പുകളില്‍ വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു. ഭരണഘടനയിലെ 19-ാം അനുച്ഛേദത്തില്‍ എണ്ണിപ്പറഞ്ഞിരിക്കുന്ന പൌരസ്വാതന്ത്യ്രങ്ങളിലൊന്ന് ഇന്ത്യയിലെവിടെയും ഏതൊരാള്‍ക്കും സ്വച്ഛന്ദമായി സഞ്ചരിക്കുവാനുള്ള അവകാശമാണ്. ആ അവകാശം അംഗീകരിക്കുന്നതിനു മുന്‍പുതന്നെ ഏതെങ്കിലും ആളുടെ സഞ്ചാരസ്വാതന്ത്യ്രത്തെ ചില രീതിയില്‍ തടയുന്നതിനെ സംബന്ധിച്ചുണ്ടാക്കിയിരിക്കുന്ന വ്യവസ്ഥകള്‍ ഇന്നത്തെ ഭരണഘടനയിലെ മൌലികാവകാശങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രാധാന്യമുള്ളതായിത്തീര്‍ന്നിരിക്കുന്നു.
ഒരാള്‍ തനിക്കു പോകുവാന്‍ അവകാശമുള്ള ഏതെങ്കിലും ദിക്കിലേക്കു പോകുന്നതിനെ മറ്റൊരാള്‍ തടയുന്നുവെങ്കില്‍, അന്യായമായി തടസ്സപ്പെടുത്തുക എന്ന കുറ്റം ചെയ്തതിന് അയാള്‍ ശിക്ഷാര്‍ഹനായിത്തീരും. എന്നാല്‍ ഒരാളെ, ഒരു നിശ്ചിതമായ പരിധിക്കുള്ളില്‍നിന്ന് പുറത്തുപോകുന്നത് തടയത്തക്ക രീതിയില്‍ അന്യായമായി തടസ്സപ്പെടുത്തിയാല്‍ ആ കൃത്യം 'അന്യായത്തടങ്കല്‍' എന്ന കുറ്റമായിത്തീരും. ഒരാളെ ഒരു മുറിയില്‍ പൂട്ടിയിടുക, എവിടെയെങ്കിലും ബന്ധിച്ചിടുക, ഒരു പരിധിക്കുള്ളില്‍നിന്നും പുറത്തിറങ്ങിയാല്‍ ദേഹോപദ്രവം ഏല്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി നിര്‍ത്തുക ഇവയൊക്കെ അന്യായത്തടങ്കലില്‍പ്പെട്ടതാണ്.
ശിക്ഷകള്‍. അന്യായത്തടങ്കലിന് ശിക്ഷ ഒരു വര്‍ഷം വരെ കഠിന തടവോ വെറും തടവോ അല്ലെങ്കില്‍ ആയിരം രൂപ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ആണ്. എന്നാല്‍ അന്യായത്തടങ്കല്‍ മൂന്നോ അതിലധികമോ ദിവസമാണെങ്കില്‍ രണ്ടു വര്‍ഷം വരെ തടവുശിക്ഷയും പത്തോ അതിലധികമോ ദിവസമാണങ്കില്‍ തടവുശിക്ഷ മൂന്ന് വര്‍ഷം വരെയും ആകാം. അന്യായത്തടങ്കലില്‍ നിന്നും മോചിപ്പിക്കുന്നതിന് റിട്ട് പുറപ്പെടുവിക്കപ്പെട്ടിട്ടുള്ള വ്യക്തിയെയാണ് തടങ്കലില്‍ വച്ചതെങ്കില്‍ സാധാരണ ശിക്ഷയ്ക്കു പുറമെ രണ്ട് വര്‍ഷം വരെ കഠിന തടവോ സാധാരണ തടവോ നല്‍കാവുന്നതാണ്. ഹേബിയസ് കോര്‍പ്പസിനുവേണ്ടി ഭരണഘടനയിലെ 32-ാം അനുച്ഛേദമോ 226-ാം അനുച്ഛേദമോ പ്രകാരം ഹര്‍ജികൊടുക്കുന്നതിനു വ്യവസ്ഥയുണ്ടാക്കുന്നതിനു മുന്‍പു തന്നെ ക്രിമിനല്‍നടപടിക്രമത്തിലെ 491-ാം വകുപ്പനുസരിച്ച് ഹൈക്കോടതികള്‍ക്ക് ഹേബിയസ് കോര്‍പ്പസ് റിട്ടുകള്‍ പുറപ്പെടുവിക്കുവാനുള്ള അധികാരം നല്കിയിരുന്നു. ഏതെങ്കിലും ആളെ തടഞ്ഞുവയ്ക്കുന്നത്, അയാളില്‍ താത്പര്യമുള്ള ആരെങ്കിലുമോ ഏതെങ്കിലും പൊതു ഉദ്യോഗസ്ഥനോ അറിയരുതെന്നുദ്ദേശിച്ചോ അല്ലെങ്കില്‍ തടഞ്ഞു വയ്ക്കുന്ന സ്ഥലം മേല്പറഞ്ഞവരാരും അറിയരുതെന്നുദ്ദേശിച്ചോ ആണെങ്കില്‍ അതിനുള്ള സാധാരണ ശിക്ഷയ്ക്കു പുറമേ രണ്ടു വര്‍ഷത്തോളം രണ്ടുതരത്തിലേതെങ്കിലും ഒന്നില്‍പെട്ട തടവുശിക്ഷകൂടി നല്കാവുന്നതാണ്. അതുപോലെ ഏതെങ്കിലും ആളില്‍നിന്നോ അയാളില്‍ താത്പര്യമുള്ള ഏതെങ്കിലും ആളില്‍ നിന്നോ ഏതെങ്കിലും വസ്തുവോ, മൂല്യമുള്ള ഈടോ ഭയപ്പെടുത്തി അപഹരിക്കുന്നതിനോ, അല്ലെങ്കില്‍ തടഞ്ഞുവയ്ക്കപ്പെട്ട ആളെയോ, അയാളില്‍ താത്പര്യമുള്ള ഏതെങ്കിലും ആളെയോ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യുകയോ, ഏതെങ്കിലും കുറ്റം ചെയ്യുന്നത് സുകരമാക്കുന്ന എന്തെങ്കിലും വിവരം നല്കുവാന്‍ നിര്‍ബന്ധിക്കുന്നതിനുവേണ്ടി തടഞ്ഞുവയ്ക്കുകയോ ചെയ്താല്‍ മൂന്നു വര്‍ഷം വരെ തടവും നല്കാവുന്നതാണ്. കൂടാതെ, ഒരാള്‍ ഏതെങ്കിലും ആളില്‍നിന്നോ ഏതെങ്കിലും കുറ്റസമ്മതമോ അല്ലെങ്കില്‍ ഒരു കുറ്റമോ നടപടിദൂഷ്യമോ കണ്ടുപിടിക്കാന്‍ വഴി നല്കുന്ന ഏതെങ്കിലും വിവരമോ ഭയപ്പെടുത്തി വാങ്ങുന്നതിനുവേണ്ടിയോ, അല്ലെങ്കില്‍ ഏതെങ്കിലും വസ്തുവോ മൂല്യമുള്ള ഈടോ തിരികെക്കൊടുക്കുകയോ, കൊടുപ്പിക്കുകയോ ഏതെങ്കിലും അവകാശവാദമോ ഡിമാന്‍ഡോ സംബന്ധിച്ച ബാധ്യത തീര്‍ക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും വസ്തുവോ മൂല്യമുള്ള ഈടോ തിരികെക്കൊടുക്കുവാന്‍ വഴി നല്കുന്ന വിവരം നല്കുകയോ ചെയ്യുവാന്‍ വേണ്ടിയോ തടഞ്ഞുവയ്ക്കുന്നുവെങ്കില്‍ മൂന്നു വര്‍ഷത്തോളമാകാവുന്ന കഠിനതടവോ വെറും തടവോ നല്കി ശിക്ഷിക്കാവുന്നതാണ്. അയാള്‍ പിഴയ്ക്കുകൂടി വിധേയനാകുന്നതാണ്.
(എം. പ്രഭ)